കാടുമുഴക്കി
RACKET - TAILED DRONGO
വലുപ്പം ഏകദേശം ഒരു പൂത്താങ്കീരിയോളമുണ്ട് . നിറം ഒട്ടാകെ തിളങ്ങുന്ന കറുപ്പ്. നീണ്ടതും 'കാവുരി'യുള്ളതുമായ വാലിനറ്റത്തു രണ്ടോരങ്ങളിൽ നിന്നും അരയടിയോളം നീളമുള്ള ഓരോ നേരിയ കമ്പിത്തൂവലുകൾ തൂങ്ങിക്കിടക്കും. ഈ 'കമ്പി' കളുടെ അറ്റത്ത് ഓരോ ഇല പിടിപ്പിച്ചപോലെ തൂവലുകൾ വളർന്നുനിൽക്കും. പക്ഷിക്കു കൊക്കിനുമീതെ ഒരു ശിഖയുമുണ്ട്.
LOCATION : രാമപുരംസ്കൂൾ വേങ്കവിള
മിക്ക സമയത്തും ശ്രവണമധുരമായ ശബ്ദങ്ങൾ ഉച്ചത്തിൽ പുറപ്പെടുവിക്കും. കാടുമുഴക്കിയെ ഏറ്റവും ധാരാളം കാണുന്നതു കാടുകളിലാണ്. ആനറാഞ്ചിവർഗത്തിലെ മിക്ക ജാതിക്കാർക്കും മരങ്ങൾ ഇടതിങ്ങി വളർന്ന് നിൽക്കുന്ന വൻകാടുകളേക്കാൾ മരങ്ങളുടെ തിക്ക് അൽപ്പം കുറഞ്ഞ സ്ഥലങ്ങളാണ് ഇഷ്ടം അവർ മിക്ക സമയത്തും മരങ്ങളുടെ നെറുകയിലുള്ള കൊമ്പുകളിൽ സ്ഥലം പിടിക്കുകയും ചെയ്യും. കാടുമുഴക്കിക്കു മരങ്ങളുടെ തിക്കു കൂടുന്തോറും സന്തോഷമാണ്.
LOCATION : രാമപുരംസ്കൂൾ വേങ്കവിള
പൊതുവേ ആഹരത്തിലും ആഹരസമ്പാദനരീതിയിലും മറ്റും ഈ പക്ഷിയും ആനറാഞ്ചിയും തമ്മിൽ വളരെ സാദൃശ്യമുണ്ട്. വാലുകണ്ട ഉടനെതന്നെ നമുക്ക് കാടുമുഴക്കിയെ തിരിച്ചറിയുവാൻ കഴിയും. കാടുമുഴക്കിയുടെ കൂടുകെട്ടലും മറ്റും മിക്കവാറും ആനറാഞ്ചിയുടേതുപോലെയാണ്. ഫെബ്രുവരി മുതൽ മേയ് മാസം വരെയാണ് സന്താനോത്പാദനകാലം. അക്കാലത്ത് സൂര്യോദത്തിനു രണ്ടുമണിക്കൂർ മുമ്പു തന്നെ കാടുമുഴക്കി ഉച്ചത്തിൽ ശബ്ദിക്കുന്നതു പതിവായി കേൾക്കാം.
No comments:
Post a Comment