UNIT 2 ACID AND BASES

1

ആസിഡുകളും ബേസുകളും 

ACIDS AND BASES 






ശാസ്ത്രകിറ്റ്  
SCIENCE KIT 



?  Add two or tree drops of vinegar , tamarind water, lemon juice, salt solution, ash suspension and baking soda solution into separate tumblers. Pour half a glass of pathimugam  water into each tumbler. Does the water in any of the tumblers turn yellow ?

Substances which turns pathimugam water to yellow 

  •  Lemon juice (നരങ്ങാനീര്)
  • Vinegar (വിനാഗിരി)
  • Tamarind water (പുളിവെള്ളം)
 Do the substance that turned pathimugam water in to yellow have anything common in their taste?

Do the substances that turned pathimugam water into yellow have a sour taste.

The sour taste is due to the presence of some acids in them.

 Let's do some more experiments to know the properties of acids. Place everyone's glass tumblers on the desk. Fill half portion of each glass with a different liquid from the list given below. 

  •  Soap water (സോപ്പ് വെള്ളം )

  • Lemon juice ( നാരങ്ങനീര്)
  • Clear baking soda solution (തെളിഞ്ഞ അപ്പക്കാരലായനി )
  • Clear lime water (തെളിഞ്ഞ ചുണ്ണാമ്പ് വെള്ളം)
  • Vinegar ( വിനാഗിരി)
  • Buttermilk ( മോര്)
  • Tamarind water ( പുളിവെള്ളം)
  • Clear ash suspension ( തെളിഞ്ഞ ചാരവെള്ളം)



LITMUS PAPER 


ലിറ്റ്മസ് പേപ്പർ  










Take blue and red litmus papers from the school laboratory. Dip blue and red litmus papers in these liquids. Tabulate your observation in the Science Diary.

Colour change of litmus 

 Liquid

 Colour change observed 

 Blue litmus 

 Red litmus 

 Vinegar

 Turns red 

 No colour change

 Lemon juice 

 Turns red 

 No colour change

 Clear lime water

  No colour change

  Turns blue

 Soap water

 No colour change

  Turns blue

 Clear baking soda solution

 No colour change

 Turns blue

 Buttermilk

 Turns red 

 No colour change

Tamarind water 

  Turns red 

 No colour change

 Clear ash suspension 

 No colour change

 Turns blue

 

Which Liquids turned blue litmus into red ?
  • Lemon juice 
  • Vinegar
  • Buttermilk 
  • Tamarind water 
Which Liquids turned  red  litmus into blue  ?

  • Soap water
  • Clear lime water
  • Clear baking soda solution
  • Clear ash suspension 
? Acids and Bases 
 
Acids
Acids are substance which turn blue litmus into red.
Bases 
Bases are substances which turn red litmus to blue.

? വിനാഗിരി,പുളിവെള്ളം,ഉപ്പുലായനി,ചാരംകലക്കിയവെള്ളം,നാരങ്ങാനീര്, അപ്പക്കാരലായനി എന്നിവ പ്രത്യേകം ഗ്ലാസുകളിൽ രണ്ടോ മൂന്നോ തുള്ളി വീതം ചേർക്കൂ. ഒരോന്നിലേക്കും അരഗ്ലാസ് വീതം പതിമുഖ വെള്ളം ഒഴിക്കൂ. ഏതെങ്കിലും ടംബ്ലറിലെ വെള്ളത്തിന് മഞ്ഞനിറം ലഭിച്ചോ?

? പതിമുഖവെള്ളത്തിൻെറ നിറം  മഞ്ഞയാക്കുന്ന വസ്തുക്കൾ.

  • നാരങ്ങാനീര് 
  • വിനാഗിരി
  • പുളിവെള്ളം 
 പതിമുഖവെള്ളത്തിൻെറ നിറം  മഞ്ഞയാക്കിയ പദാർത്ഥങ്ങൾക്ക് രുചിയിൽ എന്തെങ്കിലും പൊതു സ്വഭാവം ഉണ്ടോ? 

പതിമുഖവെള്ളത്തിൻെറ നിറം  മഞ്ഞയാക്കിയ പദാർത്ഥങ്ങളെല്ലാം പുളിരുചിയുള്ളവയാണലോ.

ചില ആസിഡുകൾ അടങ്ങിയതുകൊണ്ടാണ് അവയ്ക്ക് പുളിരുചിയുള്ളത്. 

? ആസിഡുകളുടെ പ്രത്യേകതകളറിയാൻ ചില പരീക്ഷണങ്ങൾചെയ്യാം എല്ലാം ഗ്ലാസ് ടംബ്ലറുകളും  ഡെസ്കിൽ നിരത്തിവെയ്ക്കുക. ഒരു ഗ്ലാസിൽ ഒരു ദ്രാവക എന്ന ക്രമത്തിൽ താഴെപ്പറയുന്ന ദ്രാവകങ്ങൾ ഗ്ലാസിൻെറ പകുതിവരെ ഒഴിക്കൂ. 
  • സോപ്പുവെള്ളം
  • നാരങ്ങനീര്
  • തെളിഞ്ഞ അപ്പക്കാരലായനി
  • തെളിഞ്ഞചുണ്ണമ്പുവെള്ളം
  • വിനാഗിരി
  • മോര്
  • പുളിവെള്ളം
  • തെളിഞ്ഞ ചാരവെള്ളം
സ്കൂൾ ലബോറട്ടറിയിൽ നിന്ന് നീല, ചുവപ്പ് ലിറ്റ്മസ് പേപ്പറുകൾ എടുത്തുവെയ്ക്കുക. ഈ ദ്രാവകങ്ങളിൽ അവ മുക്കിനോക്കൂ. നിങ്ങളുടെ നിരീക്ഷണം ശാസ്ത്രപുസ്തകത്തിൽ പട്ടികപ്പെടുത്തൂ. 



 ദ്രാവകം 

 നിരീക്ഷണഫലം ( നിറംമാറ്റം)

 നീല ലിറ്റ്മസ് 

 ചുവപ്പ് ലിറ്റ്മസ് 

 വിനാഗിരി

  നീല ലിറ്റ്മസ് ചുവപ്പായി 

  നിറമാറ്റമില്ല

 നാരങ്ങാനീര് 

 നീല ലിറ്റ്മസ് ചുവപ്പായി 

 നിറമാറ്റമില്ല

 തെളിഞ്ഞ ചുണ്ണാമ്പുവെള്ളം 

  നിറമാറ്റമില്ല

  ചുവപ്പ് ലിറ്റമസ് നീലയായി

 സോപ്പു വെള്ളം 

  നിറമാറ്റമില്ല

 ചുവപ്പ് ലിറ്റമസ് നീലയായി

 തെളിഞ്ഞ

അപ്പക്കാരലായനി 

 നിറമാറ്റമില്ല

 ചുവപ്പ് ലിറ്റമസ് നീലയായി

 മോര്

  നീല ലിറ്റ്മസ് ചുവപ്പായി 

  നിറമാറ്റമില്ല

 പുളിവെള്ളം 

 നീല ലിറ്റ്മസ് ചുവപ്പായി 

 നിറമാറ്റമില്ല

 തെളിഞ്ഞ ചാരവെള്ളം 

  നിറമാറ്റമില്ല

  ചുവപ്പ് ലിറ്റമസ് നീലയായി

 ? ഏതെല്ലാം ദ്രാവങ്ങളാണ് നീല ലിറ്റ്മസിനെ ചുവപ്പാക്കിയത് 

  • നാരങ്ങാനീര്
  • വിനാഗിരി
  • മോര്
  • പുളിവെള്ളം 

? ഏതെല്ലാം ദ്രാവങ്ങളാണ് ചുവപ്പ്  ലിറ്റ്മസിനെ നീല യാക്കിയത് ?

  • സോപ്പുവെള്ളം
  • തെളിഞ്ഞചുണ്ണാമ്പുവെള്ളം
  • തെളിഞ്ഞ അപ്പക്കാര ലായനി 
  • തെളിഞ്ഞ ചാരവെള്ളം 

? ആസിഡുകളും ബേസുകളും 

ആസിഡുകൾ

നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങൾ ആസിഡുകളാണ്.

ബേസുകൾ

 ചുവപ്പ്  ലിറ്റ്മസിനെ നീല യാക്കുന്നപദാർത്ഥങ്ങളാണ് ബേസുകൾ




No comments: