മുളവിശേഷം
* പുല്ലു വർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യമാണ് മുള .
* പുല്ലു വർഗങ്ങൾ ഉൾപ്പെടുന്ന പോയോസി (കുടുംബത്തിലെ ഒരംഗമാണ് മുള.
* Green Gold അഥവ ഹരിത സ്വർണം എന്നാണ് മുളയെ വിശേഷിപ്പിക്കുന്നത്.
* നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മുളയിനമാണ് ബാബൂസാ ബാംബോസ് അഥവ ഏണിമുള
* മിക്ക മുളയിനങ്ങളും ജീവിതകാലത്ത് ഒരിക്കൽ മാത്രമെ പുഷ്പിക്കാറുള്ളൂ. പൂവിടുന്നതോടെ ആ മുളങ്കൂട്ടം ഉണങ്ങി നശിക്കും.
* മുളയുടെ കൂമ്പും മുളയരിയും ഭക്ഷണമായി ഉപയോഗിക്കുന്നു.
* മുളയരി കൊണ്ട് കഞ്ഞി, പുട്ട്, ദോശ പായസം എന്നിവയെല്ലാം ഉണ്ടാക്കാം
* പാവപ്പെട്ടവൻ്റെ തടി എന്നും മുളയെ വിശേഷിപ്പിക്കാറുണ്ട്.
* ഭീമൻ പാണ്ട എന്നയിനം കരടികളുടെ പ്രധാന ഭക്ഷണമാണ് മുളന്തണ്ടും കൂമ്പും ഇലകളും.
* ഇടതൂർന്നു വളരുന്ന വേരുകൾ ഉള്ളതിനാൽ മുള വച്ചുപിടിപ്പിച്ചു മണ്ണൊലിപ്പു തടയാം.
* ഏകദേശം 1500 വർഷം മുൻപു തന്നെ മുള ഉപയോഗിച്ചു കടലാസ് നിർമ്മിച്ചവരാണ് ചൈനക്കാർ.
* ലോകത്തിലെ ഏറ്റവും വലിയ മുള വർഗമാണ് ഡെൻഡ്രോ കലാമസ് ജൈജാൻ്റസ് അഥവ ഡ്രാഗൺ ബാംബു
( പാറമുള ) 35 മീറ്ററോളം ഉയരം വയ്ക്കും


.
1927 ലെ ഫോറസ്റ്റ് ആക്ട് പ്രകാരം മുളയെ മരമായാണ് കണക്കാക്കിയിരുന്നത്. 2017 ലെ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ആ നിയമം തിരുത്തി.
* ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത് കേരളത്തിൽ നിന്നുള്ള ഒരു മുളയാണ് . കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുള്ള പട്ടാഴിയിലാണ് ഈ മുള പിറന്നത്. ഏറ്റവും നീളം കൂടി മുള എന്നരീതിയിലാണ് ഇത് 1989 ൽ ഗിന്നസിൽ സ്ഥാനം പിടിച്ചത്.

വീഡിയോ കാണാനായി ചിത്രം ക്ലിക്ക് ചെയ്യുക
No comments:
Post a Comment