ലോകത്തിൽ ഏറ്റവും അധികം പ്രദേശങ്ങളിൽ കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി.അരിക്കിളി, അന്നക്കിളി ,വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു. അങ്ങാടിക്കുരുവികൾ മനുഷ്യവാസ കേന്ദ്രങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നഗര- ഗ്രാമീണ സാഹചര്യങ്ങളിൽ ഇവയ്ക്ക് ജീവിക്കാനും കഴിയും. വ്യാപകമായി വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിലും കാലാവസ്ഥയിലും കാണപ്പെടുന്നുണ്ടെങ്കിലും വനപ്രദേശങ്ങൾ,പുൽമേടുകൾ, മരുഭൂമികൾ എന്നിവിടങ്ങളിൽ നിന്ന് ഒഴുവാകുന്നു.ധാന്യങ്ങളുടെയും കളകളുടെയും വിത്തുകളാണ് ഇത് കൂടുതലായും ഭക്ഷിക്കുന്നത്. സാധാരണയായി പ്രാണികളെയും മറ്റ് പല ഭക്ഷണങ്ങളും ഇവ ഭക്ഷിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയുടെ സംസ്ഥാനപക്ഷിയായി 2012 സെപ്റ്റംബർ 26 -ന് പ്രഖ്യാപിച്ചു. അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവനായി ആചരിക്കുന്ന ദിനമാണ് WORLD HOUSE SPARROW DAY അഥവാ ലോക അങ്ങാടിക്കുരുവി ദിനം. 2011 മുതൽ മാർച്ച് 20 - നാണ് ഈ ദിനം ആചരിക്കുന്നത്.
അങ്ങാടിക്കുരുവി
No comments:
Post a Comment