UNIT 1 TOWARDS A HUNDREDFOLD YIELD


4

GRAFTING (കൊമ്പ് ഒട്ടിക്കൽ)

Grafting 

Grafting is a method of production of saplings by joining the stem of a superior quality plant with another plant that has root and belongs to the same species.

കൊമ്പ് ഒട്ടിക്കൽ ( ഗ്രാഫ്റ്റിംഗ്) 

ഗുണമേന്മയുള്ള ഒരു സസ്യത്തിൻെറ കമ്പ് അതെവർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ച് ചേർത്ത് മികച്ച ഇനം തൈ ഉൽപാദിപ്പിക്കുന്ന രീതിയാണ് കൊമ്പ് ഒട്ടിക്കൽ അഥവ ഗ്രാഫ്റ്റിംഗ്. 

Root Stock 
 Plant that has roots selected for grafting is called root stock. 

?റൂട്ട് സ്റ്റോക്ക്   (മൂലകാണ്ഡം)

ഒട്ടിക്കാനായി  തിരഞ്ഞെടുക്കുന്ന വേരോട് കൂടിയ ചെടിയെ  റൂട്ട്   സ്റ്റോക്ക്  (Root stock) എന്ന് പറയുന്നു. 

Scion ( ഒട്ടുകമ്പ് ) 
The stem which is joined to it is called scion 

സയൺ  ( ഒട്ടുകമ്പ് )
ഒട്ടിക്കുന്ന  കമ്പിനെ സയൺ  ( Scion  ) എന്നു പറയുന്നു. 


 

 Peculiarities of Neelam mango tree and indigenous mango tree.

 നീലം മാവ് , നാടൻമാവ് എന്നിവയുടെ സവിശേഷതകൾ 

? Which variety is better in terms of quality of fruits ?
Neelam mango tree

 ?ഫലത്തിൻെറ ഗുണമേന്മയിൽ ഏതു മാവാണ് മികച്ചത് ?
 
നീലം മാവ് 
 
?Does indigenous variety have any advantages over Neelam variety?

Yes. It grows well in our soil. Doesn't need special care.

നീലം മാവിനെ അപേക്ഷിച്ച് നാടൻമാവിന് എന്തെങ്കിലും മേന്മകൾ ഉണ്ടോ ?

ഉണ്ട്. നമ്മുടെ മണ്ണിൽ നന്നായി വളരും, പ്രത്യേകം പരിചരണം ആവശ്യമില്ല.

If a sapling is produced by joining the stem of Neelam mango with the young plant of Indigenous variety, what specialities will it have ?
  • It grows well in our soil.
  • Big sweet Neelam mango will be obtained.
  • No special care is required. 
 നീലം മാവിൻെറ ഒരു കമ്പ് നാടൻമാവിൻെറ തൈയിൽ വച്ചുപിടിപ്പിച്ച് ഒരു പുതിയ തൈ ഉണ്ടാക്കിയാൽ  ആ മാവിന് എന്തെല്ലാം പ്രത്യേകതകൾ ഉണ്ടാകും ?

  • നമ്മുടെ മണ്ണിൽ നന്നായി വളരും
  • നീലം മവിൻെറ മാങ്ങ ലഭിക്കും
  • പ്രത്യേകം പരിചരണം ആവശ്യമില്ല
 
 THE METHOD OF GRAFTING
കൊമ്പ് ഒട്ടിക്കൽ രീതി 




What are the advantages of producing sapling through grafting ?
  • Early flowering and fruiting
  • Fruit will have the quality of scion 
  • Grafted seedlings are grow well in our soil.
  • Required little care.
കൊമ്പ്ട്ടിക്കൽ വഴി തൈ ഉണ്ടാക്കുന്നതിൻെറ നേട്ടങ്ങൾ എന്തെല്ലാമാണ് 
  • വേഗത്തിൽ പൂക്കുകയും കയ്ക്കുകയും ചെയ്യും.
  • ഫലത്തിന് സയണിൻെറ ഗുണമേന്മയുണ്ടാകും.
  • ഗ്രാഫ്റ്റ് തൈകൾ നമ്മുടെ മണ്ണിൽ നന്നായി വളരും 
  • കുറഞ്ഞ പരിചരണം മതിയാകും. 
? What is the reason for early flowering and fruiting of mango saplings produced through grafting ?
Because matured stem is selected as scion.

കൊമ്പ്ട്ടിക്കൽ വഴി തൈ ഉണ്ടാക്കിയ മാവിൻതൈകൾ കുറഞ്ഞകാലം കൊണ്ട് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാവാം 

കായ്ച്ചുതുടങ്ങിയ മാവിലെ മൂപ്പെത്തിയ കമ്പ് സയൺ ആയി എടുക്കുന്നതിനാൽ .

? Observe the picture given below. Haven't you seen the bud growing beneath the grafted area ? Will the quality of the plant be affected if this bud is not removed? 


Yes. This bud is growing from root stock. Fruit from this do not have the quality of fruits from scion. Also growth of this bud adversely affect the growth of the scion. So the bud that growing beneath the grafted area will be removed. 

?കൊമ്പ് ഒട്ടിച്ച സ്ഥലത്തിനു താഴെ വളർന്നുവരുന്ന മുകുളം കണ്ടില്ലേ ? ഈ മുകുളം മുറിച്ചു മാറ്റിയിലെങ്കിൽ ചെടിയുടെ ഗുണമേന്മയെ ബാധിക്കുമോ

ബാധിക്കും ഈ വളരുന്ന മുകുളം റൂട്ട് സ്റ്റോക്കിൽ നിന്നാണ്. അതിലുണ്ടാകുന്ന ഫലങ്ങൾക്ക് സയണിലെ ഫലങ്ങളുടെ ഗുണമേന്മയുണ്ടാകില്ല. കൂടാതെ ഈ മുകുളം വളരുന്നത് സയണിൻെറ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും അതിനാൽ കമ്പൊട്ടിച്ച സ്ഥലത്തിനു താഴെ വളർന്ന് വരുന്ന മുകുളം മുറിച്ചുമാറ്റണം. 

? Is there any advantage in making a new mango variety by grafting the scion of a mature Moovandan mango tree with the root stock of another Moovandan mango tree?

The stem is used as scion here of the same age as the mother plant. It will help in early fruiting

?മൂവാണ്ടൻ മാവിൻെറ റൂട്ട് സ്റ്റോക്കിൽ മൂപ്പെത്തിയ  മറ്റൊരു മൂവാണ്ടൻ മാവിൻെറ സയൺ ഒട്ടിച്ച് പുതിയ മാവ് ഉണ്ടാക്കിയാൽ എന്തെങ്കിലും നേട്ടം ഉണ്ടാകുമോ?

ഉണ്ടാകും സയൺ ആയി എടുക്കുന്ന മാവിൻ കമ്പിന് മാതൃസസ്യത്തിൻെറ പ്രായമുള്ളതിനാൽ വേഗം പൂക്കുകയും കായ്ക്കുകയും ചെയ്യും. 

? A sapling is to be produced in the same way using Malgoa and Gomav which is an indigenous variety of mango tree. Which should be the root stock ? Which would be the scion ?

The Gomav is used as root stock and Malgoa is used as scion. By using high disease resistant gomav tree as root stock it will properly grow in our soil without any special care. By using Malgoa as scion we get mangoes with greater size and more taste. 

?മാൽഗോവ, നാടൻമാവിനമായ ഗോമാവ് എന്നിവ ഉപയോഗിച്ച് ഗ്രാഫ്റ്റിംഗ് രീതിയിൽ ഒരു തൈ ഉണ്ടാക്കണം. ഇവിടെ ഏത് റൂട്ട് സ്റ്റോക്ക് ആയും ഏത് സയൺ ആയും തെരഞ്ഞെടുക്കും ? എന്തുകൊണ്ട് ?

ഗോമാവ് റൂട്ട് സ്റ്റോക്കായും മൽഗോവ സയണായും എടുക്കാം. നല്ല രോഗപ്രതിരോധശേഷിയുള്ള ഗോമാവ് റൂട്ട് സ്റ്റോക്ക് ആയി എടുക്കുമ്പോൾ അത് വലിയ പരിചരണം കൂടാതെ തന്നെ നമ്മുടെ മണ്ണിൽ നന്നായി വളരും. മൽഗോവ സയണായി എടുക്കിമ്പേോൾ വലുപ്പവും മധുരവും കൂടുതലുള്ള മൽഗോവ മാമ്പഴങ്ങൾ ലഭിക്കും.

ഗ്രാഫറ്റിംഗ് - മറ്റ് രീതികൾ 
 OTHER GRAFTING METHODS 


 
USS കോർണർ 
UNIT 1
 വിളയിക്കാം നൂറുമേനി





No comments: