അഷ്ടമുടിക്കായൽ


LOCATION: മൺറോതുരുത്ത് കൊല്ലം 

വലിപ്പം കൊണ്ട് കേരളത്തിെലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ് കൊല്ലം ജില്ലയിലുള്ള  അഷ്ടമുടിക്കായൽ. പനയാകൃതിയിലുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ രണ്ടാംസ്ഥാനമാണ്. അഷ്ടമുടി എന്നതിൻെറ അർത്ഥം എട്ടു ശാഖകൾ  എന്നാണ്. ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു. നീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സംന്തുലിത ഉപയോഗത്തെകുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശിയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് അഷ്ടമുടി നീർത്തടം. കായലിൻെറ വലതുഭാഗത്ത്  

LOCATION: മൺറോതുരുത്ത് കൊല്ലം 

അഷ്ടമുടിക്കായലിന് എട്ടുഭാഗങ്ങളുണ്ട് ( 8 മുടികൾ) അതുകൊണ്ടാണ് ഈ പേര്  ലഭിച്ചത്. കുണ്ടറ, ചവറ, വെള്ളിമൺ, കണ്ടച്ചിറ, പെരുമൺ, കാഞ്ഞിരോട്, കുമ്പളം, മുക്കാട് ഇവയാണ് 8 മുടികൾ ( ശാഖകൾ) ഇതിന് 51. 8 ചതുരശ്ര കി.മീ. വിസ്തൃതിയുണ്ട്. കല്ലടയാർ  അഷ്ടമുടിക്കായലിലാണ് അവസാനിക്കുന്നത്. മൺറോതുരുത്ത് എന്ന ദ്വീപ് കല്ലടയാറിലൂടെ ഒഴുകിയെത്തിയ മണ്ണ് അടിഞ്ഞുണ്ടായതാണെന്നു പറയപ്പെടുന്നു. കേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ നീണ്ടകരയിൽ കടലും കായലും ചേരുന്നു. അഷ്ടമുടിക്കായലിൻെറ തീരത്താണ് കൊല്ലം നഗരം. അഷ്ടമുടിക്കായലിൽ മാത്രമുള്ള ഒരു മീനുണ്ട് കുഴവാലി ( കുഴാലി) എന്നു വിളിക്കും. 

LOCATION: മൺറോതുരുത്ത് കൊല്ലം 

കയലിൻെറ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. കൂടാതെ ആഡംബര ബോട്ടുകളുടെ സേവനങ്ങൾ നടത്തുന്നു. തടാകങ്ങൾ, കനാലുകൾ , വെള്ളക്കെട്ടുള്ള ഗ്രാമങ്ങൾ  എന്നിവയിലൂടെയുള്ള  ഈ സവാരി അഷ്ടമുടിക്കായലിൻെറ ഭംഗി നുകരാൻ  അവസരമൊരുക്കുന്നു. 

LOCATION: മൺറോതുരുത്ത് കൊല്ലം 

മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കയലിലെ സാധാരണ കാഴ്ചയാണ്. കായലും അതിൻെറ തീരത്തുള്ള കൊല്ലം നഗരവും  നീണ്ടകര തുറമുഖവും സംസ്ഥാനത്തിൻെറ കശുവണ്ടി സംസ്കരണ - വ്യാപരത്തിനും സമുദ്രോല്പാന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗമായി വർത്തിക്കുന്നു.  കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം ,കയർ നിർമ്മാണത്തിനാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ ,ഉൾനാടൻ  ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാാധി കണ്ടെത്തുന്നു. 

LOCATION: മൺറോതുരുത്ത് കൊല്ലം 

ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് അഷ്ടമുടിക്കായൽ സാക്ഷിയായിരുന്നു. കുണ്ടറ വിളമ്പരവും പെരിനാട് ലഹളയും ഉദാഹരണങ്ങളാണ്. കവി കുരീപ്പുഴ ശ്രീകുമാറിൻെറ ഇഷ്ടമുടിക്കായൽ  എന്ന കവിത അഷ്ടമുടിക്കായലിൻെറ വിശേഷങ്ങളെല്ലാം ഉൾപ്പെട്ടതാണ്. 

👉 കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയകായൽ

👉 അഷ്ടമുടിക്കായൽ സ്ഥിതി ചെയ്യുന്ന ജില്ല കൊല്ലം 

👉 അഷ്ടമുടിക്കായലിലെ എട്ട് ചെറിയ ദ്വീപുകളുടെ കൂട്ടം അറിയപ്പെടുന്ന പേര് -മൺറോതുരുത്ത് 

👉 അഷ്ടമുടിക്കായലിൽ പതിക്കുന്ന പ്രധാന നദി- കല്ലട നദി

👉 അഷ്ടമുടിക്കായൽ അറബികടലുമായി ചേരുന്ന ഭാഗം- നീണ്ടകര അഴി

 👉 കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖം - നീണ്ടകര ( ഇൻഡോ-നോർവീജിയൻ പ്രാേജക്ട്)

👉 പെരുമൺ തീവണ്ടി( 1988 ജൂലൈ) അപകടം നടന്ന കായൽ  

👉 അഷ്ടമുടിക്കായലിനെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2002

👉 പനയുടെ ആകൃതിയിയിൽ കാണപ്പെടുന്ന കായൽ 

👉 GATEWAY TO THE BACKWATER OF KERALA

👉 കേരളത്തിലെ ആദ്യ സീ പ്ലൈൻ സർവീസ്

👉 പ്രസിടന് റ് സ്  ട്രോഫി വള്ളംകളി 



No comments: