UNIT 4 WHEN LIGHT REFLECTS

2 തിരിച്ചുവരുന്ന പ്രകാശം 

THE LIGHT THAT RETURNS 

  Experiment 1

? Repeat the experiment by holding the following objects against the wall and allowing light from the torch to fall on each of them.

പരീക്ഷണം 1

താഴെ പറയുന്ന വസ്തുക്കൾ ചുമരിന് അഭിമുഖമായി പിടിച്ച് ടോർച്ച് ഉപയോഗിച്ച് പ്രകാശം പതിപ്പിച്ച് പരീക്ഷണം ചെയ്യൂ.

Materials required : smooth tile, new steel plate, roofing tile, hardboard, paper, wooden block.

Record your observations in the table given below.

ആവശ്യമായ സാമഗ്രികൾ

മിനുസമുള്ള ടൈൽ, പുതിയ സ്റ്റീൽ പ്ലേറ്റ്, ഓട്, ഹാർഡ് ബോർഡ്, പേപ്പർ, മരക്കട്ട 

നിരീക്ഷണം താഴെ പട്ടികയിൽ രേഖപ്പെടുത്തൂ.

 The object on which light fell 

പ്രകാശം പതിച്ച വസ്തു 

Difference in the returning of light after falling on the surface 

 പ്രകാശം വസ്തുവിൽ തട്ടി തിരിച്ചുവരുന്നതിലുള്ള വ്യത്യാസം 

  Mirror

മുഖം നോക്കുന്ന കണ്ണാടി

 Light returns well

 പ്രകാശം നന്നായി തിരിച്ചുപോകുന്നു

Paper

പേപ്പർ

Very little light returns 

പ്രകാശം വളരെ കുറച്ചുമാത്രം തിരിച്ചുപോകുന്നു 

New steel plate

പുതിയ സ്റ്റീൽ പ്ലേറ്റ്

 Light returns well

പ്രകാശം നന്നായി തിരിച്ചുപോകുന്നു

 Smooth tile

മിനുസമുള്ള ടൈൽ

 Light returns well

പ്രകാശം നന്നായി തിരിച്ചുപോകുന്നു

Roofing tile

 ഓട്

Very little light returns 


 പ്രകാശം വളരെ കുറച്ചുമാത്രം തിരിച്ചുപോകുന്നു 

Hardboard 

ഹാർഡ് ബോർഡ്

 Very little light returns 

പ്രകാശം വളരെ കുറച്ചുമാത്രം തിരിച്ചുപോകുന്നു 

 Wooden block

മരക്കട്ട 

 Very little light returns 

പ്രകാശം വളരെ കുറച്ചുമാത്രം തിരിച്ചുപോകുന്നു 


? Reflection of light (പ്രകാശത്തിൻെറ പ്രതിപതനം )

Reflection of light refers the returning of light when it strikes on an object. 

പ്രകാശത്തിൻെറ പ്രതിപതനം ( Reflection )

 പ്രകാശം വസ്തുക്കളിൽ തട്ടി തിരിച്ചുവരുന്നതാണ്  പ്രകാശത്തിൻെറ പ്രതിപതനം

? Touch and feel the surfaces of the objects which reflects light very well. What do you feel?

 Smooth surfaces reflect light very well

ചുമരിലേക്ക് പ്രകാശം നന്നായി പ്രതിപതിക്കുന്ന വസ്തുക്കളുടെ പ്രതലം സ്പർശിച്ചു നോക്കൂ. എന്താണ് അനുഭവപ്പെടുന്നത്?

മിനുസമുള്ള വസ്തുക്കൾ  പ്രകാശം നന്നായിചുമരിലേക്ക് പ്രതിപതിക്കുന്നു.

? What about the surfaces of objects that do not reflect light much ? 

 Rough surfaces cannot reflect light well 

ചുമരിലേക്ക് പ്രകാശം നന്നായി പ്രതിപതിക്കാത്ത വസ്തുക്കളുടെ പ്രതലം എങ്ങനെയുള്ളതായിരിക്കും

പരുപരുത്ത പ്രതലങ്ങൾക്ക് പ്രകാശത്തെ നന്നായി പ്രതിപതിപ്പിക്കാൻ കഴിയില്ല 

? The reflection of light from a mirror and a sand paper are depicted below. Analyse the figures and write the inferences. 

  • The light falls on the mirror undergoes a regular reflection 
  • The light falling on the sandpaper undergoes irregular reflection ( Diffused reflection) 
മുഖം നോക്കുന്ന കണ്ണാടിയിലും സാൻഡ് പേപ്പറിലും പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനമാണ് താഴെ ചിത്രങ്ങളിൽ കൊടുത്തിട്ടുള്ളത്. ചിത്രങ്ങൾ വിശകലനം ചെയ്ത് നിഗമനം രൂപീകരിക്കൂ. 

  • മുഖം നോക്കുന്ന കണ്ണാടിയിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നു.
  • സാൻഡ് പേപ്പറിൽ പ്രകാശം പതിക്കുമ്പോൾ പലദിശകളിലേക്കും ചിതറിക്കുന്നു. 

 Arrange a comp, a torch a mirror and a sheet of A4 size paper as shown in the figure and light the torch. Observe the regular reflection of light. 

You can observe the regular reflection here.

 

മുടിചീകുന്നതിനുള്ള ചീർപ്പ് , ടോർച്ച് , കണ്ണാടി ,A4 ഷീറ്റ് എന്നിവ ചിത്രത്തിലെ പോലെ ക്രമീകരിച്ച് ടോർച്ച് പ്രകാശിപ്പിച്ചു നോക്കൂ. പ്രകാശരശ്മികൾ ക്രമമായി പ്രതിപതിക്കുന്നത് നിരീക്ഷിക്കൂ. 

കണ്ണാടിയിലെ പ്രകാശപ്രതിപതനം ക്രമമായതാണെന്ന് മനസിലാക്കാം.

 ? Regular Reflection  (ക്രമപ്രതിപതനം)

Light falling on smooth surfaces reflects with regularity. This is regular reflection.
Mirrors give a regular reflection. 
 

? ക്രമപ്രതിപതനം (Regular reflection) 

മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നു. ഇതാണ് ക്രമപ്രതിപതനം.
പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന  പ്രതലങ്ങളാണ് ദർപ്പണങ്ങൾ. 
 
? Irregular Reflection  (വിസരിത പ്രതിപതനം)
When light falls on rough surfaces, it gets scattered in different directions. This is irregular reflection or diffused reflection. 
 

? വിസരിത പ്രതിപതനം (Diffused reflection )
മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ പല ദിശകളിലേക്കും ചിതറിത്തെറിക്കുന്നു. ഇതാണ്  വിസരിത പ്രതിപതനം


No comments: