നിങ്ങൾക്കും പക്ഷികളെ നിരീക്ഷിക്കാം ❕


പക്ഷിനിരീക്ഷത്തിൻെറ പ്രാധാന്യം തിരിച്ചറിയാനും വംശനാശഭീഷണിയിൽ നിന്ന് അവയെ രക്ഷപ്പെടുത്താനും ആവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങാം പക്ഷികളിലൂടെ പ്രകൃതിയെ അടുത്തറിയാം . പ്രകൃതിസ്നേഹം വളർത്തുകയും ചെയ്യാം. 

നിരീക്ഷണം നടത്തുന്ന ചുറ്റിപാടിനോട് ഇണങ്ങുന്ന നിറമുള്ള വസ് ത്രം ധരിച്ചുവേണം പുറപ്പെടേണ്ടത്.തിളങ്ങുന്നതോ കടും നിറത്തിലുള്ളതോ ആയ വസ് ത്രങ്ങൾ ഉചിതമല്ല. ഒരു നോട്ട് ബുക്കും പെനസിലും നിർബന്ധമായും കരുതിയിരിക്കണം നിരീക്ഷണ തീയതി, പ്രദേശം, അവിടത്തെ പ്രത്യേകതകൾ , കാലാവസ്ഥ , ഊഴ്മാവ് എന്നിവ ആദ്യമേ രേഖപ്പെടുത്തണം. ഒരോ സമയത്ത് കാണുന്ന കാര്യങ്ങൾ അപ്പപ്പോൾ എഴുതണം. ഓരോ പക്ഷിയെക്കുറിച്ചുള്ള നിരീക്ഷണക്കുറിപ്പിനും പ്രത്യേകം പേജ് നീക്കിവയ്ക്കണം. 

നിങ്ങളുടെ സാന്നിധ്യം പക്ഷികൾക്കോ മറ്റു നിരീക്ഷകർക്കോ ശല്യമാകരുത്. ബഹളത്തിൽ സംസാരിക്കുകയും കൂകിവിളിക്കുകയും പക്ഷികളെ പേടിപ്പിക്കുന്ന തരത്തിൽ ശബ്ദിക്കുകയും അരുത്. പതുങ്ങി നടക്കാനും ചെടികളും മരച്ചില്ലകളും ഇളക്കാതിരിക്കാൻ ശ്രദ്ധിക്കണം. പക്ഷിനിരീക്ഷണം ഒരു പ്രകൃതിനിരീക്ഷണമായതിനാൽ പ്രകൃതിയെ നശിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുത്. പ്ലാസ്റ്റിക് പദാർത്ഥങ്ങൾ വലിച്ചെറിയുക, ചെടികളെ നശിപ്പിക്കുക തുടങ്ങിവയ്ക്ക് ഇടവരരുത്.

പക്ഷികളുടെ ആവാസത്തെക്കുറിച്ച് അറിഞ്ഞിരുന്നാൽ നിരീക്ഷണം കൂടുതൽ എളുപ്പമാകും. മനുഷ്യവാസമുള്ള സ്ഥലം, തണ്ണീർതടം,കൃഷിസ്ഥലം അല്ലെങ്കിൽ പുൽമേട്,കാട് എന്നിങ്ങനെ നാലായി തിരിച്ചാൽ അവിടെയെത്തുന്ന പക്ഷികളെ പ്രത്യേകം കണ്ടെത്താൻ സൗകര്യമാണ്. എളുപ്പത്തിൽ കണ്ടെത്താമെന്നല്ലാതെ   ഒരു സ്ഥലത്ത് വരുന്നവ മാറ്റിടങ്ങളിൽ വരികയില്ല എന്ന് ഇതിനർത്ഥമില്ല. 

സൂര്യോദയം മുതൽ ഏതാനു മണിക്കൂർ നേരവും വൈകുന്നേരം അസ്തമയത്തിന് മുമ്പ് ഏതാനും മണിക്കൂറുകളുമാണ് നിരീക്ഷണത്തിന് ഉചിതം. കൂടുതൽ പക്ഷികളും ഇരത്തേടുന്നതും സജീവമാകുന്നതും ഈ സമയത്താണ്. വെയിൽ ചൂടാകുന്നതിനനുസരിച്ച് അവ വിശ്രമ സ്ഥലങ്ങളിലേക്ക് മാറും. എന്നാൽ പരുന്തിനെ പോലുള്ളവ സൂര്യൻ ഉയരുന്നതിനനുസരിച്ചും മൂങ്ങയെ പോലുള്ളവ സന്ധ്യാസമയം മുതലും പ്രവർത്തന സജ്ജരാകും

കൊക്ക് കാലുകൾ, ചിറകുകൾ,വാൽ എന്നീ ഭാഗങ്ങളുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നിരീക്ഷിച്ച്   എഴുതണം. ഇരതേടുന്നത് ഒറ്റക്കാണോ, സംഘം ചേർന്നാണോ എന്ന് നിരീക്ഷിക്കണം. ആഹാരം ശേഖരിക്കുന്ന രീതിയും സസ്യഭുക്കോ മാംസഭുക്കോ, മിശ്രഭുക്കോ എന്നും എന്തൊക്കെ പദാർത്ഥങ്ങളാണ് ആഹാരമാക്കുന്നതെന്നും നോക്കണം. 

കിളികളെ തിരിച്ചറിയാനുള്ള ഒരു പ്രധാന മാർഗമാണ് ശബ്ദം. തിങ്ങിയ കാടുകളിൽ ഒളിച്ചിരിക്കുന്നവയേയും അകലെയുള്ളവയെയും രാത്രിയിലെത്തുന്നവയെയും ശബ്ദം ശ്രവിച്ചാണ് പക്ഷിനിരീക്ഷകർ തിരിച്ചറിയുന്നത്. റെക്കോഡ് ചെയ്യാവുന്ന മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ശബ്ദം ശേഖരിക്കാം. കിളികൾക്ക് ശല്യമാവുന്ന ഒരു പ്രവർത്തനവും പാടില്ല. കൂടുകളെക്കുറിച്ച് പഠിക്കാൻ അതിൽ തൊടാതെ ദൂരെ നിന്നും മാത്രമേ നിരീക്ഷിക്കാവൂ. കൂട്ടിലെ മുട്ടയുടെ എണ്ണമോ ആകൃതിയോ പരിശോധിക്കരുത്. മുട്ടകൾ നശിക്കാനോ കൂട് ഉപേക്ഷിക്കപ്പെടാനോ ഇത് കാരണമായേക്കാം. 

കിളികൾക്ക് ഒരുദ്യാനം 

അധികം ഉയരത്തിൽ വളരാത്തതും പെട്ടന്ന് പഴങ്ങൾ ഉണ്ടാകുന്നതുമായ ചെറു വൃക്ഷങ്ങൾ വളർത്തിയാൽ കിളികൾ ആഹാരം തേടിയെത്തും ചെറുപഴങ്ങൾ ചെറുപഴങ്ങൾ നൽകുന്നതും തേൻനുകരാൻ ഉതകുന്നതുമായ മരങ്ങളാണ് അവർക്ക് കൂടുതൽ ഇഷ്ടം. നിങ്ങളുടെ പ്രദേശത്ത് പക്ഷികൾ നിത്യ സന്ദർശകരാകുന്ന ചെടികൾ കണ്ടെത്തി വളർത്തിയും തോട്ടം ഗംഭീരമാക്കാം. 

ചട്ടിയിൽ വെള്ളം സ്ഥാപിക്കാം. ഉയരമുള്ള മരക്കൊമ്പിലോ ടെറസിനു മുകളിൽ ആളുകളുടെ നിത്യപ്രവേശനമില്ലാത്തിടത്തോ ആവാം ചട്ടിവെയ്ക്കുന്നത്. കയർ ഉപയോഗിച്ച് ചട്ടി കെട്ടിത്തൂക്കിയിടുകയും ചെയ്യാം. നാലുദിവസം കൂടുമ്പോൾ ചട്ടിയിലെ വെള്ളം മാറ്റണം. നെല്ല് , അരി, ഗോതമ്പ്, റാഗി, ചെറുപയർ എന്നിവ വിതറി അവരെ വിളിച്ചു വരുത്താം ഒരു സന്ദർശക പുസ്തകം സൂക്ഷിച്ച് അതിഥികളുടെ വിവരങ്ങൾ സൂക്ഷിക്കാം.  

പക്ഷിനിരീക്ഷണം എങ്ങനെ 


No comments: