കോഴിവേഴാമ്പൽ
MALABAR GREY HORNBILL
LOCATION: മടത്തറ
നിത്യഹരിത വനങ്ങളിലും ഇലപൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ് - കോഴിവേഴാമ്പൽ (MALABAR GREY HORNBILL) സഹ്യാദ്രിയിൽ മാത്രമാണ് ഇവയുടെ ആവാസം. കേരളത്തിലെ സൈലൻെറവാലി , തട്ടേക്കാട് , ആറളം തുടങ്ങിയ സംരക്ഷണ കേന്ദ്രങ്ങളിൽ ഇവയെ കാണാം. ദേഹം ആകെക്കൂടി കറുപ്പ് നിറമായിരിക്കും. മലമുഴക്കിയെപ്പോലെ ഇവയ്ക്കു ചുണ്ടിൽ പാത്തിയുണ്ടാവില്ല. അതിനാൽ പെട്ടന്ന് തിരിച്ചറിയാൻ കഴിയും.
മലമുഴക്കിയുടെ വർണപ്പകിട്ട് ഇവയ്ക്കില്ല. ആൺപക്ഷിയുടെ ചുണ്ടിചുവപ്പു നിറവും പെണ്ണിൻെറ ചുണ്ടിന് മഞ്ഞനിറവുമാണ്. കൊക്കുകൾ നീളമുണ്ടായിരിക്കും. പക്ഷിക്കു വാൽ ഉൾപ്പടെ രണ്ടടിയോളം നീളമുണ്ടാവും. വാലിൽ അവിടവിടെ ചില വെള്ളവരകൾ ഉണ്ടായിരിക്കും. വാൽപരന്നതാണ്.മിക്കപ്പോഴും ഇണയോടൊപ്പമാണ് സഞ്ചരിക്കുന്നത്.
നാട്ടുവേഴാമ്പനിനെക്കാൾ അല്പം ചെറിയതും അതേ ആകൃതിയും പ്രകൃതിയുമുള്ള കാട്ടുപക്ഷിയാണിത്. ഇതിൻെറ കൊക്കിനു മീതെയോ തലയിലോ യാതൊരു തരത്തിലുമുള്ള 'മകുട' വും കാണില്ല. ദേഹം ആകപ്പാടെ കടുത്ത തവിട്ട് നിറമാണ്. തല, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങളിൽ കുറെ വെള്ള വരകളും കണ്ണിനുമുകളിൽ മങ്ങിയ വെള്ള പുരികവും ഉണ്ട്. ചിറകിൻെറ കീഴ്പകുതിയും വാലും കറുപ്പ്. വാലിൻെറ നടുക്കുള്ള നാലു തൂവലുകൾ തെളിഞ്ഞുകാണുന്ന വെളുത്ത തുമ്പുകളുണ്ട്. ചിറകിലെ വലിയ തൂവലുകൾ പലതിനും അഗ്രം വെള്ളയാണ്. പിടയുടെ കൊക്ക് മഞ്ഞയും പൂവൻേറത് നല്ല ചുകപ്പുച്ഛായയുള്ളതും ഓറഞ്ചു നിറവുമാണ്.
LOCATION: മടത്തറ
നാട്ടുവേഴ്മ്പലിനേക്കാൾ ഇരുണ്ട നിറങ്ങളാണ്.കാട്ടുപക്ഷിയായ കോഴി വേഴ്മ്പലിന്. ബഹുവാചാലനായ ഈ പക്ഷിക്ക് ഇടയ്ക്കിടെ കാ -- ക്രാ --- ക്രാ ---ക്യോ-- ക്യോ----ക്യോ എന്നും മറ്റും ഉറക്കെ ശബ്ദിക്കുന്ന സ്വഭാമില്ലായിരുന്നെങ്കിൽ നാം അപൂർവമായേ കാണുകയുള്ളു. പക്ഷേ നിറയെ പഴങ്ങളുള്ള ആലോ ഞാവൂളോ ഉള്ളടത്ത് ഇതിനെ ധാരാളം കാണാം.
വേഴാമ്പലുകളുടെ കാലുകളിൽ മുന്നോട്ടു ചൂണ്ടി നിൽക്കുന്ന മൂന്ന് വിരലുകളും ഏറെക്കുറെ നെടുനീളെ അന്യോന്യം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയുടെ പാദം നമ്മുടെതുപോലെ പരന്നതാണ്. കൊക്കുകളുടെ അറ്റത്തും പാളികളുടെ വക്കുകളിലും ഈർച്ചവാളിൻേതുപോലുള്ള പല്ലുകളുള്ളത് ഉരുണ്ട പഴങ്ങളെയും മറ്റും മുറുകെപ്പിടിക്കുവാൻ സഹായിക്കുന്നു.
സഹ്യപർവതവനനിരകളിൽ മാത്രം കാണുന്ന ഒരു തദ്ദേശീയ കാട്ടുപക്ഷിയാണ് കോഴിവേഴാമ്പൽ പരുക്കൻ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴിവേഴാമ്പൽ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്. ഒരിക്കലും അടങ്ങിയിരിക്കുന്ന പ്രകൃതമല്ല കോഴിവേഴാമ്പലിൻേറത്. അവയുടെ ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും , ആരേയും ആകർഷിക്കും കേരളത്തിൽ ഇവ പൊട്ടൻ വാഴാമ്പൽ , മഴയമ്പുള്ള് എന്നൊക്കെ അറിയപ്പെടുന്നു.
ശബ്ദം കൊണ്ടു പെട്ടന്നു തിരിച്ചറിയാൻ സാധിക്കും. മലമുഴക്കി വേഴാമ്പലിനെ പ്പോലെ ഇലയും പഴങ്ങളും പ്രാണികളുമാണ് ഭക്ഷിക്കുന്നത്.വൻമരങ്ങളിലാണു മുട്ടയിടുന്നത്. മലമുഴക്കിയെപ്പേോലെ ഇവയും കൂടിൻെറ ദ്വാരം അടയ്ക്കാറുണ്ട്. പെൺപക്ഷിയാണ് അടയിരിക്കുന്നത്. ആൺപക്ഷി ഭക്ഷണം എത്തിക്കുകയാണ് പതിവ്. മനുഷ്യസാമിപ്യമാണു വേഴാമ്പലുക8ക്ക് ഏറ്റവുമധികം ബുദ്ധിമുട്ട് ഉണ്ടാകുന്നത്. വൻ മരങ്ങളുടെ കുറവും ആവാസത്തെ ബാധിക്കും.
വനനശീകരണം ഏറ്റവുമധികം നേരിട്ടു ബാധിക്കുന്ന ഒരു പക്ഷിവർഗ്ഗമാണ് വേഴാമ്പലുകൾ.
No comments:
Post a Comment