EXPERIMENT Part 1
EXPERIMENT Part 2
EXPERIMENT Part 3
EXPERIMENT Part 4
EXPERIMENT Part 5
ആവശ്യമായ വസ്തുക്കൾ
ബോയിലിംഗ് ട്യൂബ് - 2 , പഞ്ചാസാര, ധാന്യപ്പൊടി, സ്പിരിറ്റ്ലാമ്പ് ,
പഞ്ഞി
പ്രവർത്തന ക്രമം
ഒരു ബോയിലിംഗ് ട്യൂബിൽ പഞ്ചാസാരയും രണ്ടാമത്തേതിൽ ധാന്യപ്പൊടിയും എടുക്കുക. ട്യൂബുകളുടെ വായ്ഭാഗം പഞ്ഞി ഉപയോഗിച്ച് അടക്കുക. ഓരോ ട്യൂബും സ്പിരിറ്റ്ലാമ്പിൻെറ ജ്വാലയിൽ ചൂടക്കുക. മാറ്റങ്ങൾ നിരീക്ഷിക്കുക.
❔ചൂടക്കിയപ്പോൾ ട്യൂബിലെ വസ്തുക്കൾക്ക് എന്തുമാറ്റമുണ്ടായി
പഞ്ചസായുടേയും ധാന്യപ്പൊടിയുടെയും സ്വാഭാവിക നിറം നഷ്ടപ്പെടുന്നു. അവ കറുപ്പുനിറമാകുന്നു.
❔അവസാനം ട്യൂബിൽ അവശേഷിക്കുന്ന പദാർത്ഥം എന്താണ്
ബോയിലിംഗ് ട്യൂബിൽ ശേഷിക്കുന്ന വസ്തു കരി ( Carbon ) ആണ്.
❔ ബോയിലിംഗ് ട്യൂബിൻെറ വായ്ക്കൽ പിടിപ്പിച്ച പഞ്ഞിക്ക് എന്തുസംഭവി ച്ചിരിക്കുന്നു.
പഞ്ഞി നനഞ്ഞിരിക്കുന്നു
❔ ഈർപ്പം എവിടെവിനിന്നുണ്ടായതാണ്
പഞ്ചസാര ധാന്യപ്പൊടി എന്നിവ ചൂടക്കിയപ്പോൾ അവയിൽ നിന്നു ബാഷ്പമായി പുറത്തുവന്ന ജലാംശമാണ് പഞ്ഞിനനയാൻ കാരണമായത്.
നിഗമനം
1. ജലം , കരി ( കാർബൺ ) എന്നിവയാണ് പഞ്ചാസാര, ധാന്യപ്പൊടി എന്നിവയിലെ ഘടകങ്ങൾ.
2. ധാന്യപ്പൊടി എന്നത് അന്നജമാണ്.
No comments:
Post a Comment