ജലദിനം മാർച്ച് 22



ജലമില്ലങ്കിൽ ജീവനുമില്ല  എന്ന ഓർമ്മപ്പെടുത്തലുമായാണ് ഓരോ മാർച്ച് 22 നും ലോക ജലദിനം കടന്നു വരുന്നത്. ജീവൻ നിലനിർത്താനും കൃഷിക്കും വ്യവസായത്തിനും ഊർജോൽപാദനത്തിനും ശുചീകരണപ്രവർത്തനങ്ങൾ എന്നുവേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ജലം വേണം. 

ഓരോ തുള്ളി വെള്ളവും വിലമതിക്കാനാവത്തതാണ്. അതുകൊണ്ട് തന്നെ ഏറെ കരുതലോടെ  വേണം  ഉപയോഗിക്കാൻ.ശുദ്ധജലം ഒട്ടും പാഴാക്കാതെ ശ്രദ്ധിക്കണം. ശുദ്ധജലം കുടിക്കാനും പാചകാവശ്യത്തിനുമല്ലാതെ മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. മണ്ണിലേക്ക് പെയ്തിറങ്ങുന്ന മഴവെള്ളത്തിൻെറ  കൂടുതൽ  ഭാഗം കടലിലേക്ക് ഒഴുകിയെത്തുകയും കുറെഭാഗം ബാഷ്പീകരിച്ച് പോകുകയും കുറച്ച് ഭാഗം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുകയും ചെയ്യുന്നു. ഭൂമിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്ന ജലത്തിൻെറ തോത് വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ ജലക്ഷാമം കുറെയൊക്കെ പരിഹരിക്കാം.

കാടുകൾ, കായലുകൾ, കുളങ്ങൾ, കാവുകൾ, വയലുകൾ, പാറകളിലെ സുക്ഷിരങ്ങൾ, നീർത്തടങ്ങൾ എന്നിവയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കുപുറമെ മനുഷ്യനിർമ്മിത മാർഗങ്ങളും ഉപയോഗിക്കണം.വനങ്ങൾ വെച്ചുപിടിപ്പിക്കൽ, മുറ്റവും മറ്റും കോൺക്രീറ്റ് ചെയ്യാതിരിക്കൽ, മരങ്ങൾക്ക് ചുറ്റും തടമെടുക്കൽ,പുതയിടൽ, മണ്ണിൽചകിരി പാകൽ, മഴക്കുഴി നിർമ്മിക്കൽ, മഴവെള്ളസംഭരണി നിർമാണം തുടങ്ങിയവയിൽ അനുയോജ്യമായത് ഓരോ പ്രദേശത്തും ചെയ്യാൻ കഴിയണം. അങ്ങനെ ഭൂമിക്കുള്ളിലെ വെള്ളത്തിൻെറ അളവ് വർദ്ധിപ്പിക്കാം. 

ശുദ്ധജല ആവാസ വ്യവസ്ഥകൾ കടലോളം പ്രശനങ്ങൾക്ക് നടുവിലാണ്.ഗാർഹിക മാലിന്യങ്ങളും നഗരമാലിന്യങ്ങളും വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും കാർഷിക അവശിഷ്ടങ്ങളും രാസകീടനാശിനികളും രാസവളങ്ങളും പ്ലാസ്റ്റിക്കുമൊക്കെ ശുദ്ധജല ആവാസ വ്യവസ്ഥകളെ കുപ്പത്തൊട്ടികളാക്കി മാറ്റികൊണ്ടിരിക്കുന്നു. 

വനങ്ങൾ, തണ്ണീർത്തടങ്ങൾ , പുൽമേടുകൾ തുടങ്ങിയ ഇക്കോസിസ്റ്റങ്ങൾ പരസ്പരബന്ധിതമാണ്. ആവാസവ്യവസ്ഥകൾ തമ്മിലുള്ള പാരസ്പര്യം മനസിലാക്കികൊണ്ടുള്ള സുസ്ഥിര ജലസംരക്ഷണ പ്രവർത്തനങ്ങളും ജലവിഭവ മാനേജ് മെൻറും അതിനുള്ള നയങ്ങളുമാണു നമുക്കാവശ്യം. എങ്കിലേ ഇനിവരുന്നൊരു തലമുറയ്ക്കും സർവ്വ ജീവജാലങ്ങൾക്കും  ഇവിടെ ആരോഗ്യപരമായോരു ജീവിതം സാധ്യമാവൂ.

വളർന്നുകൊണ്ടേയിരിക്കുകയാണു നഗരങ്ങൾ. ഓരോ ആഴ്ചയും നഗരങ്ങളിലേക്ക് ചേക്കേറുന്ന മനുഷ്യരുടെ എണ്ണം ലക്ഷകണക്കിനു വരും. ഇത് ഏറ്റവും ഭീക്ഷണിയാവുന്നത് വികസ്വരരാജ്യങ്ങൾക്കാണ്. വർദ്ധിച്ചുകൊണ്ടിരിക്കുകയാണു നഗരങ്ങളുടെ ജലാവശ്യം. നഗരങ്ങളിലെ കാലഹരണപ്പെട്ട ശുദ്ധജല വിതരണ സംവിധാനത്തിലെ അപര്യാപ്തത കാരണം വൻതോതിലാണ് ശുദ്ധജലം  പാഴായി പോവുന്നത്.  

