🔎വായുവിൽ പതിവെയ്ക്കൽ Air Layering
👉 ഗുണമേന്മയുള്ള ചെടിയിൽ നിന്നായിരിക്കണം
👉പ്രധാന തടിയിൽ നിന്ന് അല്പം ചരിഞ്ഞ് മുകളിലേക്ക് വളരുന്ന കമ്പുകളായിരിക്കണം.
👉 ഏകദേശം ഒരു വർഷം വരെ മൂപ്പുള്ള കമ്പുകളായിരിക്കണം
കമ്പുകൾ പച്ച നിറം മാറി ചാര നിറം വന്നിട്ടുണ്ടാവണം.
👉 പൊതിഞ്ഞുകെട്ടൻ ചകിരിച്ചോറ്, അറക്കാപ്പൊടി, ചാണകപ്പൊടി, മണ്ണ് എന്നിവ ചേർന്ന മിശ്രിതം ചെറിയ നനവോടെ ഉപയോഗിക്കുക.
👉 രണ്ടുമാസം കഴിഞ്ഞ് വേരുകൾക്ക് താഴെ മുറിച്ച് ചട്ടിയിൽ നട്ട് ഇലകൾ വന്നാൽ തൈകൾ മാറ്റി നടാം
Air Layering ( Layering on a branch high above the soil )
👉 Select a branch of the plant from which sapling is to be produced. The branch must be pencil thick. The branches from the main stem are better. Peel off one centimeter of bark from in a circular shape.
👉 Cover the peeled off part with a slightly moistened mixture of coconut fiber, soil and sawdust.
👉 Cover it with a polythene sheet. Tie both ends with jute twine. Wet with enough water to retain moisture.

👉 Numerous roots will sprout within two months. Cut the branch and plant it in a pot, till it is ready to be transplanted in the soil.
പതിവെക്കലിൻെറ വിവിധ ഘട്ടങ്ങൾ
🔎നിരപ്പിൽ പതിവെയ്ക്കൽ (Ground Layering
മരത്തിൻെറ താഴ്ന്നു വളരുന്ന ചെറിയ കമ്പുകൾ നില നിരപ്പിലേക്കു താഴ്ത്തി മണ്ണിട്ടു മൂടി വേര് പിടിപ്പിക്കുന്ന രീതിയാണിത്.
Here layering is done on branches that grow close to the soil, by bending the middle of the branch in to soil. Layering is effective in plants like jasmine (pichi,mulla) rose, hibiscus, cashew and sapota.
🔎 സാധാരണ പതിവെയ്ക്കൽ/ നിരപ്പിൽ പതിവെയ്ക്കൽ
(Ground Layering )
ശാഖകൾ മണ്ണിലേക്ക് വളച്ച് മണ്ണിട്ടു മൂടുന്നു. ഇലകളോട് കൂടിയഭാഗം മണ്ണിൽ പൊങ്ങി നിൽക്കണം 4 - 8 ആഴ്ചക്കുള്ളിൽ പതിവെച്ച ഭാഗത്ത് വേര് പിടിക്കുന്നതായിരിക്കും. വേര് പിടിച്ചു കഴിഞ്ഞാൽ മാതൃസസ്യത്തിൽ നിന്ന് വേർപ്പെടുത്തി നടാവുന്നതാണ്.
🔎 നാഗപതിവയ്ക്കൽ (Serpentine Layering )
വള്ളിച്ചെടികൾ പതിവയ്ക്കുന്നതിന് യോജിച്ച മാർഗമാണിത്. നീളമുള്ള ശാഖകൾ മണ്ണിലേക്ക് വളച്ചുവച്ച് പലഭാഗങ്ങൾ ഇടവിട്ട് മണ്ണിട്ട് മൂടുന്നു. ഒന്നിലധികം തൈച്ചെടികൾ ഇങ്ങനെ നിർമ്മിക്കാം. മുന്തിരിയിൽ നാഗപതിവെയ്ക്കൽ നടത്തുന്നു.
നാഗപതിവെക്കൽ രീതിയാണിത്
🔎കൂനപതിവെയ്ക്കൽ (MOUND LAYERING)
ഒരുചെടി ( മാതൃ സസ്യം) തറനിരപ്പിൽ നിന്ന് ഒരിഞ്ചു മുകളിൽ വച്ച് മുറിച്ചു മാറ്റുക. മുറിച്ച കുറ്റിയിൽ നിന്ന് പുതിയതായി ധാരാളം കിളിർപ്പുകൾ ഉണ്ടാകുന്നു. അവ വളരുമ്പോൾ ചുവടുഭാഗം മറയത്തക്കവിധം കൂനപോലെ മണ്ണിട്ടുമൂടുക. മണ്ണിനടിയിൽപ്പെട്ട കിളിർപ്പുകളിൽ ഓരോന്നിലും വേരുകൾ ഉണ്ടാകുന്നു. പിന്നീട് വേർപ്പെടുത്തി തൈകളായി നടാവുന്നതാണ്.പപ്പായ, നെല്ലി , പ്ലാവ്, ആഞ്ഞിലി മുതലായവയിൽ ഈ മാർഗം ഉപയോഗിക്കാം.
🔎 കുഴിപതിെവയ്ക്കൽ /ചാലിൽ പതിവെയ്ക്കൽ ( TRENCH LAYERING )
ചെറി, പ്ലം, ആപ്പിൾ മുതലായവയിൽ ഈ മാർഗം ഉപയോഗിക്കാം.
🔎അഗ്രപതിവെയ്ക്കൽ / നാക്കുപതിവെയ്ക്കൽ (TIP LAYERING )
ബ്ലാക്ബറി, റാസ്പ്ങറി മുതലായവയിൽ ഈ മാർഗം ഉപയോഗിക്കാം.
No comments:
Post a Comment