പേര് : ചന്ദ്രശേഖര വെങ്കിട്ട രാമൻ
ജനനം : 1888 നവംബർ 7 തമിഴ് നാട്ടിൽ തിരുച്ചിറപ്പള്ളിക്കടുത്ത തിരുവണയ്ക്കാവൽ ഗ്രാമത്തിൽ ആർ. ചന്ദ്രശേഖര അയ പാർവതി അമ്മാളുടെയും പുത്രനായി ജനിച്ചു.
നേട്ടങ്ങൾ
1917 ൽ കൊൽക്കത്ത സർവകലാശാലയിൽ ഫിസിക്സ് പ്രഫസറായി.
926 ൽ പ്രസിദ്ധീകരണം ആരംഭിച്ച ഇന്ത്യൻ ജേണൽ ഫിസിക്സിൻെറ എഡിറ്ററായി
1928 ൽ രാമൻ പ്രഭാവത്തിൻെറ കണ്ടുപിടിത്തം
1933 ൽ ബഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻെറ ഡയറക്ടറായ
1934 ൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് സ്ഥാപിച്ചു.
1948 ൽ ശാസ് ത്ര ഗവേഷണങ്ങൾക്കായി ബാംഗ്ലൂരിൽ രാമൻ
റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു
പ്രധാന ബഹുമതികൾ
1924 ൽ ഫെല്ലോ ഓഫ് റോയൽ സൊസൈറ്റി.
1930 - ൽ ഭൗതികശാസ് ത്ര നൊബേൽ സമ്മനം.
1941 ൽ അമേരിക്കയിലെ ഫ്രാങ്ക്ളിൻ മെഡൽ.
1954 ൽ ഭാരത രത്നം.
1957 ൽ രാജ്യാന്തര ലെനിൻ സമ്മാനം.
മരണം 1970 നവംബർ 21.
രാമൻ പ്രഭാവം കണ്ടുപിടിച്ചതിൻെറ ഓര്‍മയ്ക്കാണ് എല്ലാം വര്‍ഷവും ഫെബ്രുവരി 28 നാം ദേശീയ ശാസ് ത്ര ദിനമായി ആചരിക്കുന്നത്. ഒരു സുതാര്യമായ മാധ്യമത്തിലൂടെ ഒരു ഏകവർണ പ്രകാശ ബീം കടന്നു പോകുമ്പോൾ അതിൻെറ തരംഗദൈർഘ്യം വ്യത്യാസപ്പെടും അതായതു മാധ്യമത്തിലെ തന്മാത്രകൾ പ്രകാശത്തെ വിസരണം ( SCTTERRING) ചെയ്യുന്നതിൻെറ ഫലമായി അതിൻെറ തരംഗദൈർഘ്യം കൂടുകയോ കുറയുകയോ ചെയ്യും. ഇതാണ് രാമൻ പ്രഭാവം.
ആഴക്കടലിൻെറ നീലിമ
ആകാശനീലിമയുടെ പ്രതിഫലനമാണ് ആഴക്കടലിൻെറ നീലിമ എന്നായിരുന്നു അക്കാലത്തെ വിശ്വാസം എന്നാൽ രാമൻ ഇതു തിരുത്തിയെഴുതി. പ്രകാശരശ്മികൾ ജലകണികകളിൽ തട്ടി വിസരണത്തിനു (SCTTERRING) വിധേയമാവുന്നതു കൊണ്ടാണു കടൽ നീലനിറത്തിൽ കാണപ്പെടുന്നതെന്ന് അദ്ദേഹം തെളിച്ചു.
രാമൻ സ്പെക്ട്രോസ് കോപ്പി
സുതാര്യവസ്തുക്കളിലൂടെ ഏകവർണ പ്രകാശം കടന്നുപോകുമ്പോൾ ലഭിക്കുന്ന വർണരാജിയെ (സ്പെക്ട്രത്തെ ) രാമൻ സ്പെക്ട്രം എന്നുവിളിക്കും തന്മാത്രകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അറിയാനുള്ള ഉപാധിയാണു രാമൻ സ്പെക്ട്രോസ്കോപ്പി (RAMAN SPECTROSCOPY)
ദേശീയ ശാസ് ത്രദിനം ക്വിസ്
ദേശീയ ശാസ് ത്രദിനം ക്വിസ്
No comments:
Post a Comment