1
സുതാര്യവസ്തു , അർധതാര്യവസ്തു , അതാര്യവസ്തു
TRANSPARENT OBJECT, TRANSLUCENT OBJECT, OPAQUE OBJECT
Experiment 1
? Point a lighted torch at different objects such as
scratched glass sheet, glass filed with pure water,
wooden block, a piece of cloth, white paper, black chart paper , butter paper ,window glass, a coin, a mirror, a piece of reading glass, marble, butter paper and a colourless plastic bottle.
What do you observe ? Record your observations in the Science Diary.
പരീക്ഷണം 1
? ഉരച്ച ഗ്ലാസ്ഷീറ്റ് ,ചില്ലുഗ്ലാസ്സിൽ എടുത്ത ശുദ്ധജലം, മരക്കട്ട, തുണി, വെള്ളപേപ്പർ, കറുത്ത ചാർട്ട് പേപ്പർ, ബട്ടർ പേപ്പർ, ജനൽചില്ല്, നാണയം, കണ്ണാടി, കണ്ണാടിച്ചില്ല്, മാർബിൾ, പോളിത്തീൻ കവർ, നിറമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിൽ എന്നീ വസ്തുക്കളെടുത്ത് അവയിലേക്ക് ടോർച്ച് പ്രകാശിപ്പിച്ചു നോക്കൂ,
എന്താണ് കാണുന്നത് ? നിങ്ങളുടെ നിരീക്ഷണം ശാസ്ത്രപുസ്തകത്തിൽ പട്ടികപ്പെടുത്തൂ.
വീഡിയോ
Object that transmit light പ്രകാശം കടത്തിവിടുന്ന വസ്തുക്കൾ |
Object that do not transmit light പ്രകാശം കടത്തിവിടാത്ത വസ്തുക്കൾ |
|
|
|
|
|
|
|
|
(Partially transmit) |
|
(Partially transmit) |
|
(Partially transmit) |
|
(Partially transmit) |
|
Experiment 2
? Repeat the experiment using butter paper , window glass, scratched glass piece, oiled paper , glass piece, polythene cover, pure water taken in a glass tumbler and colourless plastic bottle.
One the basis of the experiment , classify them as those which transmit light completely and those which transmit light partially
? ബട്ടർപേപ്പർ, ജനൽചില്ല് , എണ്ണപുരട്ടിയ പേപ്പർ, ചില്ലുകഷ്ണം, പോളിത്തീൻ കവർ, ചില്ലുഗ്ലാസിൽ എടുത്തശുദ്ധജലം, നിറമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിൽ, എന്നിവ ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കൂ.
പരീക്ഷണത്തിൻെറ അടിസ്ഥാനത്തിൽ പ്രകാശത്തെ നന്നായി കടത്തിവിടുന്ന വസ്തുക്കൾ, ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ എന്നിങ്ങനെ പട്ടികപ്പെടുത്തുക.
Objects which transmit light completely പ്രകാശംനന്നായി കടത്തിവിടുന്നവ |
Objects which transmit light partially പ്രകാശംഭാഗികമായി കടത്തിവിടുന്നവ |
|
|
|
|
|
|
|
|
? Transparent objects (സുതാര്യവസ്തുക്കൾ )
Object that transmit light very well are called transparent objects.
? സുതാര്യവസ്തുക്കൾ (Transparent objects)
പ്രകാശം നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് സുതാര്യവസ്തുക്കൾ (Transparent objects)
? Translucent objects (അർധതാര്യവസ്തുക്കൾ)
Objects which transmit light partially are called translucent objects.
? അർധതാര്യവസ്തുക്കൾ (Translucent objects)
പ്രകാശം ഭാഗികമായി കടത്തിവിടുന്ന വസ്തുക്കളാണ് അർധതാര്യവസ്തുക്കൾ (Translucent objects)
? Opaque objects
Objects which do not transmit light are opaque objects.
? അതാര്യവസ്തുക്കൾ (Opaque objects)
പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ് അതാര്യവസ്തുക്കൾ (Opaque objects)
? Classify them as transparent, translucent, and opaque objects and record them in the Science Diary.
വീഡിയോ
Transparent objects സുതാര്യ വസ്തുക്കൾ |
Translucent objects അർധതാര്യ വസ്തുക്കൾ |
Opaque objects അതാര്യ വസ്തുക്കൾ |
|
|
|
? CONVERTING TRANSPARENT OBJECT IN TO OPAQUE OBJECT
സുതാര്യവസ്തുവിനെ അതാര്യതമാക്കാം
Transparent objects can be made translucent or opaque by suitable methods. Do an experiment to find it out.
സുതാര്യവസ്തുവിനെ, പ്രകാശം നിയന്ത്രിതമായി കടത്തിവിടുന്ന തരത്തിൽ അർധതാര്യമാക്കാനോ , , പ്രകാശം തീരെ കടത്തിവിടാത്ത തരത്തിൽ അതാര്യതമാക്കാനോ പലപ്പോഴും കഴിയും.
? Experiment 1
? പരീക്ഷണം 1
Blacken a transparent glass sheet with the smoke from a candle or kerosene lamp. You can make it translucent by keeping it in smoke for a short time. If it is kept in smoke for a long time, you can make it opaque.
ഒരു മെഴുകുതിരിയോ വിളക്കോ ഉപയോഗിച്ച് സുതാര്യമായ ഒരു ഗ്ലാസ് ഷീറ്റിനെ കരിപിടിപ്പിച്ചു നോക്കൂ. അല്പം മാത്രം കരിപിടിപ്പിച്ച് ഗ്ലാസിനെ അർധതാര്യമാക്കാൻ കഴിയുന്നില്ലേ. കൂടുതൽ നേരം നന്നായി കരിപിടിപ്പിച്ചാലോ? ഗ്ലാസ് ഷീറ്റ ്അതാര്യമാക്കാൻ കഴിയുന്നുണ്ടല്ലോ
? Experiment 2
? പരീക്ഷണം 2
Making water translucent
ജലത്തെ അർധതാര്യമാക്കൽ
Took some water in a transparent vessel. Put few drops of ink into it. Water for some time. You can see that the transparency of water is decreased and it be came translucent. You can use milk or starch water instead of ink.
ഒരു ചില്ലുഗ്ലാസിലോ നിറമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലിലോ ശുദ്ധജലം എടുത്ത് അതിലേക്ക് ഏതാനും തുള്ളിമഷി ഒഴിച്ച് അല്പനേരം വച്ചുനോക്കൂ. ജലത്തിൻെറ സുതാര്യത കുറഞ്ഞ് അത് പ്രകാശത്തെ ഭാഗികമായി കടത്തിവിടുംവിധം അർധതാര്യമായില്ലേ. മഷിക്ക് പകരം അല്പം പാലോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് ഈ പരീക്ഷണം ചെയ്യാം.
? Experiment 3
? പരീക്ഷണം 3
Making air translucent
? വായുവിനെ അർധതാര്യമാക്കൽ
Put a transparent glass tumbler with bottom up over some burning incense stick. Keep the glass for some time and close it with a glass lid. Air inside the glass tumbler is made translucent. You can use a transparent plastic or glass bottle instead of glass tumbler.
ഏതാനും ചന്ദനത്തിരികൾ കത്തിച്ചുവെച്ച് അതിന് മുകളിൽ ഒരു ചില്ലുഗ്ലാസ് അല്പനേരം കമഴ്ത്തി വെച്ചുനോക്കൂ. ഗ്ലാസിനകത്തെ വായു അർധതാര്യമായല്ലോ. ചില്ലുഗ്ലാസിന് പകരം സുതാര്യമായ ഒരു കുപ്പിയായാലും മതി.
? Transparency and Opacity of Object in Daily Life
വസ്തുക്കളുടെ സുതാര്യതയും അതാര്യതയും നിത്യജീവിതത്തിൽ
There are many instances in daily life where the opacity or transparency of objects are utilized.
വസ്തുക്കളുടെ സുതാര്യ- അതാര്യ സ്വഭാവങ്ങൾ പ്രയോജനപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ ദൈനംദിന ജീവിത്തിലുണ്ട്.
- You can check the ink in your ball pen refill as it is transparent or translucent.
- നിങ്ങളുടെ പേന സുതാര്യമോ അർധതാര്യമോ ആയതുകൊണ്ടല്ലേ റീഫൽപേനയിലെ മഷി തീർന്നോ എന്ന ് അറിയാൻ കഴിയുന്നത്.
- Map and diagrams are copied by using a tracing paper due to its translucent nature.
- ഓയിൽപേപ്പർ ( ട്രേസിംഗ് പേപ്പർ) ഉപയോഗിച്ച് മാപ്പുകളും ചിത്രങ്ങളുമൊക്കെ ട്രേസ് ചെയ്യാൻ കഴിയിന്നതിന് കാരണം ആ പേപ്പറിൻെറ അർധതാര്യസ്വഭാവമാണ്.
- Entering of light to a room is prevented by the opaque nature of walls roofs and curtains.
- ചുമരുകളും വാതിലുമൊക്കെ അതാര്യമായതുകൊണ്ടല്ലേ മുറികൾക്കകത്തെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നത്.
? Haven't you realised that we utilise the transparency, Opacity and translucency of objects in everyday life
വസ്തുക്കളുടെ സുതാര്യതയും അതാര്യതയും അർധതാര്യതയും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന കൂടുതൽ സന്ദർഭങ്ങൾ
Situations in which transparent objects are used സുതാര്യവസ്തുക്കൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ |
വാഹനങ്ങളിലെ ഗ്ലാസ്
ഷോകേസുകളുടെ ഗ്ലാസ്
സുതാര്യമായ പ്ലാസ്റ്റിക് റാപ്പറുകൾ
സെല്ലോടേപ്പ്
വാച്ചിൻെറയും ക്ലോക്കിൻെറയും ചില്ലുകൾ
മൊബൈൽ ഫോൺ, ലാപ്ടോപ്പ് മുതലായവയുടെ സ്ക്രീൻ ഗാർഡുകൾ. കണ്ണടകൾ ലെൻസുകൾ അക്വേറിയങ്ങൾ മൈക്രോസ്കോപ്പ് |
Situations in which translucent objects are used അർധതാര്യ വസ്തുക്കൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ |
പരുക്കനാക്കിയ ചിലയിനം ഗ്ലാസ് ഡോറുകളും ജനൽച്ചില്ലുകളും
ജനൽച്ചില്ലുകളിലെ ഡിസൈനുകൾ
ചിലയിനം സ്പ്രേബോട്ടിലുകളും കുപ്പികളും
പേനകളുടെ റീഫിൽ |
Situations in which opaque objects are used അതാര്യവസ്തുക്കൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ |
ചുമരുകൾ
കർട്ടൻ
മരത്തിൻെറ / ലോഹത്തിൻെറ വാതിലുകൾ
കാർഡ് ബോർഡ് പെട്ടികൾ/ മരപ്പെട്ടികൾ
സ്യൂട്ട്കെസുകൾ, സ്കൂൾബാഗുകൾ
കടലാസ്
ഉഅതാര്യമായ പ്ലാസ്റ്റിക് വസ്തുക്കൾ |
No comments:
Post a Comment