പക്ഷി വൈവിധ്യം - തീകാക്ക


തീകാക്ക 

MALABAR TROGON

LOCATION : അരിപ്പ 

അസാധാരണമായ വർണ്ണ ശോഭയുള്ള ഒരു   കൊച്ചു  പക്ഷി. ദേഹത്തിനു നാട്ടുമൈനയോളം വലുപ്പമേയുള്ളുവെങ്കിലും അര അടിക്കു മീതെ  നീളമള്ളതാണ്. വീതിയുള്ള വാൽ. വാലിൻെറ അഗ്രം ഉളികൊണ്ട് കുറുകെ മുറിച്ചതുപോലെ തോന്നും. തല തടിച്ചതും , മൂർദ്ധാവ് അടിച്ചമർത്തിയതുപോലെ പരന്നതുമാണ്. കൊക്ക് കുറിയതും പരന്നതുമാണ്. വളരെ കുറിയതാണ് കാലുകളും വിരലുകളുടെ സ്ഥിതി രണ്ടണ്ണം മുന്നോട്ടും രണ്ടണ്ണം പുറകോട്ട് ചൂണ്ടിയാണ്. 

LOCATION : അരിപ്പ 

പൂവൻെറ തല, കഴുത്ത് ,മാറിടം എന്നിവ കറുപ്പ്. മാറത്തുള്ള തവിട്ടുനിറത്തിന് അതിർത്തിവരച്ചതുപോലെ , മാലയുടെ രൂപമുള്ള ഒരു വെള്ളപ്പട്ടയുണ്ട്. അടിഭാഗങ്ങളെല്ലാം കടും ചുകപ്പാണ്. പുറവും പൂട്ടിയ വാലിൻെറ ഉപരിഭാഗംവും മഞ്ഞകലർന്ന തവിട്ടുനിറമാണ്. കറുത്ത ചിറകുകളിൽ അനവധി നേരിയ വെള്ളവരകളുണ്ട്. വാലിൽ ഇരുവശത്തും നോക്കുമ്പോൾ വാൽ വെള്ളയാണ്. അതുകൊണ്ട് അടിവശത്തു നിന്നു നോക്കുമ്പോൾ വാൽ വെള്ളയാണെന്നു തോന്നും. പിടപ്പക്ഷിക്ക് അടിവശത്തു വെള്ള മാലയും ചുകപ്പു നിറവുമില്ല. അവളുടെ തലയും കഴുത്തും കടുത്ത തവിട്ടുനിറവും അടിഭാഗം മഞ്ഞളിച്ച ഇളം തവിട്ടു നിറവുംമാണ്.

LOCATION : അരിപ്പ 

വലുപ്പവും വർണ്ണശോഭയുമുള്ള തീകാക്ക കേരളത്തിലെ കാടുകളിൽ ഒട്ടും അപൂർവമല്ല. വൃക്ഷശിഖരങ്ങളിൽ പാറിക്കളിക്കുകയോ സദാ വല്ല ശബ്ദവും ഉച്ചരിച്ചുകൊണ്ടിരിക്കുയോ ചെയ്യാറില്ല. മിക്ക സമയവും വല്ല മരക്കൊമ്പിലും നിശ്ചനായിരിക്കുന്ന  ഈ പക്ഷി മനുഷ്യർ അടുക്കുന്നതു കണ്ട ഉടനെ പെട്ടെന്ന് പുറം തിരിഞ്ഞുകളയും.  പുറത്തുള്ള നിറം ചുറ്റുപാടുകളിൽ ലയിക്കുന്ന തരത്തിലായതുകൊണ്ട് പക്ഷി ഏറെക്കുറെ അദൃശ്യനായിത്തീരും. 

ഫെബ്രുവരി തൊട്ട് ജൂൺ വരെയാണ് തീകാക്കയുടെ പ്രജനനക്കാലം. കാട്ടിനുള്ളിൽ നിൽക്കുന്ന ഉണങ്ങിയ മരക്കുറ്റികളിലെ മാളങ്ങളിലും മുകളിലുള്ള കുഴികളിലുമാണ് മുട്ടയിടാറു പതിയവ്. ദ്രവിച്ച് പൊടിയാറായ മരകുറ്റികളിലും കൊമ്പുകളിലും ചുരുങ്ങിയത് 8 അടിയെങ്കിലും ഉയരത്തിലായിരിക്കും തീകാക്കയുടെ കൂട്. കൂടുണ്ടക്കാനും അടയിരിക്കാനും കുഞ്ഞുങ്ങളെ തീറ്റാനും പൂവനും പിടയും തുല്യപങ്കുവഹിക്കുന്നു. മാളത്തിനടിയിൽ അല്പം മരപൊടിയിലാണ് മുട്ടകളിടുന്നത്. മങ്ങിയ വെള്ളനിറത്തിൽ അടയാളൊന്നുമില്ലാതെ ഉരുണ്ട ആകൃതിയിലുള്ള 2 മുതൽ 4 വരെ മുട്ടകളാണുണ്ടാവുക. ഫെബ്രുവരി, മെയ് മാസങ്ങളിലും ചിലപ്പോൾ സ്പ്റ്റംബർ , നവംബർ മാസങ്ങളിലും കൂട് കണ്ടിട്ടുണ്ട്. 




No comments: