4 ശ്വസനം ജീവികളിൽ
RESPIRATION IN ORGANISMS
? Observe the picture. Why are we unable to take oxygen from water like fish ?
Fishes have gills by which they can absorb the oxygen dissolved in water. Humans have no such organ .So if we want to remain underwater for a long time, we have to take oxygen cylinder with us.
? ചിത്രം നിരീക്ഷിക്കൂ. മത്സ്യത്തെപോലെ നമുക്കെന്താണ് വെള്ളത്തിൽ നിന്നും ഓക്സിജൻ സ്വീകരിക്കാൻ കഴിയാത്തത്?
മത്സ്യത്തിന് വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഓക്സിജൻ ശ്വസിക്കാൻ പാകത്തിലുള്ള ശകുലങ്ങൾ ഉണ്ട്. മനുഷ്യന് അതിനുതകുന്ന അവയവമില്ല. അതിനാൽ വെള്ളത്തിൽ അധികസമയം മുങ്ങിക്കിടക്കണമെങ്കിൽ മനുഷ്യൻ ഓക്സിജൻ നിറച്ച സിലിണ്ടർ കൂടെകൊണ്ടുപോകണം.
? Inhalation
Inhalation is the process of taking air into the lungs.
? ഉച്ഛ്വാസം
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം
?Exhalation
Exhalation is the process of movement of air from lungs to outside.
? നിശ്വാസം
ശ്വാസകോശത്തിൽ നിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് നിശ്വാസം
? Construction a model to understand the working of lungs.
Materials required :
Y tube, one big balloon , 2 small balloons, a plastic bottle with its bottom part cut off, string, rubber band, paper ball.
Method of construction :
Fix the two small balloons in the Y tube and insert it through the lid of the bottle as shown in the figure. Place a small paper ball tied to a rubber band, in the middle of the big balloon and tie it with a long sting. Attach the other end of the rubber band to the Y tube. Invert the big balloon and attach at the bottom of the bottle with the free end of the string outside.
Procedure :
Gently pull down the string tied to the big balloon.
( While pulling the string it will be better to hold the Y tube so as keep it steady.)
- When the string attached to the large balloon is pulling down, the two small balloon inside the bottle begin to expand. Why?
When the string attached to the large balloon is pulled down the volume inside the balloon increases and pressure decreases. Then the air outside the bottle enters the small balloons through the Y tube. So the small balloon expand.
- Why do the small balloons shrink when the string attached to the large balloon is released?
When the sting attached to the large balloon is released the large balloon moves into the bottle. Then the volume inside the bottle decreases and pressure increases. As a result, the air inside the small balloons goes out and shrinks.
?മനുഷ്യനിൽ ശ്വസനപ്രക്രിയ എങ്ങനെയാണ് നടക്കുന്നത് ?ഒരു മാതൃകനിർമ്മിച്ച് ശ്വാസകോശത്തിൻെറ പ്രവർത്തനം മനസ്സിലാക്കാം
ആവശ്യമായ സാമഗ്രികൾ :
Y ട്യൂബ് , ഒരു വലിയ ബലൂൺ , 2 ചെറിയ ബലൂണുകൾ, അടിഭാഗം വെട്ടിമാറ്റിയ പ്ലാസ്റ്റിക് ബോട്ടിൽ, ചരട്, റബ്ബർബാൻഡ്, പേപ്പർബോൾ
നിർമ്മാണരീതി :
ചിത്രത്തിൽ കാണുന്നതുപോലെ ഒരു സംവിധാനമുണ്ടാക്കുക. വലിയ ബലൂണിൻെറ മധ്യത്തിൽ ഉള്ളിലായി ചെറിയ ഒരു പേപ്പർബോൾവച്ച് ഉൾഭാഗത്ത് റബ്ബർബാൻഡും പുറംഭാഗത്ത് ചരടും കെട്ടുക. റബ്ബർബാൻഡിൻെറ മറ്റേഅറ്റത്തം Y ട്യൂബിൽ ഉറപ്പിക്കുക. ബലൂൺ ബോട്ടിലിൻെറ അടിഭാഗത്ത് വലിച്ചു കെട്ടുക. Y ട്യൂബിൻെറ മുകളറ്റം അടപ്പുമായി ചേരുന്ന ഭാഗം പശയിട്ട് വായുകടക്കാത്തവിധം ഉറപ്പിക്കുക.
പ്രവർത്തനരീതി :
വലിയ ബലൂണിൽ കെട്ടിയ ചരട് മെല്ലെ താഴെക്ക് വലിക്കുക.
- ചരടിൽപ്പിടിച്ച് വലിയ ബലൂൺ താഴേക്ക് വലിച്ചപ്പോൾ കുപ്പിക്കുള്ളിലെ രണ്ടു ബലൂണുകളും വികസിക്കുന്നത് എന്തുകൊണ്ട് ?
വലിയ ബലൂണിൽ ഘടിപ്പിച്ചിരിക്കുന്ന ചരട് താഴേക്ക് വലിക്കുമ്പോൾ കുപ്പിക്കുള്ളിലെ വ്യാപ്തം കൂടുകയും മർദം കുറയുകയും ചെയ്യും. അപ്പോൾ കുപ്പിയുടെ പുറത്തുള്ള വായു Y ട്യൂബ് വഴി കുപ്പിക്കുള്ളിലെ ബലൂണുകളിലേക്ക് പ്രവേശിക്കുന്നു. അതിനാൽ കുപ്പുക്കുള്ളിലെ ബലൂണുകൾ വികസിക്കുന്നു.
- ചരട് വിടുമ്പോൾ കുപ്പിക്കകത്തെ ബലൂണുകൾ സങ്കോചിക്കുന്നത് എന്തുകൊണ്ട് ?
വലിയ ബലൂണിൽ ഘടിപ്പിച്ച ചരട് വിടുമ്പോൾ വലിയ ബലൂൺ കുപ്പിക്കുള്ളിലേക്ക് നീങ്ങുന്നു. അപ്പോൾ കുപ്പിയുടെ ഉള്ളിലെ വ്യാപ്തം കുറയുകയും മർദം വർദ്ധിക്കുകയും ചെയ്യുന്നു. തൽഫലമായി കുപ്പിക്കുള്ളിലെ ബലൂണുകൾക്കുള്ളിലെ വായു പുറത്തേക്ക് പോയി സങ്കോചിക്കുന്നു.
? Write the functioning of human lungs
- Human lungs are placed in a space inside the chest called the thoracic cavity. ( The inside of the bottle in the model)
- Below the thoracic cavity is the abdomen.
- Diaphragm is the muscular wall that separates the thoracic and abdominal cavities. ( The big balloon in the model)
- There are two lungs in the thoracic cavity.
- The lungs are connected to the atmosphere by the trachea. ( The long arm of the Y tube in the model)
- The diaphragm and the muscles attached to the ribs play a role in the contraction and expansion of human lungs.
- During inhalation, the diaphragm contracts and flattens. This increases the volume of the thoracic cavity. The atmospheric air enters the lungs and the lungs expand.
- During exhalation , the diaphragm relaxes and both the diaphragm and the lungs return to their previous positions. The air from the lungs moves out.
?ശ്വാസകോശത്തിൻെറ പ്രവർത്തനം എഴുതുക.
- മനുഷ്യൻെറ ശ്വാസകോശങ്ങൾ സ്ഥിതിചെയ്യുന്ന നെഞ്ചിനകത്തെ അറയാണ് ഔരസാശയം ( മാതൃകയിലെ കുപ്പിയുടെ ഉൾഭാഗം)
- ഔരസാശയത്തിനു താഴെയുള്ള ഭാഗമാണ് ഉദരാശയം
- ശ്വാസകോശങ്ങൾ അന്തരീക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നത് ശ്വാസനാളം മുഖേനയാണ്. ( മാതൃകയിൽ Y ട്യൂബിൻെറ നീളമുള്ള ഭാഗം)
- ഇവ വേർതിരിക്കുന്ന പേശീനിർമിതമായ ഭിത്തിയാണ് ഡയഫ്രം. ഇത് അല്പം മേലോട്ട് വളഞ്ഞാണ് ഇരിക്കുന്നത്. ഇതിന് കമാനാകൃതിയാണ്. ( മാതൃകയിലെ വലിയ ബലൂൺ)
- ഉച്ഛ്വാസ സമയത്ത് ഡയഫ്രം ചുരുങ്ങുകയും വളവ് അല്പം നിവരുകയും ചെയ്യുന്നു. അതിനാൽ ഔരസാശയത്തിൻെറ വ്യാപ്തി വർദ്ധിക്കുന്നു. തൽഫലമായി അന്തരീക്ഷവായു ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നു. ശ്വാസകോശം വികസിക്കുകയും ചെയ്യുന്നു.
- നിശ്വാസസമയത്ത് ഡയഫ്രം പൂർവസ്ഥിതിയിലാകുന്നു. ശ്വാസകോശവും പൂർവസ്ഥിയിലാകുന്നു. ശ്വാസകോശത്തിൽ നിന്ന് വായു പുറത്തേക്ക് പോകുന്നു.
? Observe the picture and find answers to the questions given. Write the answers in the Science Diary.
?ചിത്രം നിരീക്ഷിച്ച് താഴെത്തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ എഴുതു.
- During inhalation, the diaphragm contracts and flattens.
- During exhalation , the diaphragm relaxes and both the diaphragm and the lungs return to their previous positions. The air from the lungs moves out.
? When does the thoracic cavity increase in volume during inhalation or exhalation?
- During inhalation, the diaphragm contracts and flattens. This increases the volume of the thoracic cavity.
?ഉച്ഛ്വാസവും നിശ്വാസവും നടക്കുമ്പോൾ ഡയഫ്രത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് ?
- ഉച്ഛ്വാസ സമയത്ത് ഡയഫ്രം ചുരുങ്ങുകയും വളവ് അല്പം നിവരുകയും ചെയ്യുന്നു.
- നിശ്വാസസമയത്ത് ഡയഫ്രം പൂർവസ്ഥിതിയിലാകുന്നു. ശ്വാസകോശവും പൂർവസ്ഥിയിലാകുന്നു
ഉച്ഛ്വാസസമയത്ത് ഡയഫ്രം ചുരുങ്ങുകയും അതിനാൽ വളവ് അല്പം നിവരുകയും ചെയ്യുന്നു. അതിനാൽ ഔരസാശയത്തിൻെറ വ്യാപ്തി കൂടുകയും മർദം കുറയുകയും ചെയ്യുന്നു. അപ്പോൾ അന്തരീക്ഷ വായു പുറമേ നിന്നും നാസാദ്വാരത്തിലൂടെയും ( ഉച്ഛ്വാസം) ശ്വാസനാളത്തിലൂടെയും ശ്വാസകോശങ്ങളിലെത്തുകയും ശ്വാസകോശം വികസിക്കുകയും ചെയ്യുന്നു.
ഡയഫ്രം ഉയരുമ്പോൾ നിശ്വാസം നടക്കുന്നു. (ഡയഫ്രം വികസിക്കുന്നു. അത് മുകളിലേക്ക് ഉയരുന്നു. അപ്പോൾ ഔരസാശയത്തിൻെറ വ്യാപ്തി കുറയുന്നു. മർദം കൂടുന്നു. ഈ മർദം ശ്വാസകോശങ്ങളെ അമർത്തുമ്പോൾ വായു ശ്വാസകോശങ്ങളിൽ നിന്ന് ശ്വാസനാളം വഴി പുറത്തുപോകുന്നു. ( നിശ്വാസം)
? Respiratory tract
Air entering through the nostrils reaches alveoli of the lungs. Respiratory tract is this air passage from nostrils to lungs.
?ശ്വസനപഥം
? Complete the flowchart of the respiratory tract using the indicators?
indicators
Alveolus, Trachea, Bronchioles, Nostrils, Bronchi.