4 വികിരണം
RADIATION
👉 Radiation (വികിരണം )
Radiation is the method by which heat is transmitted without the help of a medium.
- Heat is transmitted to all directions through radiation .
- Heat from the sun reaches the Earth by radiation.
- White or smooth surfaces reflect radiant heat more than black or rough surfaces.
👉 വികിരണം
മാധ്യമത്തിൻെറ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം
- വികിരണം വഴി എല്ലാ ദിശയിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു.
- സൂര്യൻെറ താപം ഭൂമിയിൽ എത്തുന്നത് വികിരണം വഴിയാണ്
- ഇരുണ്ടതോ പരുപരുത്തതോആയ പ്രതലങ്ങളെക്കാൾ വെളുത്തതോ മിനുസമുള്ളതോആയ പ്രതലങ്ങൾ വികിരണതാപത്തെ കൂടുതൽ പ്രതിപതിപ്പിക്കുന്നു.
👉Write down some situations where heat is transmitted by radiation ?
- Heat reaches down from a glowing filament bulb.
- Sitting near a campfire or fireplace, we feel warmth.
- Hot vessel spreads heat to the surroundings.
- Hatching egg in an incubator
👉 വികിരണം വഴി താപം പ്രേഷണം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ എഴുതൂ.
- പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഫിലമെൻെറ ബൾബിൽ നിന്ന് താപം
- ഒരു ക്യാമ്പ് ഫയർ അല്ലങ്കിൽ അടുപ്പിന് സമീപം ഇരിക്കുമ്പോൾ നിങ്ങൾക്ക് ചൂടനുഭവപ്പെടുന്നു
- ചൂടുള്ള പാത്രത്തിൽ നിന്ന് ചുറ്റുപാടിലേക്ക് ചൂട് വ്യാപിക്കുന്നു.
- ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കുന്നത്.
👉Don't you adopt various methods at home to keep cooked food hot for a long time? Which are the commonly used devices to reduce heat loss? List them.
- Casserole
- Thermos flask
- Rice cooker
- Hotbox
- Icebox
👉 വീടുകളിൽ പാകം ചെയ്ത ആഹാരപദാർത്ഥങ്ങളുടെ ചൂട് അധികനേരം നിലനിർത്താൻ വിവിധമാർഗങ്ങൾ അവലംബിക്കാറില്ലേ ? താപനഷ്ടം കുറയ്ക്കാൻ സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണ് ? ലിസ്റ്റ് ചെയ്യുക.
- കാസറോൾ
- തെർമോസ് ഫ്ലാസ്ക്
- റൈസ് കുക്കർ
- ചൂടാറാപ്പെട്ടി
- ഐസ്പെട്ടി
👉What is hot box used for ?
A hot box is a system used to reduce the use of cooking fuel and to keep cooked food items from losing heat.
👉 ചൂടാറപ്പെട്ടി എന്തിനാണ് ഉപയോഗിക്കുന്നത്?
പാചക ഇന്ധനത്തിൻെറ ഉപയോഗം കുറയ്ക്കുന്നതിനും പാചകം ചെയ്ത് ഭക്ഷ്യവസ്തുക്കൾ ചൂട് നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനുമുള്ള സംവിധാനമാണ് ചൂടാറാപ്പെട്ടി
👉 How is heat loss avoided in a hot box?
Thermocol is used in the hot box. As it is a poor conductor, the heat loss through conduction is reduced. Heat loss through convection is reduced as the hot box is kept closed.
👉 ചൂടാറപ്പെട്ടിയിൽ താപനഷ്ടം ഒഴിവാക്കപ്പെടുന്നത് എങ്ങനെയാണ് ?
ചൂടാറാപ്പെട്ടിയിൽ തെർമ്മോകോൾ ഉപയോഗിക്കുന്നു. ഇത് കുചാലകമായതിനാൽ ചാലനം വഴി താപനഷ്ടം കുറയുന്നു. ചൂടാറാപ്പെട്ടി അടച്ചുവയ്ക്കുന്നതിനാൽ സംവഹനം വഴി താപനഷ്ടം കുറയുന്നു.
👉 What is ice box used for ?
Ice box is used to keep ice from melting too quickly.
👉 ഐസ് പെട്ടി എന്തിനാണ് ഉപയോഗിക്കുന്നത്?
ഐസ് വേഗം ഉരുകാതെ സൂക്ഷിക്കാൻ ഐസ് പെട്ടി ഉപയോഗിക്കുന്നു.
👉 How can we make an ice box ?
Materials Required :
A small box, thermocol, glue, white enamel paint.
Cut the thermocol should be glued on the sides, bottom and the lid. Apply white enamel paint inside and outside the box.