ഒട്ടകം
സവാരി ചെയ്യുവാനും, ഭാരംവഹിക്കുവാനും , നിലം ഉഴുവാനും ഒട്ടകങ്ങളെ ഉപയോഗിക്കുന്നു. 250 kg ഭാരംവഹിച്ച് 50 km വരെ ഒട്ടകത്തിന് ഒരു ദിവസം സഞ്ചരിക്കാനാവും. ബ്ലാങ്കറ്റുകൾ നിർമ്മിക്കാൻ ഒട്ടകത്തിൻെറ രോമം ഉപയോഗിക്കുന്നു.ഒരുദിവസം 3 മുതൽ 5 ലിറ്റർ പാൽ ലഭിക്കും. ഒട്ടകത്തിൻെറ തോലും മാംസവും ഉപയോഗിക്കാറുണ്ട്. വളരെ ഉയരത്തിൽ നിന്നും ആഹാരം സമ്പാദിക്കാൻ നീണ്ടകഴുത്ത് സഹായിക്കുന്നു. ഇതിൻെറ കാലുകളും നീളമുള്ളവയാണ്. 32 മുതൽ 38 വരെ പല്ലുകളുണ്ട്. മൈലുകൾക്കപ്പുറത്തു നിന്ന് വെള്ളത്തിൻെറ സാന്നിധ്യം അറിയാം. ഒട്ടകത്തിൻെറ ചെവി ചെറുതാണ്. കള്ളിച്ചെടികളോ മറ്റൊ ഭക്ഷിക്കാൻ ലഭിച്ചാൽ ഒട്ടകത്തിന് മാസങ്ങളോളം വെള്ളം ആവശ്യമില്ല. 5 - 6 വർഷം പ്രായമാകുമ്പോൾ ഒട്ടകം ജോലിചെയ്യാൻ പ്രാപ്തി നേടുന്നു. മൂന്നു വർഷത്തിലൊരിക്കലേ ഒരു കുഞ്ഞുണ്ടാകുന്നുള്ളു. 380 ദിവസമാണ് ഒട്ടകത്തിൻെറ ഗർഭകാലം. 40 വർഷം വരെ ജീവിച്ചിരിക്കും. ഇന്ത്യയിൽ ഗുജറാത്ത് , ഉത്തർപ്രദേശ് , പഞ്ചാബ്, രാജസ്ഥാൻ എന്നിവിടെയെല്ലാം ഒട്ടകങ്ങളെ വളർത്തുന്നുണ്ട്. ഏറ്റവും കൂടുതൽ . ഒട്ടകങ്ങളുള്ളത് രാജസ്ഥാനിലാണ്.
No comments:
Post a Comment