UNIT 1 TOWARDS A HUNDREDFOLD YIELD

       8
FERTILIZERS  വളങ്ങൾ
PEST CONTROL കീടനിയന്ത്രണം




?  What all other things are to be considered for a better yield ?

OR

?  Factors influencing better yield ?

  • Fertile soil
  • Proper manuring
  • Irrigation
  • Pest control
  • Weed control
  • Fertile soil 
  • Favourable climate 
  • Proper nurturing


? മികച്ച വിളവ് ലഭിക്കാൻ വിത്തിൻെറ ഗുണമേന്മക്കു പുറമെ മറ്റെന്തെല്ലാം കാര്യങ്ങളാണ് നാം പരിഗണിക്കേണ്ടത് .

OR
? മികച്ച വിളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ 

  • വളക്കൂറുള്ള മണ്ണ് 
  • ശരിയായ വളപ്രയോഗം
  • ജലസേചനം
  • കീടനിയന്ത്രണം
  • കളനിയന്ത്രണം
  • വളക്കൂറുള്ള മണ്ണ് 
  • അനുയോജ്യമായ കാലാവസ്ഥ
  • നല്ല പരിചരണം 
?  What is mean by proper nurturing ?
? നല്ല പരിചരണം  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?

  •  Weed control കളനിയന്ത്രണം
  • Pest control  കീടനിയന്ത്രണം
  • Application of fertilizer വളപ്രയോഗം 

🔎WANT TO KNOW MORE ABOUT AGRICULTURE ? INTERVIEW THE FARMER IN YOUR AERA PREPARE THE REQUIRED QUESTIONNAIRE IN CONSULTATION WITH FRIENDS 

 കൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും അറിയണ്ടേ ? നിങ്ങളുടെ പ്രദേശത്തെ കർഷകനുമായി അഭിമുഖം നടത്തൂ. കൂട്ടുകാരുമായിആലോചിച്ച്         ആവശ്യമായ ചോദ്യാവലി  തയാറാക്കൂ. 

❓Plants absorb chemical fertilizer quickly. But it is said that organic manures are better.
What is the reason. 
രാസവളം ചെടികൾ അതിവേഗം ആഗിരണം ചെയ്യുന്നു. എങ്കിലും ജൈവവളമാണ് മികച്ചതെന്ന് പറയാൻ കാരണമെന്ത് ?

❓What is meant by natural qualities of the soil.
എന്താണ് മണ്ണിൻെറ സ്വാഭാവിക ഘടന ?

Why is it said that organic pesticides are better than
 chemical pesticides
രാസകീടനാശിനിയേക്കാൾ നല്ലത് ജൈവകീടനാശിനി ആണെന്ന് പറയാൻ കാരണം എന്താണ് ? 

Are all chemical pesticides equality harmful

എല്ലാം രാസകീടനാശിനികളും ഒരുപോലെ ഹാനികരമാണോ ?


കർഷകനുമായി അഭിമുഖം - വീഡിയോ

?  Biofertilizer and Chemical Fertilizer ?

   Biofertilizer and Chemical Fertilizer 

  Biofertilizer  

 ജൈവവളങ്ങൾ

Chemical Fertilizer 

രാസവളങ്ങൾ

* Cow dung  ( ചാണകം)
Green manure ( പച്ചിലവളം) 
Compost manure ( കമ്പോസ്റ്റ് വളം) 
Fish manure ( മത്സ്യവളം) 
Poultry droppings 
( കോഴികാഷ് ഠം) 
* Goat droppings (ആട്ടിൻകാഷ്ഠം) 
Boane meal ( എല്ലുപൊടി)
Compost  (കമ്പോസ്റ്റ് )
Earthworm compost (മണ്ണിര കമ്പോസ്റ്റ് )

Slurry  (സ്ലറി)
*URIA
 യൂറിയ

*NPK MIXTURES
എൻ പി കെ മിശ്രിതം

*FACTAMFOS  
ഫാക്ടംഫോസ്

*AMMONIUM SULPHATE
അമോണിയം സൾഫേറ്റ് 

*AMMONIUM NITRATE
അമോണിയം നൈട്രേറ്റ്

*AMMONIUM FHOSPHATE 
അമോണിയം ഫോസ്ഫേറ്റ് 

*SUPER PHOSPHATE 
സൂപ്പർഫോസ് ഫേറ്റ്

*MURIATE OF POTASH
 മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 

*ROCK PHOSPHATE 
റോക്ക് ഫോസ് ഫേറ്റ് 
















? Merits and Demerits of organic and chemical fertilizer
 ?  ജൈവവളങ്ങളുടെയും രാസവളങ്ങളുടേയും ഗുണങ്ങൾ ദേഷങ്ങൾ ?


 Organic fertilizer 

ജൈവവളങ്ങൾ

 Chemical fertilizers 

രാസവളങ്ങൾ

 Obtained from organic matter

  ജൈവവസ്തുക്കളിൽ നിന്ന് ലഭിക്കുന്നു.

Produced from chemicals industrially

രാസവസ്തുകൾ ഉപയോഗിച്ച് വ്യാവസായികമായി നിർമ്മിക്കുന്നു.

Required in higher quantity 

കൂടുതൽ അളവിൽ വേണ്ടിവരും

 Required in lesser quantity 

അമിതമായ ഉപയോഗം മണ്ണിൻെറ ഘടനയെ നശിപ്പിക്കുന്നു.

Cannot be supplied as a single component 

ഒരു നിശ്ചിത ഘടകം മാത്രമായി നൽകാൻ കഴിയില്ല

Components can be supplied as per requirement 
ആവശ്യമുള്ള  ഘടകം മാത്രമായി നൽകാം 

 

 

🔎

Which method can be applied for using organic fertilizers and chemical fertilizers?
Organic and chemical fertilizer have their own merits and demerits . So method of applying more organic fertilizers and lesser quantity of chemical fertilizers. 
Farmers also use Microbial fertilizers for better yield.

 ?  ജൈവവളങ്ങളുടെയും രാസവളങ്ങളുടേയും ഉപയോഗത്തിൽ നാം അനുവർത്തിക്കേണ്ട സമീപനം എന്ത്?        
ജൈവവളങ്ങൾക്കും  രാസവളങ്ങൾക്കും അതിൻേറതായ ഗുണങ്ങളും ദോഷങ്ങളും ഉള്ളതിനാൽ ജൈവവളം കൂടുതലും രാസവളം കുറവും ഉപയോഗിക്കുന്ന സമ്മിശ്ര കൃഷിരീതിയാണ് അഭികാമ്യം.
വിളവ് മെച്ചപ്പെടുത്താൻ കർഷകർ  ജീവാണുവളങ്ങളും ഉപയോഗിക്കുന്നുണ്ട്.

Microbial Fertilizer (ജീവാണുവളം )
In this method of application of fertilizer, microbes are used as fertilizers. Pseudomonas, and Azospirillum are examples of microbial fertilizer. 
?  ജീവാണുവളം 
സൂക്ഷമജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതിയാണ് ജീവാണുവളപ്രയോഗം. സ്യൂഡോമോണസ് , അസോസ്പൈറില്ലം എന്നിവ ജീവാണുവളങ്ങൾക്ക് ഉദാഹരണങ്ങളാണ്.


🔎 അധികവിവരങ്ങൾ





PEST  CONTROL MEASURES
വിവിധ കീടനിയന്ത്രണ മാർഗങ്ങൾ 
PEST CONTROL 
Various methods have been adopted to pest control and destroy the pests that cause crop destruction. Write down the methods you are familiar with. 

കീടനിയന്ത്രണം
വിളനാശം വരുത്തുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും നശിപ്പിക്കുന്നതിനും
സ്വീകരിക്കുന്ന രീതികൾ 
👉 Biological control  ( ജെെവനിയന്ത്രണം)
👉 Mechanical control  ( യാന്ത്രിക നിയന്ത്രണം)
👉 Using pesticides ( കീടനാശിനികൾ ഉപയോഗിച്ചുള്ള നിയന്ത്രണം) 

 Biological control ( ജെെവനിയന്ത്രണം)
 Ladybug, Trichogramma, Bug, Mubuya,  Calotes etc. feed on pests which infest crops. This kind of pest control is called biological control. 

വട്ടച്ചാഴി( ലേഡി ബഗ്), ട്രൈക്കോഗ്രാമ, വണ്ട്,അരണ, ഓന്ത് തുടങ്ങിയ ജീവികൾ വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ തിന്നു നശിപ്പിക്കുന്നു. ഇത്തരം കീടനിയന്ത്രണമാർഗമാണ് ജൈവനിയന്ത്രണം. 

🔎 അധികവിവരങ്ങൾ

ജെെവനിയന്ത്രണം - കൂടുതൽ ഉദാഹരണങ്ങൾ

📌വയലുകളിൽ വിളവെടുപ്പിനുശേഷം താറാവുകളെകൊണ്ട് കീടങ്ങളെ നശിപ്പിക്കുന്നു.
📌ചിലന്തികൾ വണ്ടുകളെയും മറ്റും തിന്നു നശിപ്പിക്കുന്നു.
📌മത്സ്യങ്ങൾ കൊതുകിൻെറ ലാർവയെ തിന്നുന്നു.
📌തവള നെൽപ്പാടങ്ങളിലെ കീടങ്ങളെ തിന്നുന്നു.
📌പാമ്പുകൾ എലികളെ തിന്നു നശിപ്പിക്കുന്നു.
📌ഓന്ത് പുൽച്ചാടികളെ തിന്നുന്നു.
📌വട്ടച്ചാഴി ഇലപ്പേനുകളെ തിന്നുന്നു.


 Biological control ( ജെെവനിയന്ത്രണം)
കീടം : മുഞ്ഞ
Pest : Brown plant hopper 
ഉറുമ്പ് ഉപയോഗിച്ച് കീടം നിയന്ത്രിക്കുന്നു.























Mechanical control  ( യാന്ത്രിക നിയന്ത്രണം)
 Mechanical controlling method used to destroy the pests by handpicking or by using trap. Fruit trap, basil trap, porridge water trap, pheromone trap, etc. are used for trapping the insects. 

പെറുക്കി മാറ്റിയോ കെണികൾ ഉപയോഗിച്ചോ കീടങ്ങളെ നശിപ്പിക്കുന്ന രീതി. മഞ്ഞൾകെണി, പഴക്കെണി, തുളസികെണി, കഞ്ഞിവെള്ളകെണി, ഫെറമോൺ കെണി, എന്നിവ കീടങ്ങളെ പിടികൂടാഉപയോഗിക്കുന്ന  കെണികൾക്ക്
ഉദാഹരണങ്ങളാണ്.  

 Pesticides ( കീടനാശിനികൾ)
By using Biopesticides or chemical pesticides can kill the insects. 
 ജൈവകീടനാശിനികളോ രാസകീടനാശിനികളൊ ഉപയോഗിച്ച് കീടങ്ങളെ നശിപ്പിക്കാം. 

 Organic pesticides and Chemical pesticides 
ജൈവകീടനാശിനികളും  രാസകീടനാശിനികളും

BIOPESTICIDES (ജെെവകീടനാശിനികൾ)
  • TOBACCO DECOCTION ( പുകയിലക്കഷായം) 
  • NEEM CAKE ( വേപ്പിൻപിണ്ണാക്ക്)
  • NEEM OIL EMULSION ( വേപ്പെണ്ണ എമൽഷൻ)
  • GARLIC MIXTURE ( വെളുത്തുള്ളി മിശ്രിതം)
  • COW URINE - KANTHARI TINCTURE (ഗോമൂത്ര-കാന്താരി കഷായം)
  • PAPAYA LEAF EXTRACT ( പപ്പായ ഇലസത്ത്)
  • KIRIYATH EMULSION (കിരിയാത്ത് എമൽഷൻ)




 ? Prepared a biopesticide and apply it in your vegetable garden. Monitor whether it is better to get rid of pests. Record the method of their preparation , material used and the mode of application in your science diary . 
ഏതെങ്കിലും ഒരു ജൈവകീടനാശിനി നിർമ്മിക്കുക. നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിൽ പ്രയോഗിക്കുക. നിർമാണരീതി, നിർമ്മിക്കാനുപയോഗിക്കുന്ന വിധം എന്നിവ ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തുക. 

 ജൈവകീടനാശിനി നിർമ്മാണം - വീഡിയോ


? Tobacco decoction 
Ingredient : -
Tobacco - 100 gram
Bar sop - 10 gram
Water - one and half litre
How to prepare :
Chop 100 gram of tobacco and sock it in one and half litres of water for a day. Squeeze it and filter it. Dissolve 10 gram of washing soap in it. Tobacco decoction is read now .Dilute it by adding twice the quantity of water and spray on plants. 
? പുകയിലക്കഷായ നിർമാണം
100 ഗ്രാം പുകയില ചെറു കഷ്ണങ്ങളാക്കി ഒന്നര ലിററർ വെള്ളത്തിൽഒരു ദിവസം കുതിർത്തു വയ്ക്കുക. ഇത് പിഴിഞ്ഞ് അരിച്ചെടുക്കുക. ഇതിൽ 10 ഗ്രാം ബാർസോപ്പ്  ലയിപ്പിക്കുക. പുകയിലക്കഷയം തയ്യാറായി. ഇതിൽ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തൈകൾക്ക് തളിയിക്കാം. 


ജൈവകീടനാശിനികൾ

1. വെപ്പെണ്ണ എമൽഷൻ 
60 ഗ്രാം സോപ്പ്  അരലിറ്റർ വെള്ളത്തിൽ അലിയിപ്പിക്കുക. ഇതിൽ ഒരു ലിറ്റർ വെപ്പെണ്ണ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കുറെശ്ശെ എടുത്ത് പത്തു ലിറ്റർ വെള്ളം ചേർത്ത് ചെടികളിൽ തളിയിക്കുക. 

2. പപ്പായ ഇലസത്ത് 
50 ഗ്രാം നുറുക്കിയ പപ്പായ ഇല 100 മില്ലിലിറ്റർ വെള്ളത്തിൽ ഒരു രാത്രി ഇട്ടുവെയ്ക്കുക. അടുത്തദിവസം ഇല ഞരടിപ്പിഴഞ്ഞ് സത്തെടുക്കുക. ഇതിലേക്ക് മൂന്നു നാലിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ച് ഇലതീനിപ്പുഴുകളെ ചെറുക്കാം.

3. കിരിയാത്ത് എമൽഷൻ 
കിരിയാത്ത് ചെടിയുടെ ഇലയും തണ്ടും നന്നായി ചതച്ച് നീരെടുക്കുക. ഒരു ലിറ്റർ നീരിൽ 60 ഗ്രാം തോതിൽ ബാർസോപ്പ് ലയിപ്പിക്കുക. ഇതിൽ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക. ഓരോ ലിറ്റർ ലായനിയിലേക്കും 20 ഗ്രം വീതം വെളുത്തുള്ളികൂടി അരച്ചു ചേർക്കുക. ഇത് അരിച്ചെടുത്ത് ഇലകളുടെ അടിഭാഗത്ത് തലിക്കണം.
വെണ്ട, മത്തൻ, പാവൽ, പടവലം,വെള്ളരി, വഴുതന, ചീര തുടങ്ങിയവയെ നശിപ്പിക്കുന്ന ഇലചുരുട്ടിപ്പുഴു, മത്തൻപുഴു, കായീച്ച, തുരപ്പൻപുഴു എന്നിവയ്ക്കെതിരെ ഫലപ്രദമാണ്. 
4.  ഗോമൂത്ര-കാന്താരി കഷായം
കാന്താരി മുളക് നന്നായി അരച്ചെടുക്കുക. അതിലേക്കു ഒരു ലിറ്റർ ഗോമൂത്രം ചേർക്കുക. ഇതിലേക്ക് 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് ചേർത്തിളക്കുക.ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് 10 ഇരട്ടിവെള്ളം ചേർത്ത് സ്പ്രേചെയ്തു കൊടുക്കാം. മൃദുശരീരകീടങ്ങളായ പടവലപ്പുഴു, വരയൻപുഴു ,ഇലപ്പുഴു, കൂടുകെട്ടിപുഴു,പയർ,ചാഴി കായ്തുരപ്പൻപുഴു,ഇലതീനിപുഴുക്കൾ ഇവയെക്കെതിരെ ഗോമൂത്രകാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം.










CHEMICAL PESTICIDES (രാസകീടനാശിനികൾ)
  • ENDOSULFAN ( എൻഡോസൾഫാൻ ) 
  • MALATHION (  മാലത്തിയോൺ ) 
  • DDT (ഡി.ഡി.ടി)
  • LINDANE (  ലിൻഡേൻ) 
  • DICOFOL (ഡൈക്കോഫോൾ)
  • CARBOFURAN ( കാർബോഫ്യൂറാൻ)
  • DIELDRIN (ഡിൽഡ്രിൻ)
രാസകീടനാശിനികൾ
  • എൻഡോസൾഫാൻ
  •  മാലത്തിയോൺ 
  •  ഡി.ഡി.ടി
  • ലിൻഡേൻ
  • ഡൈക്കോഫോൾ)
  •  കാർബോഫ്യൂറാൻ
  • ഡിൽഡ്രിൻ)
  • ബി. എച്ച് സി
  •  നുവാക്രോൺ
  • ക്വിനൽഫോസ്
  • കാർബറിൽ
  • ഫോറേറ്റ്
  • ഫോസ് ഫാമിഡോൺ
  •  ബോർഡോമിശ്രിതം 
  • ബാവിസ്റ്റൻ
CHEMICAL PESTICIDES 


? How to destroy weeds ? 
  • By applying weedicides
  • Picking weeds by hand
  • By chop and drop weeds 
? കളകളെ എങ്ങനെയെല്ലാം നശിപ്പിക്കാം 
കളനാശിനി
  • പ്രയോഗിക്കൽ
  • പറിച്ചുമാറ്റൽ
  • വെട്ടിമാറ്റൽ
🔎ആശയചിത്രീകരണം 
📖അറിവിൻെറ ജാലകം 

👉വിളകളെ നശിപ്പിക്കുന്ന രോഗങ്ങൾ 

തെങ്ങ് - കാറ്റുവീഴ്ച *ചെന്നീരൊലിപ്പ് *കൂമ്പുചീയൽ
വാഴ - മണ്ടയടപ്പ് *കടച്ചീയൽ 
കവുങ്ങ് - മഹാളി *മണ്ടചീയൽ 
നെല്ല് - ഇലപ്പുള്ളി രോഗം* വാട്ടരോഗം* പോളരോഗം. 

USS കോർണർ
UNIT 1
വിളയിക്കാം നൂറുമേനി
























No comments: