👉 മുളയിലറിയാം വിള
👉 വിത്താഴം ചെന്നാൽ പത്തായം നിറയും
👉 ചേറ്റിൽ കുത്തിയ കൈ ചേറ്റിൽ കുത്താം
👉 കൂറ്റൻ മരവും കാറ്റത്തിളകും
👉 കാലത്തെ വിതച്ചാൽ നേരത്തെ കൊയ്യാം
👉 ആഴത്തിൽ ഉഴുത് അകലെ നടണം
👉 കാറ്റുള്ളപ്പോൾ തൂറ്റണം
👉 വിളയുന്ന വിത്ത് മുളയിലറിയാം
👉 വിത്ത് ഗുണം പത്ത് ഗുണം
👉 കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
👉 കണ്ടം വിറ്റ് കാളയെ വാങ്ങുമോ
👉 വളമേറിയാൽ കൂമ്പടയ്ക്കും
👉 പതിരില്ലാത്ത കതിരില്ല
👉 കാലത്തെ വിതച്ചാൽ നേരത്തെ കൊയ്യാം
👉 നട്ടാലേ നേട്ടമുള്ളൂ
👉 വരമ്പ് ചാരി നട്ടാൽ ചുവരു ചാരിയുണ്ണാൻ
👉 മുൻവിള പൊൻ വിള
👉 മണ്ണുവിറ്റ് പൊന്നു വാങ്ങരുത്
👉 വിത്തെടുത്തുണ്ണരുത്
👉 നല്ല തെങ്ങിനു നാല്പതു മടൽ
👉 പൂട്ടുന്ന കാളയെന്തിനു വിതക്കുന്ന വിത്തറിയുന്നു
👉 വർഷം പോലെ കൃഷി
👉 നവര വിതച്ചാൽ തുവര കായ്ക്കുമോ
👉 തിനവിതച്ചാൽ തിന കൊയ്യും വിനവിതച്ചാൽ വിന കൊയ്യും
👉 മുള്ളു നട്ടവൻ സൂക്ഷികണം
👉 ഉടമയുടെ കണ്ണ് ഒന്നാംതരം വളം
👉 ഞാറായാൽ ചോറായി
No comments:
Post a Comment