അധ്യാപക ദിനം

ദേശീയ അധ്യാപകദിനം

സെപ്റ്റംബർ 5 

 ഡോ.എസ്.  രാധാകൃഷ്ണൻെറ ജന്മദിനമാണല്ലോ അധ്യാപകദിനം. 1888 സെപ്റ്റംബർ 5 ന് ആന്ധ്രാപ്രദേശിലെ തിരുത്താണി ഗ്രാമത്തിൽ ഡോ.എസ്.  രാധാകൃഷ്ണൻ ( സർവേപ്പള്ളി രാധാകൃഷ്ണൻ ജനിച്ചു. പിതാവ് വീരസ്വാമി, മാതാവ് സീതമ്മ. വെല്ലൂരിലും മദ്രാസിലിമായിരുന്നു ഉന്നതവിദ്യാഭ്യാസം. മദ്രാസ് സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുധം നേടിയ അദ്ദേഹം 1909 ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ അധ്യാപകനായി. 'ദ് ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ'  എന്ന പുസ്തകം പൂർത്തിയാക്കുന്നത് ഇക്കാലത്താണ്. 1926 ൽ കൽക്കട്ട സർവകലാശാലയിൽ പ്രഫസറായി 1939 - 48 ബനാറസ് സർവകലാശാലാ വൈസ് ചാൻസലറായി 1952 ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ അദ്ദേഹം 1962 ൽ രാഷ്ട്രപതിയായി. ലോക തത്വശാസ്ത്രശാഖയ്ക്കു ലഭിച്ച അംഗീകാരമായിട്ടാണ് രാധാകൃഷ്ണനു ലഭിച്ച രാഷ്ട്രപതിപദവിയെ ബെർട്രാൻ് റസ്സൽ വിശേഷിപ്പിച്ചത്. പ്രഗൽഭനായ അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ.എസ്.  രാധാകൃഷ്ണ മുപ്പതിൽപരം പുസ്തതങ്ങൾ രചിച്ചു. 1954 ൽ ഭാരതരത്നം ലഭിച്ചു. 

ഡോ.എസ്.  രാധാകൃഷ്ണൻ - ജീവിതരേഖ

1888 സെപ്റ്റംബർ 5 - ജനനം

1918 -  മൈസൂർ യൂണിവേഴ്സിറ്റി ഫിലോസഫി പ്രഫസർ

1826 - ആപ്ടൺ പ്രഭാഷണം

1929 - ഓക്സ്ഫഡിൽ പ്രഫസർ

1931 - ആന്ധ്ര സർവകലാശാല വൈസ് ചാൻസലർ

1939 - ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

1948 - യുനെസ് കൊ ചെയ്ർമാൻ, ഇന്ത്യൻ സർവകലാശാല കമ്മീഷൻ ചെയർമാൻ.

1949 - റഷ്യയിലെ ഇന്ത്യൻ അംബാസഡർ.

1952 - ഇന്ത്യയുടെ ഉപരാഷ്ട്രപതി

1954 - ഭാരതരത്നം 

1962 - ഇന്ത്യയുടെ രാഷ്ട്രപതി

1967 - രാഷ്ട്രപതിപദം ഒഴിയുന്നു. 

1975 - ഏപ്രിൽ 17 മരണം.

നല്ല അധ്യാപകൻ

📌സർഗാത്മക സന്തോഷത്തിൻെറ വാഹകരയി പഠിതാക്കളെ മാറ്റിയെടുക്കുന്നവരാണ് അധ്യാപകർ 

രവീന്ദ്രനാഥടാഗോർ

📌ഉത്തരം പറയാൻ വിഷമമുള്ള ഒട്ടേറെ ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ  പ്രേരിപ്പിക്കുന്നവനാണ് ഉത്തമഅധ്യാപകൻ. 

- ആലീസ് വില്ലിങ്ടൺ

📌വിജ്ഞാനസമ്പാദനത്തിനുള്ള ഏറ്റവും നല്ല  മാർഗം അധ്യാപന ജോലിയിൽ ഏർപ്പെടുകയാണ്.

അരിസ് റ്റോട്ടിൽ

📌പാഠപുസ്തകത്തിൽ നിന്നു മാത്രം  പഠിപ്പിക്കുന്ന അധ്യാപകൻ വെറും അടിമയാകുന്നു. 

ഗാന്ധിജി

📌കുട്ടികളുടെ തലച്ചോറിലേക്കു വിജ്ഞാനം അടിച്ചുകയറ്റുന്നതല്ല അധ്യാപനം. 

- പ്ലേറ്റോ

📌മനുഷ്യനിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം. 

- സ്വാമിവിവേകാനന്ദൻ 

📌വിദ്യാർത്ഥിയെ മനസിലാക്കുന്നതിലാണ് വിദ്യാഭ്യാസത്തിൻെറ രഹസ്യം.

എമേഴ്സൺ

📌അധ്യാപകൻെറ ആയുധം അറിവാണ്. അധ്യാപകൻ ചെയ്യുന്ന ദിവ്യമായ പ്രവർത്തനമാണ് അധ്യാപനം. 

ടാഗോർ

📌മാതാപിതാക്കളും ഗുരുവും സന്തുഷ്ടരായിതീർന്നാൽ വിദ്യാർത്ഥിയുടെ തപസും പൂജയും ഫലവത്തായിത്തീരും. 

ശ്രീനാരായണഗുരു 

📌ഗുരു നമ്മെ നയിക്കുന്നു. ആ വഴിയിൽ നമ്മുടെ നിരന്തര പ്രയത്നമാണാവശ്യം.

ഗാന്ധിജി

📌അധ്യാപകൻെറ ആയുധം അറിവാണ്. അധ്യാപകൻ ചെയ്യുന്ന ദിവ്യമായ പ്രവർത്തനമാണ് അധ്യാപനം. 

- രവീന്ദ്രനാഥടാഗോർ

അധ്യാപകദിനം ക്വിസ് 




No comments: