2 മായംചേര്‍ക്കൽ
ADULTERATION
✅ Adulteration ?
Addition of similar , cheap and poor quality substances to
food items is called adulteration .
Selling food items after the removal of its quality
components and unauthorised addition of colours to food
items to give the appearance of quality can be branded as a
dulteration.
✅ മായം ചേര്‍ക്കൽ ?
ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും
ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലര്‍ത്തുന്നതാണ് മായം ചേര്‍ക്കൽ.
ഒരു പദാര്‍ത്ഥത്തിൽ നിന്ന് ഗുണമേന്മയുള്ള ഘടകങ്ങൾ നീക്കം ചെയ്തശേഷം
വിൽക്കുന്നതും ഗുണനിലവാരം ഉണ്ടെന്ന് തോന്നിപ്പിക്കാൻ അനധികൃതമായി
നിറങ്ങൾ ചേര്‍ക്കുന്നതും മായം ചേര്‍ക്കൽ തന്നെ.
✅ Adulteration in honey ?
Dip a cottonwick in in honey and light it . If it burns well,
honey is not adulterated . If the lighted wick burns with a
crackling sound , the honey is adulterated. This sound is
due to the presence of water in the sugar or jaggery
solution added to honey. When pure honey is poured into
water it settles down. If the honey is adulterated it
immediately dissolves in water.
✅ തേനിലെ മായം ചേര്‍ക്കൽ ?
ഒരു കോട്ടൺ തിരി തേനിൽ മുക്കി കത്തിക്കുക. അത് നന്നായി കത്തുന്നുണ്ടങ്കിൽ മായം ചേരാത്ത തേനാണ് . എന്നാൽ കത്തിക്കുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാകുകയാണങ്കിൽ ആ തേൻ മായം ചേര്‍ന്നതാണ്. തേനിൽ ചേര്‍ത്ത പഞ്ചസാര / ശര്‍ക്കരലായനിയിലെ ജലാംശമാണ് തിരികത്തുമ്പോൾ ഇങ്ങനെ പൊട്ടലും ചീറ്റലും ഉണ്ടാക്കുന്നത്. ശുദ്ധമായതേൻ വെള്ളത്തിലേക്ക് ഒഴിച്ചാൽ നേരെ താഴേക്ക് പോവും . മായം ചേര്‍ത്തതേനാണങ്കിൽ ഉടനെ വെള്ളത്തിൽ ലയിക്കും.
✅ Adulteration in Turmeric ?
Take water in a glass tumbler and sprinkle a pinch of
turmeric powder into it. Colour will spread to the bottom if
it is adulterated with synthetic dye. If not adulterated,
turmeric powder will settle down at the bottom without the
colour spreading .
✅ മഞ്ഞപ്പൊടിയിലെ മായം ചേര്‍ക്കൽ ?
ഒരു ഗ്ലാസ് ടംബ്ലറിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരുനുള്ളു മഞ്ഞൾപ്പൊടിവിതറുക. കൃത്രിമനിറം ചേര്‍ത്തിട്ടുണ്ടങ്കിൽ നിറം താഴേക്ക് പടരും ഇല്ലെങ്കിൽ നിറം ഇളകാതെ മഞ്ഞൾപ്പൊടി താഴേക്ക് അടിയും.
✅ Adulteration in Coconut oil ?
Fill half of a glass tumbler with coconut oil, keep it in the
freezer for 30 minutes and observe it. If the coconuts oil is
pure , it would have frozen completely. If any other oil had
been added to coconut oil, the adulterant oil will float above
the coconut oil in the liquid state itself.
✅ വെളിച്ചെണ്ണയിലെ മായം ചേര്‍ക്കൽ ?
അരഗ്ലാസ് വെളിച്ചെണ്ണ മുപ്പത് മിനിട്ട് ഫ്രീസറിൽ വച്ചശേഷം നിരീക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണങ്കിൽ മുഴുവൻ കട്ടിയായിട്ടുണ്ടാവും മറ്റേതെങ്കിലും എണ്ണകൾ ചേര്‍ത്തിട്ടുണ്ടങ്കിൽ വെളിച്ചെണ്ണയ്ക്കുമുകളിൽ ദ്രാവകരൂപത്തിൽ പൊങ്ങിനിൽക്കുന്നു.
✅ Adulteration in Asafoetida ?
Take a piece of asafoetida in a spoon and burn it . If it does
not burn like comphor , it may be assumed that it is
adulterated.
✅ കായത്തിലെ മായം ചേര്‍ക്കൽ ?
ഒരു കഷ്ണം കായം സ്പൂണിലെടുത്ത് കത്തിച്ചുനോക്കിയാൽ കര്‍പ്പൂരം കത്തുന്നതുപോലെ നന്നായി കത്തുന്നില്ലെങ്കിൽ മായം ചേര്‍ത്തിട്ടുണ്ടെന്ന് അനുമാനിക്കാം .
✅ What could be the reason for rice stored in a jar not
getting spoiled for a long time and cooked rice getting
spoiled after a day ?
Spoilage of food items is mainly due to the decomposition
action by micro - organisms like bacteria and fungus.
Micro-organisms become inactive at very high and very low
temperatures. Moreover , micro -organisms cannot be
active in the absence of moisture. They cannot act on food
items which are packed air tight.
✅ പാത്രത്തിൽ സൂക്ഷിക്കുന്ന അരി ദീര്‍ഘനാൾ കേടുവരാതിരിക്കാനും ചോറ് ഒരു ദിവസം കഴിയുമ്പോൾ കേടുവരാനുമുള്ള കാരണം എന്തായിരിക്കും ?
ബാക്ടീരിയ ,ഫംഗാസ് തുടങ്ങിയ സൂക്ഷമജീവികൾ നടത്തുന്ന വിഘടനപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രധാനമായും ഭക്ഷ്യവസ്തുക്കൾ കേടുവരുന്നത്. ഉയര്‍ന്ന താപനിലയിലും വളരെതാഴ്ന്ന താപനിലയിലും സൂക്ഷമജീവികൾ പ്രവര്‍ത്തനരഹിതമാകും. കൂടാതെ ഈര്‍പ്പം തീരെയില്ലാത്ത സാഹചര്യങ്ങളിലും സൂക്ഷമജീവികൾക്ക് പ്രവര്‍ത്തിക്കാൻ കഴിയില്ല. വായു കടക്കാൻ കഴിയാത്തവിധം പായ്ക്കുചെയ്ത ആഹാരപദാര്‍ത്ഥങ്ങളിലും സൂക്ഷമജീവികൾക്ക് പ്രവര്‍ത്തിക്കാനാവില്ല.
✅ You have seen the storage of different food items in
different ways. Complete the table by finding out the
method of preservation of each.
✅ വിവിധ ഭക്ഷ്യവസ്തുക്കൾ പലരീതിയിയിൽ സൂക്ഷിക്കുന്നത് കണ്ടല്ലോ ഓരോന്നും കേടുവരാതെ ഏത് രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കുക.
Food Item ഭക്ഷ്യവസ്തു |
Method of Preservation സൂക്ഷിക്കുന്നരീതി |
Reason for Non - spoilage കേടാകാത്തതിന് കാരണം |
Chilli മുളക് |
Dried and stored ഉണക്കി സൂക്ഷിക്കുന്നു |
Micro - organisms cannot act in the absence of moisture ഈര്‍പ്പം തീരെയില്ലെങ്കിൽ സൂക്ഷമജീവികൾക്ക് പ്രവര്‍ത്തിക്കാൻ കഴിയില്ല. |
Cherry ചെറി |
In sugar solution പഞ്ചസാര ലായനിയിൽ |
Micro - organisms get destroyed സൂക്ഷമജീവികൾ നശിക്കുന്നു
|
Gooseberry നെല്ലിക്ക |
In salt solution ഉപ്പുലായനിയിൽ |
Micro - organisms get destroyed സൂക്ഷമജീവികൾ നശിക്കുന്നു
|
Pineapple പൈനാപ്പിൾ |
In salt solution ഉപ്പുലായനിയിൽ |
Micro - organisms get destroyed സൂക്ഷമജീവികൾ നശിക്കുന്നു
|
Chips ചിപ്സ് |
Air - tight container വായുനിബദ്ധമായി അടച്ചസൂക്ഷിക്കുന്നു.
|
Micro - organisms cannot act in the absence of moisture ഈര്‍പ്പം തീരെയില്ലെങ്കിൽ സൂക്ഷമജീവികൾക്ക് പ്രവര്‍ത്തിക്കാൻ കഴിയില്ല. |
Drinks പാനീയങ്ങൾ |
Refrigerate റഫ്രിജറേറ്ററിൽ |
Micro - organisms cannot be active at very low temperatures വളരെ താഴ്ന്ന താപനിലയിൽ സൂക്ഷമജീവികൾ പ്രവര്‍ത്തനരഹിതമാകുന്നു |
Vegetables |
Refrigerate റഫ്രിജറേറ്ററിൽ |
Micro - organisms cannot be active at very low temperatures വളരെ താഴ്ന്ന താപനിലയിൽ
|
✅ Find out more examples of food items which are
preserved under each method and expand the table.
✅ ഓരോ രീതിയിലും സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് കൂടുതൽ
ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക വിപുലീകരിക്കുക.
Dried and stored
ഉണക്കി സുക്ഷിക്കുന്നവ
|
Preserved in salt solution ഉപ്പുലായനിയിൽ സൂക്ഷിക്കുന്നവ |
Preserved in sugar
|
Preserved in low temperature കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുന്നവ
|
Preserved in airtight container വായു നിബദ്ധമായി അടച്ചു സൂക്ഷിക്കുന്നവ
|
Rice അരി Chilly മുളക് Chickpea ചെറുപയര്‍
|
Gooseberry നെല്ലിക്ക Mango മാങ്ങ Lemon നാരങ്ങ
|
|
Milk പാൽ vegetables പച്ചക്കറികൾ Fruits പഴങ്ങൾ
|
Biscuit ബിസ്ക്കറ്റ് Chips ചിപ്സ് Cashew nut കശുവണ്ടി പ്പരിപ്പ്
|
✅ Micro organisms cannot survives in sugar and salt
solutions . Why is it so ?
Water from food items preserved in salt solution more into
the salt solution . Salt absorbs water not only from the
food
items but also from the cells of the micro organisms
present in them. Micro organisms get destroyed when their
cells lose water . The same things happens when food
items are preserved in sugar solution.
✅ ഉപ്പുലായനി ,പഞ്ചസാരലായനി എന്നിവയിൽ സൂക്ഷമജീവികൾക്ക്
നിൽക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് ഉപ്പുലായനിയിലും
,പഞ്ചസാരലായനിയിലും സൂക്ഷമജീവികൾ നശിച്ചുപോകുന്നത് ?
ഉപ്പിലിട്ടുവയ്ക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്ന് ജലാംശം ഉപ്പ് ലായനിയിലേക്ക്
വരുന്നു. ഭക്ഷണസാധനങ്ങളിൽ നിന്ന് മാത്രമല്ല അവയോടൊപ്പമുള്ള
സുക്ഷമജീവികളുടെ കോശങ്ങളിലുള്ള ജലാംശവും ഉപ്പുവലിച്ചെടുക്കുന്നു.
സൂക്ഷമജീവികളുടെ കോശങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുമ്പോൾ അവ
നശിച്ചുപോകുന്നു. ഭക്ഷ്യവസ്തുക്കൾ പഞ്ചസാരലായനിയിൽ സൂക്ഷിക്കുമ്പോഴും
ഇതുതന്നെ സംഭവിക്കുന്നു.
✅ How jackfruit jam is made ?
Jam is an example for the preservation of food items in
sugar. Grind on kilogram of fully ripened jackfruit . Cook
until it thickens. Add 500 g of sugar to it and stir well for 10
minutes . Allow it to cool for some time and add a spoonful
of lemon juice. After it has cooled down , transfer it into a
clean and dry airtight container.
✅ ചക്ക തയ്യാറാക്കുന്നതെങ്ങനെ ?
പഴുത്ത് പാകമായ ചക്കച്ചുള ഒരു കിലോ അരച്ചെടുക്കുക. ഇത് വേവിച്ച്
കുറിക്കിയെടുക്കുക.അതിലേക്ക് 500 ഗ്രാം പഞ്ചസാര ചേര്‍ത്ത് 10 മിനിട്ട്
ഇളക്കുക. അൽപ്പം തണുത്ത ശേഷം ഒരു സ്പൂൺ നാരങ്ങനീര്
ചേര്‍ക്കുക.നന്നായി
തണുത്ത ശേഷം ഈര്‍പ്പമില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ വായു
കടക്കാത്തവിധം ഭദ്രമായി അടച്ചുവയ്ക്കുക.
✅ Pasteurisation ?
Pasteurisation is a method to prevent spoilage of milk.
Heat milk to 70 oC for 30 second and cool it to 10 o C
immediately. This sudden temperature difference leads to
the rupturing of the cell membrane of the micro organisms.
As a result, they get destroyed. This process was invented
by a French Scientist , Louis Pasteur. Hence , this process
is named as pasteurisation. Wine and fruit juice are also
preserved by pasteurisation.
✅ പാസ്ചറൈസേഷൻ
പാല് കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് പാസ്ചറൈസേഷൻ .70 ഡിഗ്രിയിൽ 30 സെക്കൻറുവരെ പാൽ ചൂടാക്കിയശേഷം 10ഡിഗ്രിയിലേക്ക് പെട്ടന്ന് തണുപ്പിക്കുന്നു. പെട്ട്ന്നുള്ള ഈ താപവ്യതിയാനം മൂലം പാലീലെ സൂക്ഷമജീവികളുടെ കോശസ്തരം പൊട്ടുകയും അവ നശിക്കുകയും ചെയ്യുന്നു. ഈ രീതി ആവിഷ്കരിച്ചത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചര്‍ ആണ്. അതുകൊണ്ടാണ് ഈ രീതിക്ക് പാസ്ചറൈസേഷൻ എന്ന് പേര് ലഭിച്ചത്. വൈൻ, പഴച്ചാറുകൾ എന്നിവയും പാസ്ചറൈസേഷൻ നടത്തി സൂക്ഷിക്കാറുണ്ട്.
✅ Why the food items kept in the refrigerator don't get
spoiled ?
The foot items kept in refrigerator to prevent spoilage.
Micro organisms cannot be active at very low temperature.
That is why food items don't get spoiled.
✅ റഫ്രജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ആഹാരപദാര്‍ത്ഥങ്ങൾ കേടുകൂടാതിരിക്കുന്നത് എന്തുകൊണ്ട് ?
വളരെ താഴ്ന്ന താപനിലയിൽ സൂക്ഷമജീവികൾക്ക് പ്രവര്‍ത്തിക്കാനാകില്ല. അതുകൊണ്ട് റഫ്രജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ആഹാരപദാര്‍ത്ഥങ്ങൾ കേടുകൂടാതിരിക്കുന്നത്.
✅ What will happen to food items when they are taken out
of the refrigerator?
Micro organisms will start functioning and the food will be spoiled.
✅ ഭക്ഷണപദാര്‍ത്ഥങ്ങൾ റഫ്രജറേറ്ററിൽ നിന്ന് പുറത്തെടുത്തുവച്ചാൽ എന്തുസംഭവിക്കും ?
സൂക്ഷമജീവികൾ പ്രവര്‍ത്തിച്ചുതുടങ്ങുകയും ഭക്ഷണം കേടാകുകയും ചെയ്യും
No comments:
Post a Comment