2 ഹൃദയം
HEART
👉 Heart
The heart is the centre of the circulatory system. It pumps
blood to all parts of the body. The heart is located in the
thoracic cavity between the lungs . It is protected by the ribs.
👉ഹൃദയം
രക്തപര്യയനവ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം.ശരീരത്തിൻെറ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഹൃദയം ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഇത് വാരിയെല്ലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
- The heart is abut the size of a clenched fist.
- The heart is covered by a double - layered membrane called pericardium.
- The human heart has four chambers.
👉 മനുഷ്യ ഹൃദയത്തിൻെറ സവിശേഷതകൾ
- ഹൃദയത്തിന് മുഷ്ടിയോളം വലുപ്പമുണ്ട്
- ഹൃദയത്തെ ആവരണം ചെയ്ത് ഇരട്ടസ്ഥരമുണ്ട്. ഇതാണ് പെരികാര്‍ഡിയം.
- മനുഷ്യഹൃദയത്തിന് നാല് അറകളുണ്ട്
👉 ഹൃദയസ്പന്ദനം
ഹൃദയം ഒരു പ്രവാശ്യം സങ്കോചിക്കുകയും പൂര്‍വ്വസ്ഥിതി പ്രവിക്കുകയും ചെയ്യുന്നതാണ് ഹൃദയസ്പന്ദനം . ആരോഗ്യമുള്ള ഒരാളുടെ ഹൃദയം മിനിറ്റിൽ 72 പ്രാവശ്യം സ്പന്ദിക്കുന്നു. ഇതാണ് ഹൃദയസ്പന്ദന നിരക്ക്.
👉 Pulse (പൾസ് )
Pulse is the wave produced in the artery as a result of heartbeat. The heart rate and pulse rate are equal.
👉 പൾസ്
ഹൃദയസ്പന്ദനത്തിൻെറ ഫലമായി ധമനികളിൽ തരംഗചലനം ഉണ്ടാകുന്നതാണ് പൾസ്. ഹൃദയസ്പന്ദനനിരക്കും പൾസിൻെറ നിരക്കും തുല്യമായിരിക്കു.
👉 Which are the body parts that are examined to feel pulse
- The wrist
- Both sides of the forehead
- Side of the neck
- Inside of the elbow
- Top portion of the foot
👉 ശരീരത്തിൻെറ ഏതൊക്കെ ഭാഗങ്ങളിൽ പരിശോധിച്ചു നോക്കിയാലാണ് പൾസ് അറിയാൻ കഴിയുന്നത്
- കൈത്തണ്ട്
- നെറ്റിയുടെ ഇരുവശങ്ങൾ
- കഴുത്തിൻെറ വശം
- കൈമുട്ടിലെ വളവ്
- പാദത്തിൻെറ മുകൾഭാഗം
👉 The instrument used to check the heartbeat
Stethoscope
👉 ഹൃദയസ്പന്ദനം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
സെറ്റതസ്കോപ്പ്
👉 Who invented the stethoscope
Rene Laennec
👉 ആരാണ് സെറ്റതസ്കോപ്പ് കണ്ടുപിടിച്ചത്
റെനെ ലെനെക്
👉 What are the things we should take care of to maintain a healthy heart
We can protect the health of the heart through good food habits, regular exercise and better lifestyles.
👉 ഹൃദയാരോഗ്യം നിലനിത്താൻ നാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
ശരിയായ ആഹാരശീലങ്ങൾ , വ്യായാമ, ജീവിതചര്യകൾ എന്നിവയിലൂടെ നമുക്ക ഹൃദയത്തിൻെറ ആരോഗ്യം സംരക്ഷിക്കാം.
👉 What things harm heart health?
- Regular intake of fatty foods
- Smoking and drinking liquor
- Lifestyle diseases
- Lack of regular exercise
👉 എന്തൊക്കെ കാര്യങ്ങളാണ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുത്.
- കൂടുതൽ കൊഴുപ്പടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത്
- പുകവലി, മദ്യപാനം
- ജീവിതശൈലിരോഗങ്ങൾ
- വ്യായാമം ചെയ്യാതിരിക്കുന്നത്
👉 What first aid can be given to a person who is injured
- Clean the wound with fresh water
- Press the wound with your hand
- If the wound is on the hand ,hold it up
- If bleeding doesn't stop, wrap the wound with a clean cloth or bandage.
- Get medical help quickly.
👉 മുറിവുപറ്റിയ ഒരാൾക്ക് എന്ത് പ്രഥമശുശ്രൂഷയാണ് നൽകുന്നത്
- ശുദ്ധജലം ഉപയോഗിച്ച് മുറിവ് വൃത്തിയാക്കുക.
- മുറിവിൽ അമര്‍ത്തിപ്പിടിക്കുക.
- കൈയിലാണ് മുറിവെങ്കിൽ കൈ ഉയര്‍ത്തിപ്പിടിക്കുക
- രക്തപ്രവഹം നിലയ്ക്കുന്നില്ലങ്കിൽ ശുദ്ധമായ തുണിയോ ബാൻഡേജോ കൊണ്ട് മുറിവ് പൊതിഞ്ഞുകെട്ടുക
- വേഗത്തിൽ വൈദ്യസഹായം ലഭ്യമാക്കുക.
👉 A healthy person has about ...... liters of blood in his body.
5.5 liters
👉ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ ഏകദേശം എത്രലിറ്റര്‍ രക്തമുണ്ട്.
5 .5 ലിറ്റര്‍
👉 World Heart Day
September 29
👉ലോക ഹൃദയ ദിനം
സെപ്റ്റംബര്‍ 29
👉 Blood donation
Blood donation is the voluntary donation of blood by a person to another or for further use through its scientific preservation.
👉രക്തദാനം
ഒരാൾ സ്വമനസ്സാലെ മറ്റൊരാൾക്കൊ, ശാസ്ത്രീയമായി സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നതിനോ നൽകുന്നതാണ് രക്തദാനം.
ഹൃദയം ✅ രണ്ടു ശ്വാസകോശങ്ങൾക്കിടയിലായി അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതിചെയ്യുന്ന അവയവം ? ഹൃദയം ✅ഹൃദയത്തെ ആവരണം ചെയ്തിട്ടുള്ള ഇരട്ടസ്ഥരം? പെരികാര്‍ഡിയം ✅മനുഷ്യ ഹൃദയത്തിൻെറ അറകൾ? നാല് അറകൾ മുകൾഭാഗത്ത് രണ്ട് അറകൾ ഓറിക്കിൾ (Auricle)താഴത്തെ രണ്ട് അറകൾ വെൻട്രിക്കിളുകൾ (Ventricles) ✅ശുദ്ധരക്തമുള്ള ഹൃദയത്തിൻെറ അറ? ഇടത്തെ അറകൾ ✅അശുദ്ധരക്തമുള്ള ഹൃദയത്തിൻെറ അറ? വലത്തെ അറകൾ ✅പുരുഷൻമാരിൽ ഹൃദയസ്പന്ദന നിരക്ക് ? മിനുട്ടിൽ 70 - 72 പ്രാവശ്യം ✅സ്തീകളിൽ ഹൃദയസ്പന്ദന നിരക്ക് ? മിനുട്ടിൽ 78 - 82 പ്രാവശ്യം ✅എന്തിനെക്കുറിച്ച് പഠിക്കാനാണ് ECG ഉപയോഗിക്കുന്നത് ? ഹൃദയം ✅ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം ? സ്റ്റൈതസ്കോപ്പ് ✅ആരാണ് സെറ്റതസ്കോപ്പ് കണ്ടുപിടിച്ചത് ? റെനെ ലെനെക് ✅ലോക ഹൃദയ ദിനം ? സെപ്റ്റംബര്‍ 29 ✅ഹൃദയത്തെക്കുറിച്ചുള്ള പഠനം ? കാര്‍ഡിയോളജി
|
No comments:
Post a Comment