പക്ഷി വൈവിധ്യം - നീർപ്പക്ഷികൾ

 വാലൻതാമരക്കോഴി 

PHEASANT-TAILED JACANA

LOCATION : വെള്ളായണി കായൽ

ഈ പക്ഷിയെ മിക്കവാറും ശിശിരകാല വേഷത്തിലാണ് നാം കാണുക. അപ്പോൾ പക്ഷിക്കു തിത്തിരികളോട് സാദ‍ൃശ്യമുള്ളതായി തോന്നു. മൂ‍‍‍‍‍‍ര്‍ദ്ധാവും പിൻകഴുത്തും പുറവും പച്ച കലര്‍ന്ന തവിട്ടു നിറവും മറ്റും ഭാഗങ്ങൾ തൂവെള്ളയുമായിരിക്കും കൊക്കിൽനിന്നു തുടങ്ങുന്ന ഒരു കറുത്തവര  കഴുത്തിൻെറ പാര്‍ശ്വത്തിൽക്കൂടി ഇറങ്ങി മാറത്ത് ഒരു മാലപോലെകിടക്കും. ചിറകുകൾ ഒട്ടേറെ തൂവെള്ളയാണ്. പക്ഷേ ചിറകിൻെറ പിൻവശത്ത് ഒരു കറുത്തകര തെളിഞ്ഞു നിൽക്കും ഈ പക്ഷി ദൂരെ പറക്കുമ്പോൾ വെള്ള നിറമുള്ള ഒരു വലിയ ചിത്രശലഭമാണ് പറക്കുന്നത് എന്നു തോന്നിപ്പോകും

LOCATION : VELLAYANI LAKE 

സ്വയംവരകാലമടുക്കുമ്പോൾ വാലൻതാമരക്കോഴിയുടെ നിറങ്ങളും രൂപവും വളരെ വത്യാസപ്പെടുന്നു. വാൽനീണ്ട് അരിവാളുപോലെ വളഞ്ഞതായ്ത്തീരും. തല , മുഖം, മുൻകഴുത്ത് എന്നിവ തൂവെള്ളയും പിൻകഴുത്ത് നല്ല മഞ്ഞയുമായ്ത്തീരുമെന്നു. മത്രമല്ല. ദേഹത്തിൻെറ ഉപരിഭാഗങ്ങളും അടിവശവും കടുത്ത തവിട്ടു നിറവുമായ്ത്തീരും. പൂട്ടിയ ചിറകിൽ വീതിയുള്ള വെള്ളപ്പട്ടയും വ്യക്തമായിരിക്കും വാലും,തലയ്ക്കു പുറകിൽ പിൻകുടുമപോലെ തോന്നുന്ന ഒരു അടയാളവും കറുപ്പായിരിക്കും

No comments: