കോയിക്കൽ കൊട്ടാരം


കോയിക്കലെ കൊട്ടാരപ്പെരുമ

LOCATION : നെടുമങ്ങാട്, തിരുവനന്തപുരം 

തിരുവിതാംകൂർ ഭരിച്ചിരുന്ന കീഴ് പേരൂർ അഥവ കൂപകരാജവംശത്തിലെ താഴ് വഴികളിൽ ഒന്നായ പേരകം സ്വരൂപത്തിൻെറ രാജമന്ദിരമാണ് നെടുമങ്ങാട്ടെ കോയിക്കൽ കൊട്ടാരം. നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിൽ വളരെ കുറച്ച്മാത്രം അറിയപ്പെട്ടിരുന്ന പേരാണ് പേരകത്തിൻേറത്.ഡച്ചുകാരും ഇംഗ്ലീഷുകാരും 'പെരിത്തള്ളി' എന്നാണ് പേരകത്തെ വിളിച്ചിരുന്നത്.  ക്രിസ്തുവർഷം 1379 ൽ ഭരണമേറ്റെടുത്ത ശ്രീവീര ഇരവി ആതിദ്യവർമയാണ് പേരകരാജ്യത്തെ അറിയപ്പെട്ടിരുന്ന ആദ്യ രാജാവ്. 1748 ഇവിടത്തെ നാല് റാണിമാരെ മാർത്താണ്ഡവർമ തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് ദത്തെടുത്തു. ഇതിനെ തുടർന്നാണ്  കോയിക്കൽ കൊട്ടാരം തിരുവിതാംകൂർ രാജവംശത്തിൻെറ അധീനതയിലായത്. ആറ്റിങ്ങൽ തമ്പുരാട്ടിയായിരുന്ന റാണിലക്ഷ്മിഭായിയാണ് അവസാനമായി ((1801) കൊട്ടാരത്തിൽ താമസിച്ചത്.

LOCATION: NEDUMANGAD , THIRUVANANTHAPURAM

15ാം നൂറ്റാണ്ടിലെ കേരളീയ വാസ്തുകലവിദ്യയുടെ ഉത്തമ മാതൃകയാണ് കോയിക്കൽ കൊട്ടാരത്തിൻേറത്. തച്ചുശാസ് ത്രപരമായി നാലുകെട്ടിൻെറ ആകൃതിയിലുള്ള അപൂർവം  കൊട്ടാരങ്ങളിലൊന്നാണിത്. രണ്ടുനിലകളുള്ള കൊട്ടാരത്തിൻെറ നടുമുറ്റത്തുനിന്ന് ജലം പുറത്തേക്കൊഴുകാൻ കരിങ്കല്ലിൽ തീർത്ത കുഴലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കുഴലുകൾ ഇന്നും പഴയപടി നിലകൊള്ളുന്നു.

ജലം പുറത്തേക്കൊഴുകാൻ കരിങ്കല്ലിൽ തീർത്ത കുഴൽ

സംസ്ഥാന പുനർനിർമാണത്തിനു ശേഷം ദേവസ്വം ബോർഡിൻെറ ഉടമസ്ഥതയിലായിരുന്നു  കൊട്ടാരവും ഒരേക്കർവരുന്ന വളപ്പും 1979 ൽ സർക്കർ ഏറ്റെടുത്തു,  കൊട്ടാരത്തിന് മുന്നിലെ മനോഹരമായ ഉദ്യാനം കടന്നെത്തുന്ന സന്ദർശകരെ ആദ്യം വരവേൽക്കുന്നത്. 

 കോയിക്കൽ കൊട്ടാരം കുളം

1992ൽ നാടൻകലാമന്ദിരവും നാണയദൃശ്യ മന്ദിരവും ആരംഭിച്ചു. ചരിത്രകുതുകികളുടെ മുന്നിൽ കോയിക്കലിലെ പുരാവസ്തു ശേഖരം വിസ്മയകാഴ്ചയാണൊരുക്കുന്നത്. 

കേരളത്തിലെ ഏറ്റവും പഴയനാണയങ്ങളായ ചെറിയ  സ്വർണസിന്ദൂരം ,ഏ.ഡി മൂന്നാം നൂറ്റണ്ട് മുതൽ പ്രാചാരത്തിലിരുന്ന വീരകേരളപ്പണം , ശ്രീകൃഷ്ണ രാശി, കലിയൻപണം എന്നിവ ഇവിടുത്തെ നാണയ മ്യൂസിയത്തിലുണ്ട്. പുരാതന റോമൻ വെള്ളിനാണയങ്ങൾ പഴയകാലത്തെ ട്രഷറി ടോക്കണുകളും ബാഡ്ജുകളും ഇതോടപ്പമുണ്ട്. കോടിശേരി നിധി , തുലാഭാര നാണയങ്ങൾ, ചക്രം, കാശ് തുടങ്ങിയവയുടെ വിപുല ശേഖരവും കാഴ്ചക്കാർക്കായി ഒരിക്കിയിട്ടുണ്ട്. 

കോണിപ്പടികയറി മുകളിലെത്തിയാൽ നാടൻകലാാ മ്യൂസിയമായി. ഗൃഹോപകരണങ്ങൾ , നാടൻവസ്തുക്കൾ എന്നിവയുടെ നീണ്ടനിരയുണ്ടിവിടെ.പുരാധനകാലത്തെ ആയുധങ്ങളായ കോല്, വില്ല്, വാൾ, പരിച, പുരാധന കഥാവിഷ്കരത്തിന് ഉപയോഗിച്ചിരുന്ന തോൽപ്പാവ, തെയ്യം , തിറ, പടയണി,കുമ്മാട്ടി മുടിയേറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കാളയോട്ടമത്സരത്തിനുപയോഗിച്ചിരുന്ന തട്ടുവണ്ടി , വില്ലുവണ്ടി, കുതിരവണ്ടി, കാളവണ്ടി എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നു.  കോയിക്കൽ കൊട്ടാരം  തിരുവനന്തപുരം ജില്ലയിൽ  നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.










No comments: