ഓസോൺ ദിനം
സെപ്റ്റംബർ 16
സെപ്റ്റംബർ 16 നാണ് ലോകഓസോൺ ദിനമായി ആചരിക്കുന്നത്. 1988 ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുക്ഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമാണവും ഉപയോഗവും കുറയ്ക്കുക , ഓസോൺപാളി സംരക്ഷിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ലോകജനതയെ അറിവുള്ളതാക്കുക. എന്നിവയാണ് ദിനാചരണത്തിൻെറ ലക്ഷ്യം.
ഓസോൺ
അന്തരീക്ഷത്തിൽ വളരെ ചെറിയ അളവിൽ കാണുന്ന ഒന്നാണ് ഓസോൺ. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ കൂടിച്ചേർന്ന തന്മാത്രയാണ് ഓസോൺ. അഥവ O3. പ്രാണവായുവിൽ രണ്ട് ഓക്സിജൻ തന്മാത്രകളാണുള്ളത് അഥവ O2. രൂക്ഷഗന്ധവും അപകടകരാം വിധം വിഷമുള്ളവാതകമാണ് ഓസോൺ. മണക്കാനുള്ളത് എന്ന് അർത്ഥം വരുന്ന ഓക്സീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓസോൺ എന്ന പേരുണ്ടായത്.
ഓസോൺപാളി
അന്തരീക്ഷത്തിൽ 30 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലാണ് അന്തരീക്ഷത്തിൽ അടങ്ങിരിക്കുന്ന ഓസോൺ വാതകത്തിൻെറ ഏകദേശം മുഴുവൻ ഭാഗവും കാണപ്പെടുന്നത്. അതുകൊണ്ട് ഈ ഭാഗം ഓസോൺ പാളിഎന്നറിയപ്പെടുന്നു. സ് ട്രറ്റോസ് ഫിയറിലാണ് ഓസോൺ പാളിയുടെ സ്ഥാനം. ജീവികൾക്ക് നാശമുണ്ടാക്കാവുന്ന ധാരളം രശ്മികൾ സൂര്യനിൽ നിന്നു പുറപ്പെടുവിക്കുന്നുണ്ട്. ഏറ്റവു പ്രധാനം അൾട്രവയലറ്റ് രശ്മികൾ. ഈ രശ്മികൾ പൂർണതോതിൽ ഭൂമിയിൽ എത്തിയാൽ ജീവികളിൽ മാരകരോഗങ്ങൾക്കു കാരണമാകും. സൂര്യനിൽ നിന്നുള്ള അപകടകാരികളായ രശ്മികളെ ഭൂമിയിൽ പതിക്കാതെ വളരെ ഉയരത്തിൽവച്ചുതന്നെ തടയുകയാണ് ഓസോൺ പാളിചെയ്യുന്നത്.
ഓസോൺശോഷണം
ഓസോൺപാളിയുടെ ഒരു പ്രത്യേക ഭാഗത്ത് സാന്ദ്രയിലുള്ള ഗണ്യമായ കുറവിനെയാണ് ഓസോൺ സുഷിരം എന്ന് പറയുന്നത്. മനുഷ്യർ ഉത്പാദിപ്പിക്കുയും ഉപയോഗിക്കുകയും ചെയ്യുന്ന ചില രാസവസ്തുക്കൾ ഓസോൺ എന്ന ജീവസംരക്ഷണ കവചത്തിന് ക്ഷതമേൽപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട വില്ലൻ സി എഫ് സികൾ അഥവ ക്ലോറോഫ്ലൂറോ കാർബണുകളാണ്. റഫ്രിജറേറ്ററുകൾ , എയർകണ്ടീഷനുകൾ, കീടനാശിനികൾ,വ്യവസായശാലകളിൽ നിന്ന് ബഹിഗമിക്കുന്ന ക്ലോറോഫ്ലൂറോകാർബൺ, വാഹനങ്ങളിൽ നിന്നു പുറത്തുവരുന്ന വ്യത്യസ്ത വാതകങ്ങൾ ഓസോൺ ശോഷണത്തിനു വഴിയൊരുക്കുന്നു. ഓസോൺ പാളിക്ക് ക്ഷതം സംഭിവിച്ചാൽ ശക്തികൂടിയ അൾട്രവയലറ്റ് രശ്മികൾ. ഭൂമിയിൽ എത്താൻ ഇടയാക്കികയും ഇത് മനുഷ്യരിൽ മാലിഗ് ന ൻറ് മെലനോമ ( MAIGNANT MELANOMA) മാരകമായ ചർമാർബുദങ്ങൾ , കണ്ണിൽ തിമിരം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ജീവികളുടെ പ്രതിരോധശക്തി തകരാറിലാകുകയും ചെയ്യുന്നു.
ഓസോൺപാളിയുടെ സംരക്ഷണത്തിന്
👉 ഹെയർസ് പ്രേകൾ, നൈൽ പോളീഷുകൾ പോനുള്ള സി.എഫ്. സി പോലുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക.
👉 റഫ്രിജറേറ്ററുകൾ , എയർകണ്ടീഷനുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
👉 കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുക.
👉 കീടനാശിനിഉപയോഗം കുറയ്ക്കുക.
സൗഹൃദവളങഅങൾ ഉപയോഗിക്കുക.
👉 വായുമലിനീകരണത്തിന് കാരണമാകുന്നതിനാൽ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രീതികൾ ഉപയോഗികുക.
ഓസോൺദിനം ക്വിസ്
ഓസോൺദിനം DUCUMENTARY
ഭൂമിക്കൊരു രക്ഷാകവചം
No comments:
Post a Comment