UNIT 6 HEAT IN EVERYDAY LIFE താപം നിത്യജീവിതത്തിൽ

  താപത്തിൻെറ കൈമാറ്റം 💥

 TRANSFER OF HEAT

👉How did the rice get the heat energy radiated from the flame of the gas stove ? 

Complete the flowchart by writing the different ways by which was transferred. 

 Rice get the cooked when the heat radiating from the flame of the stove is transferred through the post and water and reaches the rice. 

                              Heat                       Heat                                                       Heat  

The flame on the stove   →   Vessel   →  Water in the vessel    →  Rice


👉 ഗ്യാസ് സ് റ്റൗ  വിൻെറ തീനാളത്തിൽ നിന്ന് പ്രസരിക്കുന്ന താപോർജം അരിക്ക് ലഭിച്ചത് എങ്ങനെയാണ് ?  
താപം കൈമാറ്റം ചെയ്യപ്പെട്ട വിവിധ വഴികൾ എഴുതി ഫ്ലോചാർട്ട് പൂർത്തിയാക്കുക. 

സ് റ്റൗ  വിൻെറ തീനാളത്തിലൂടെ പ്രസരിക്കുന്ന താപം പാത്രത്തിലൂടെയും കൈമാറി അരിയിലെത്തുന്നതുകൊണ്ടാണ് അരി വേവുന്നത്. 

                                                   താപം                താപം                                   താപം 

സ് റ്റൗ  വിലെ തീനാളം       പാത്രം   പാത്രത്തിലെവെള്ളംഅരി




പരീക്ഷണം - വീഡിയോ


  •  Does the spoon get heated ?

Water get heated

  • Does the spoon get heated ?

Spoon also get heated

  • Where did water get heat from ? 

Water get heat from the spoon 






👉 Transmission of Heat 

         Transmission of heat refers to the flow of heat from one place to another. 


താപപ്രേഷണം - വീഡിയോ  

👉 താപപ്രേഷണം

താപം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതാണ് താപപ്രേഷണം. 


👉 What happens to the post after turning off the gas stove for a while? 
 
Heat is transferred to the surroundings, not only from the post but also from the substances inside it. This results in heat loss to the vessel and its contents. 

👉 ഗ്യാസ് സ് റ്റൗ  വ് ഓഫ് ചെയ്ത് അല്പനേരം കഴിഞ്ഞാൽ പാത്രത്തിന് എന്ത് സംഭവിക്കും ?

പാത്രത്തിൽ നിന്ന് മാത്രമല്ല പാത്രത്തിനുള്ളിലെ പദാർത്ഥങ്ങളിൽ നിന്നും ചുറ്റുപാടിലേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിൻെറ ഫലമായി പാത്രത്തിനും അതിനുള്ളിലെ പദാർത്ഥങ്ങൾക്കും താപനഷ്ടം സംഭവിക്കുന്നു.


👉 Experiment

Transmission of Heat in solid

 
Take an aluminium rod, of about 20 cm length and fix some pins at equal distances by using wax as show in the picture (you can take a steel scale instead of aluminium). 

Then heat one end of the rod. When the rod get heated you can see the pin fell down one by one starting from the hot end. 

താപപ്രേഷണം ഖരവസ്തുക്കളിൽ (ചാലനം) - വീഡിയോ 


👉 പരീക്ഷണം
 താപപ്രേഷണം ഖരവസ്തുക്കളിൽ 
പാത്ര ഏകദേശം 20 സെ.മി നീളമുള്ള ഒരു അലുമിനിയം കമ്പി ( സ്റ്റീൽ സ്കെയിൽ ആയാലും മതി) എടുത്ത് അതിൽ തുല്യദൂരത്തിൽ മെഴുകുതിരിയിൽ നിന്ന് ഉരുകിയ മെഴുക് വീഴ്ത്തി മൊട്ടുസൂചികൾ ഒട്ടിക്കുക. ചിത്രത്തിലേതുപോലെ അലുമിനിയം കമ്പി ചൂടാക്കുക. 

ചൂടാകുന്നതോടെ കമ്പിയിൽ നിന്ന് മൊട്ടുസൂചികൾ ഒരോന്നായി വീഴുന്നത് കാണാം. മെഴുകുതിരി ജ്വാലയ്ക്കടുത്തുള്ള മൊട്ടുസൂചിയാകും ആദ്യം വീഴുക. ഏറ്റവും അകലെയുള്ളത് അവസാനവും

അലുമിനിയം കമ്പിയിലൂടെ താപം ഒരറ്റത്തുനിന്ന് ( ജ്വാലയ്ക്ക് സമീപമുള്ള ചൂടുപിടിച്ച അറ്റത്തുനിന്ന് ) മറ്റേ അറ്റത്തേക്ക് പ്രേഷണം ചെയ്യപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 

👉Conduction  
 
When heat is received at one end of a metal rode, the molecules at that end receive the heat and transfer it to the nearest molecules. This method of transmission of heat is called conduction. In solids, heat is transmitted through conduction. 

👉ചാലനം 

ലോഹക്കമ്പിയുടെ ഒരറ്റത്ത് താപം ലഭിക്കുമ്പോൾ  ആ ഭാഗത്തുള്ള തന്മാത്രകൾ താപം സ്വീകരിച്ച് തൊട്ടടുത്തുള്ള തന്മാത്രകളിലേക്ക് കൈമാറ്റം ചെയ്യുന്നു. ഇത്തരത്തിൽ താപം കൈമാറി പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് ചാലനം. ഖരവസ്തുക്കളിൽ താപം പ്രേഷണം ചെയ്യപ്പെടുന്നത് ചാലനം വഴിയാണ്.  

👉Complete the table by classifying substances that conduct heat well and those that don't conduct heat well. 
 

Substance that conduct heat well

 Substance that don't conduct heat well 

  • Aluminium 
  • Copper
  • Iron 


  •   Wood
  • Glass rod 

 👉 താപം നന്നായി കടത്തിവിടുന്നവ, താപം നന്നയി കടത്തിവിടാത്തവ  എന്നിങ്ങനെ തരംതിരിച്ച് പട്ടിക പൂർത്തിയാക്കൂ. 

 താപം നന്നായി കടത്തിവിടുന്നവ

 താപം നന്നായി കടത്തിവിടാത്തവ


  • അലുമിനിയം 
  • ചെമ്പ്
  • ഇരുമ്പ്


 

  •  മരക്കഷ്ണം 
  • ഗ്ലാസ് റോഡ് 

 👉Good Conductors 

Substances which allow heat to pass through them well by conducting are called conductors.

👉Poor Conductors

 Substances which do not allow heat to pass through them well are called poor conductors. 


👉 സുചാലകങ്ങൾ 

 ചാലനം വഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കളെ സുചാലകങ്ങൾ എന്ന് പറയുന്നു.

👉 കുചാലകങ്ങൾ 
ചാലനം വഴി താപം നന്നായി കടത്തിവിടാത്ത വസ്തുക്കളെ കുചാലകങ്ങൾ എന്ന് പറയുന്നു.


👉 Find out more examples of good conductors and poor conductors.

Good Conductors

Poor  Conductors

  • Copper
  • Silver
  • Gold
  • Tin
  • Bronze
  • Brass
  • Steel
  • Aluminium
  • Iron


 

  • Plastic
  • Rubber
  • Paper
  • Cloth
  • Tile
  • Concrete 



👉 സുചാലകങ്ങൾക്കും കുചാലകങ്ങൾക്കും കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക. 

 സുചാലകങ്ങൾ

  കുചാലകങ്ങൾ

  •  ചെമ്പ്
  • വെള്ളി
  • സ്വർണ്ണം
  • ടിൻ
  • ഓട്
  • പിച്ചള
  • സ്റ്റീൽ
  • അലുമിനിയം
  •  ഇരുമ്പ്


 

  •  പ്ലാസ്റ്റിക്
  • റബ്ബർ
  • കടലാസ്
  • തുണി
  • ടൈൽ
  • കോൺക്രീറ്റ്


👉In the following situations, do we use good conductors or Poor conductors ? 

  • To remove a hot vessel from the stove  - Poor conductors ( Cloth, paper, etc.)
  • To make  handles of cooking utensils - poor conductors ( plastic, rubber, wood etc.)
  • To make cooking utensils - good conductor ( Aluminium , iron , copper, steel 

 etc.)


👉 സുചാലകങ്ങളെയും കുചാലകങ്ങളെയും നിത്യജീവിതത്തിൽ നാം പ്രയോജനപ്പെടുത്തുന്നുണ്ട്. താഴെപ്പറയുന്ന സന്ദർഭങ്ങളിൽ കുചാലകങ്ങളാണോ സുചാലകങ്ങളാണോ നാം ഉപയോഗിക്കുന്നത്.

  • ചൂടുള്ളപാത്രം അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കാൻ - 

കുചാലകങ്ങൾ ( തുണി,പേപ്പർ, മുതലായവ)
  • പാചകപാത്രങ്ങളുടെ കൈപ്പിടി നിർമിക്കാൻ - കുചാലകം ( പ്ലാസ്റ്റിക്, മരം etc.)
  • പാചകപാത്രങ്ങൾ നിർമ്മിക്കാൻ - സുചാലകം ( അലുമിനിയം , ചെമ്പ്, ഇരുമ്പ്  etc.)

👉Check the pictures below.


Both good conductors and poor conductors are used in the same vessel. Explain the reason for this . Find more examples of such vessels. 

  • Good Conductors : Utensils like pressure cookers and frypans have bases made of materials like aluminium and steel to ensure even heat distribution.

  • Poor  Conductors : The handle is made of materials like plastic or wood to prevent heat transfer and keep it cool to touch. 

  • More examples of such vessels : Kadai, saucepan, wok, grill pan. 


👉 താഴെയുള്ള ചിത്രങ്ങൾ പരിശോധിക്കു.

ഒരേ പാത്രത്തിൽ സുചാലകങ്ങളും കുചാലകങ്ങളും ഉപയോഗിച്ചിട്ടുണ്ടല്ലോ. അതിൻെറ കാരണം വിശദീകരിക്കൂ.ഇത്തരത്തിലുള്ള പാത്രങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക. 

സുചാലകങ്ങൾ : പ്രഷർ കുക്കർ, ഫ്രൈപാൻ തുടങ്ങിയ പാത്രങ്ങൾ അലുമിനിയം, സ്റ്റീൽ തുടങ്ങിയ വസ്തുക്കളാൽ നിർമ്മിച്ചതാണ്.

കുചാലകങ്ങൾ : താപപ്രേഷണം തടയുന്നതിന് പ്ലാസ്റ്റിക് അല്ലെങ്കിൽ തടിപോലുള്ള വസ്തുക്കൾ കൊണ്ടാണ് ഇവയുടെ പിടി നിർമ്മിച്ചിരിക്കുന്നത്. 

അത്തരം പാത്രങ്ങളുടെ കൂടുതൽ ഉദാഹരണങ്ങൾ 
കടായി, സോസ്പാൻ , ചീനിച്ചട്ടി, ഗ്രിൽ പാൻ .

👉By which method does the transmission of heat occur in solids? 

 Conduction 

👉 ഖരപദാർത്ഥങ്ങളിൽ താപപ്രേഷണം ചെയ്യുന്നത് ഏത് രീതിയിലാണ് ?  

ചാലനം

No comments: