Saturday, October 23, 2021

LSS EVS


മാതൃകാചോദ്യങ്ങൾ 

UNIT 1

UNIT 2

UNIT 3

UNIT 4

UNIT 5

UNIT 6


Thursday, October 21, 2021

ഹോം ലാബ്

 സ്വന്തമായൊരു പരീക്ഷണശാല

ശാസ് ത്രപഠനം കൂടുതൽ മെച്ചപ്പെടുത്താൻ ധാരാളം പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ തയ്യാറായിക്കൊള്ളു.ആദ്യം വേണ്ടത് ഓരോരുത്തരും ഒരു ലാബ് കിറ്റ് തയ്യാറാക്കുകയാണ്. എളുപ്പത്തിൽ ശേഖരിക്കാവുന്നതും ചെലവുകുറഞ്ഞതുമായ കൂറേയേറെ വസ്തുകൾ കൂട്ടുകാ‍ര്‍ക്ക് ലാബ് കിറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഒട്ടേറെ ലഘുപരീക്ഷണങ്ങൾ സ്വയം ചെയ്യാൻ ഇവ നിങ്ങൾക്ക് സഹായകമാകും. ലാബ്കിറ്റിൽ ഉണ്ടായിരിക്കേണ്ട ഏതാനും വസ്തുക്കൾ താഴെ കൊടുക്കുന്നു. കൂടുതലായി ആവശ്യാനുസരണം കൂട്ടുകാര്‍ കണ്ടെത്തുമല്ലോ. പരീക്ഷണങ്ങൾ ചെയ്തു കഴിഞ്ഞാൽ പരീക്ഷണക്കുറിപ്പെഴുതാൻ മറക്കരുത് .

📌 പ്ലാസ്റ്റിക് / സ്പടിക കുപ്പികൾ

📌 ബലൂൺ 

📌 സ് ട്രോ

📌 പേനയുടെ ബോഡികൾ

📌 സ്റ്റീൽ / പ്ലാസ്റ്റിക് സ്പൂണുകൾ

📌 സെല്ലോ ടേപ്പ്

📌 ചെമ്പുകമ്പി

📌 കണ്ണാടി

📌 നൂൽ , ബ്ലേഡ് , പശ

📌 മെഴുകുതിരി , തീപ്പട്ടി

📌 മൊട്ടുസൂചി

📌 ഇരുമ്പാണി

📌 ഫണൽ

📌 കോർക്ക്

📌 പഞ്ഞി

📌 സ്കെയിൽ

📌 ചരടുകൾ

📌 കാന്തങ്ങൾ

📌 കത്രിക

📌 ടോർച്ച്ബൾബ് / എൽ .ഇ ഡി

📌 സെല്ലുകൾ ( ബാറ്ററി )

📌 റബർ ബാൻറ്

📌 പി. വി. സി പൈപ്പ്

📌 സൈഫൺ

📌 ഇരുമ്പുപൊടി

📌 കർപ്പൂരം

📌 മഞ്ഞൾപ്പൊടി

📌 കറിയുപ്പ്

📌 അലക്കുകാരം

📌 അപ്പക്കാരം 

📌 നീറ്റുകക്ക

📌 ചുണ്ണാമ്പ്

📌 ടിഞ്ചർ അയഡിൻ

📌 മണ്ണെണ്ണ

📌 വെളിച്ചെണ്ണ

📌 തുരിശ്

 📌 പാറ്റാഗുളിക