ലോകത്ത് ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്ന രംഗം കാർഷിക മേഖലയാണ്. ഒരു കിലോ നെല്ലുല്പാദനത്തിന് 3500 ലിറ്റർ വെള്ളം വേണം. ജനങ്ങൾ പെരുകിക്കൊണ്ടേരിക്കുമ്പോൾ  കാർഷികോത്പാദനവും വർദ്ധിപ്പിക്കേണ്ടി വരും. അപ്പോൾ ജലാവശ്യവും കുതിച്ചുയരും. ശാസ് ത്രീയമല്ലാത്ത ജലവിനിയോഗം ജലാശയങ്ങളെയും ഭൂഗർഭജല സ്രോതസ്സുകളെയുമൊക്കെ ശോഷിപ്പിക്കും അതുകൊണ്ട് തന്നെ ജലസമ്പത്തിൻെറ സുസ്ഥിരവിനിയോഗം ഉറപ്പുവരു ത്തിയേ തീരു. 

ജലസംരക്ഷണത്തിന്

👉 ലഭ്യമായ സ്ഥലങ്ങളിലെല്ലാം ചെറുതും വലുതുമായി പരമാവധി സസ്യങ്ങൾ നട്ടുപിടിപ്പിക്കാം.

👉 കാവുകൾ സംരക്ഷിച്ചു വികസിപ്പിക്കാം .

👉 തോടുകളും നീർച്ചാലുകളും പാടങ്ങളും നികത്താതെ സൂക്ഷിക്കാം. 

👉 മഴവെള്ളം കുത്തിയൊഴുകി ഉപയോഗശൂന്യമായി പോകുന്നത് തടഞ്ഞുനിർത്തി ഭൂമിയിൽ സംരക്ഷിക്കാം. 

👉 മുറ്റങ്ങൾ സിമൻറും തറയോടും പാകാതെ മഴവെള്ളത്തിനു താഴാനുള്ള അവസരം നൽകാം. 

👉 അടുക്കളയിലും തുണിയലക്കുന്നിടത്തും ഉപയോഗിച്ച ശേഷം സോപ്പും ഡിറ്റർജൻറും അധികം കലരാത്ത ജലം തോട്ടം നനയ്ക്കാനും മറ്റും പുനരുപയോഗിക്കാം. 

👉 വാട്ടർ ടാപ്പുകൾ തുറന്നിട്ടുകൊണ്ടുള്ള പാത്രം കഴുകലും പല്ലുതേയ്പ്പും ഒഴുവാക്കാം. പകരം പാത്രത്തിൽപിടിച്ചുവച്ചശേഷം ഉപയോഗിക്കാം.

👉 ഊറ്റുകുഴികളും കുളങ്ങളും കാലാകാലങ്ങളിൽ വൃത്തിയാക്കി ഉറവകളെ സജീവമാക്കി നിർത്താം.

👉 ജലാശങ്ങളെ മലിനീകരണത്തിൽ നിന്നു മുക്തരാക്കാം 

👉 വനനശീകരണം കുറക്കുക.ഓരോ പഞ്ചായത്തിലും കുറച്ച് ഭാഗം കാടായി വളർത്തി നിർത്തുക.

👉 മലകളിലെ പുൽമേടുകളെ നിലനിർത്തുക.

👉 നദികളിലേക്കു നീരുറവകളിലേക്കും ജലമൊഴുകുന്ന പ്രദേശങ്ങളെ സംരക്ഷിക്കുക, അവിടത്തെ സസ്യാവരണം നിലനിർത്തുക.

👉 കുളങ്ങൾ, തടാകങ്ങൾ, ചതുപ്പുകൾ, തോടുകൾ, പാടങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ സംരക്ഷണം.

👉 നദികളെ മാലിന്യമുക്തമാക്കി സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുക. 

👉 ജലമലിനീകരണം തടയുക

👉 ജലത്തിൻെറ അമിതോപയോഗം, ജലചൂഷ്ണം എന്നിവ ഇല്ലാതാക്കുക.

👉 മഴവെള്ളത്തെ മണ്ണിലിറക്കുക ( മഴക്കുഴികൾ, പറമ്പുകളിലെ ചാലുകൾ, പുതയിടൽ, പുരയിടം തട്ടുകളാക്കൽ, കയ്യാലകൾ എന്നിവയൊക്കെ ഇതിനുള്ള മർഗങ്ങളാണ്.

👉 തടയണകൾ, ചെക്ക് ഡാമുകൾ, ജലസംഭരണികൾ തുടങ്ങിയവ നിർമ്മിക്കുക.

👉 ആഗോളതലത്തിൽ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനുളള പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുക.

👉ജലനിയമങ്ങൾ കർശനമായി നടപ്പാക്കുക.  

ജലദിനം

💧ജലദിന ക്വിസ് 



No comments: