പുകയിലവിരുദ്ധദിനം മെയ് 31



 പുകവലിക്കുകയോ പുകയിലയോ അത് അടങ്ങിയിട്ടുള്ള വസ്തുക്കൾ ചവയ്ക്കുകയോ പൊടിരൂപത്തിൽ മൂക്കിലേക്കുവലിച്ചു കയറ്റുകയോ ചെയ്യുമ്പോൾ പുകയിലയിലെ രാസഘടകങ്ങൾ ശരീരത്തിൽ കടക്കുന്നു. ഇതിലെ പ്രമുഖ വിഷഘടകം നിക്കോട്ടിൻ എന്ന ആൽക്കലോയിഡാണ്. ചെറിയ ആളവിൽ ആദ്യകാലങ്ങളിൽ ഉത്തേജകമായി പ്രവർത്തിക്കുന്നത്. കാലക്രമത്തിൽ ആളവ് കൂടുമ്പോൾ മാരകമായി തീരുന്നു. 

👉 രക്തകുഴൽ ഭിത്തികളിൽ അടിഞ്ഞുകൂടി അതിലെ പേശികളെ സങ്കോചിപ്പിച്ചും അകത്തെ നാളിയുടെ വലിപ്പം കുറച്ചും രക്തപ്രവാഹത്തെ തടസപ്പെടുത്തി ഹൃദയാഘാതവും പക്ഷാഘാതവും ഇതിനാകുന്നു. 

👉 നാഡീകോശങ്ങളുടെ പ്രവർത്തനം താറുമാറാക്കും. വായ്, തൊണ്ട, അന്നനാളം, പാൻക്രിയാസ് ,വൃക്ക, വൻകുടൽ, ശ്വാസകോശം  എന്നിങ്ങനെ വിവിധ അർബുദങ്ങക്കും കാരണമാകുന്ന ഘടകം തന്നെയാണ്. 

👉 ചികിത്സിച്ചു ഭേദമാക്കാൻ ഏറ്റവും പ്രയാസമുള്ള ശ്വാസകോശ അർബുദമാണ് ഇവയിൽ പ്രധാനമായി കണ്ടുവരുന്നത്. 

👉 5 കോടിയിലധികം പേർക്കും നേരിട്ടുള്ള ഉപയോഗംമൂലമാണ് ജീവഹാനി സംഭവിക്കുന്നത്. എന്നാൽ ഇവരുമായി സഹവാസമുള്ള 6 ലക്ഷത്തോളം പേർ പരോക്ഷമാണ് ദോഷങ്ങൾ വരുന്നത്. 

👉 പുകവലിക്കുന്നവർ പുറന്തള്ളുന്ന വിഷമായ പുക ശ്വാസിക്കാനിടവരുന്ന നിരപരാധികളാണ് ഇവർ. കാര്യങ്ങൾ ഇതാരീതിയിൽ നീങ്ങുകയാണെങ്കിൽ 2030 ആകുമ്പോൾ പുകയിലമൂലമുള്ള ജീവഹാനി 8 കോടിയായി ഉയരുമെന്ന് WHO മുന്നറിയിപ്പ് നൽകുന്നു. 

ലഹരിപദാർത്ഥമായി ഉപയോഗിക്കുന്ന പുകയിലയിൽ നാലായിരത്തിലധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ നൂറണമെങ്കിലും വിഷവസ്തുക്കളും അറുപതിലധികം എണ്ണം ആണെന്നാണ് പഠനം വെളിപ്പെടുത്തുന്നു. 

ദോഷങ്ങൾ 

പതിനേഴാം നൂറ്റാണ്ടോടയണ് ഇന്ത്യൽ പുകയില കൃഷി ആരംഭിച്ചത്. ഏകദേശം ആകാലം മുതൽ വിവിധ രൂപങ്ങളിൽ പുകയില ഉപയോഗിക്കപ്പെട്ടുവരുന്നു. ചുരട്ട്, സിഗരറ്റ്, ബീഡി, പാൻ, പൊടി എന്നിവയുടെ രൂപത്തിലാണ് ഇതു കൂടുതലും ഉപയോഗിക്കപ്പെടുന്നത് വെറ്റില ചേർത്തും അല്ലാതെയും ചവയ്ക്കുന്ന രീതിയുമുണ്ട്. മോണയ്ക്കും പല്ലുകൾക്കുമിടയിൽ തിരികിവെയ്ക്കുന്ന ശീലവും ചിലരിൽ കണ്ടുവരുന്നു. അടുത്തക്കാലങ്ങളിലായി യുവാക്കളിൽ പുകവലി ശീലം കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റൊരു രൂപത്തിലുള്ള പുതിയ ഉപയോഗം വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്. പുകയിലയുടെ ഉപയോഗംമൂലം 10 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഓരോ വർഷവും മരിക്കുന്നത്. 


പുകയിലവിരുദ്ധദിനം video 

പുകയിലവിരുദ്ധദിനം ക്വിസ് 




No comments: