UNIT 1 ORGANISMS AND SURROUNDING ജീവികളും ചുറ്റുപാടും

 

2

 അനുകൂലനം

ADAPTATION

 

What  are the special features of these plants ?
 
ഈ സസ്യങ്ങളുടെ പ്രത്യേകതകൾ എന്തൊക്കെയാണ് ?
 
  • Desert plants may have no leaves , or have small leaves or thorns.
  • മരുഭൂമിയിലെ സസ്യങ്ങൾ ഇലയില്ലാത്തതോ ചെറിയ ഇലകളുള്ളതോ മുള്ളുകളുള്ളതോ ആകാം. 
  •  Their stems are thick , green and can store water.
  • അവയുടെ തണ്ടുകൾ കനമുള്ളവയും പച്ചനിറമുള്ളവയും ജലം സംഭരിച്ചു വയ്ക്കാൻ കഴിയുന്നവയുമാണ്. 
  •  A waxy coating on their stem helps them prevent water loss
  • തണ്ടുകളിൽ മെഴുകുപോലുള്ള ഒരു ആവരണമുണ്ട്. ഈ ആവരണം ജലനഷ്ടം തടയാൻ അവയെ സഹായിക്കുന്നു.
  •  The deep root of these plants absorb water from great  depths.
  • മണ്ണിലേക്ക് വളരെയധികം താഴ്ന്നിറങ്ങാൻ കഴിവുള്ള ഇവയുടെ വേരുകൾ ആഴത്തിൽ നിന്നുപോലും ജലം വലിച്ചെടുക്കുന്നു. 
Plants of the Desert (Xerophytes)
 
Such desert plants are known as Xerophytes.
 
മരുഭൂമിയിലെ സസ്യങ്ങൾ ( മരുരൂഹങ്ങൾ Xerophytes
മരുഭൂമിയിലെ സസ്യങ്ങൾ മരുരൂഹങ്ങൾ (Xerophytes) എന്നാണ് 
അറിയപ്പെടുന്നത്.  

Adaptation 
 
Plants and animals have body features that help them 
 
survive in their special environments. Any body feature that 
helps an organism survive in its environment is called 
adaptation. 
 
അനുകൂലനം (Adaptation)
സസ്യങ്ങൾക്കും ജന്തുകൾക്കും അവ ജീവിക്കുന്ന ചുറ്റുപാടിന് അനുയോജ്യമായ ശാരീരികസവിശേഷതകളുണ്ട്. ഒരു ജീവിക്ക് അതിൻെറ വാസസ്ഥലത്ത് ജീവിക്കുന്നതിന് സഹായകമായ ശരീരിക സവിശേഷതയാണ് അനുകൂലനം 
 
 

  • Have you listened to the conversation between the 

      water lilly and frog 

  • Discuss and write more about their adaptations.
  •  ആമ്പലും തവളയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചല്ലോ
  • അവയുടെ കൂടുതൽ അനുകൂലനങ്ങൾ ചര്‍ച്ചചെയ്തെഴുതൂ.
 


Adaptation of Water lily and Lotus 
എന്തെല്ലാം അനുകൂലനങ്ങളാണ് ആമ്പൽ ,താമര എന്നീ 
  സസ്യങ്ങൾക്കുള്ളത് ? 
  • Air sacs ( cavities )in stem and leaf
  • തണ്ടിലും ഇലകളിലും വായുഅറകൾ ഉണ്ട്.
  •  They do not decay in water 
  • വെള്ളത്തിലാണങ്കിലും ചീഞ്ഞുപോകുന്നില്ല.
  • They leaves float on water surface 
  • വെള്ളത്തിൻെറ ഉപരിതലത്തിൽ അതിൻെറ ഇലകൾ പൊങ്ങിക്കിടക്കുന്നു. 
  • Wax coating on the leaves 
  • ഇലകളിൽ മെഴുക് ആവരണമുണ്ട് 
  • The flower remains erect above the water level 
  • അവയുടെ പൂക്കൾ വെള്ളത്തിന് മുകളിൽ ഉയര്‍ന്നു നിൽക്കുന്നു. 
  • Strong root system 

താമരയ്ക്കും ആമ്പലിനും 
തണ്ടിലും ഇലയ്ക്കും വായു
അറകളുണ്ട്
 



 തണ്ടിന് കൂടുതൽ  നീളമുണ്ട്

 
 
 
ഇലയിൽ മെഴുകുപോലുള്ള 
ആവരണമുണ്ട്.
 

 
 
ആമ്പൽ ,താമര എന്തിൻെറ സഹായത്തോടെയാണ് വെള്ളത്തിൽ   പൊങ്ങിനിൽക്കുന്നത് ?

തണ്ടുകളിലെ വായു അറകളുടെ സഹായത്തോടെ
 
 
 

 
 Aquatic plants ജലസസ്യങ്ങൾ
  • Lotus
  • Water lily
  • Weed
  • Water hyacinth
 
Adaptation of Frog 
തവളയുടെ അനുകൂലനങ്ങൾ 
  • Fingers are connected with skin
  • വിരലുകൾ തമ്മിൽ ചര്‍മ്മത്താൽ ബന്ധിച്ചിരിക്കുന്നു.
  • The slippery body and paddle like limbs help to move in water.
  • വഴുവഴുപ്പുള്ള ശരീരവും  തുഴപോലുള്ള കാലുകളും വെള്ളത്തിൽ നീന്താൻ സഹായകമാവും.
  • The limbs help it to hop on the land. 
  • കരയിൽ ചാടി സഞ്ചരിക്കാൻ അനുയോജ്യമായ കാലുകൾ തവളയ്ക്കുണ്ട്. 
  • The frog can breathe through the skin while water, and it 
  • can breathe through the nostrils while on land
  •  കരയിൽ നിന്നും വെള്ളത്തിൽ നിന്നും ശ്വസിക്കാൻ തവളയ്ക്ക് സാധിക്കുന്നു. ജലത്തിലായിരിക്കുമ്പോൾ ത്വക്കിലൂടെയും കരയിലായിരിക്കുമ്പോൾ ശ്വാസകോശത്തിലൂടെയും ശ്വസിക്കുന്നു.
  
തവളയ്ക്ക് വെള്ളത്തിൽ നീന്താൻ കഴിയുന്നതെങ്ങനെ ?
 വിരലുകൾ തമ്മിൽ ചര്‍മ്മത്താൽ ബന്ധിച്ചിരിക്കുന്നതുമൂലം വെള്ളത്തിലൂടെ നീന്താൻ കഴിയുന്നു.

SOME ORGANISMS AND THEIR ADAPTATIONS 
ചില ജീവികളും അവയുടെ അനൂകൂലനങ്ങളും 

 Observe the picture 

ചിത്രങ്ങൾ നിരീക്ഷിക്കൂ . 

Where do these animals live ?

ചിത്രത്തിൽ ജീവികൾ എവിടെയെല്ലാമാണ് വസിക്കുന്നത് ?

  • Goat - On land
  • ആട് - കരയിൽ
  • Shrimp - in water
  • ചെമ്മീൻ - ജലത്തിൽ
  • Turtle - On land and water
  • ആമ - കരയിലും വെള്ളത്തിലും 

Write the names of other animals you are familiar with 

and complete the table. 

നിങ്ങൾക്ക് പരിചിതമായ മറ്റുജീവികളുടെ പേരുകളെഴുതി പട്ടിക പൂര്‍ത്തിയാക്കൂ. 

 

Animals live on 

land

കരയിൽ ജീവിക്കുന്നവ 

Animals live in

water

വെള്ളത്തിൽ ജീവിക്കുന്നവ

Animals live on 

land and water

കരയിലും വെള്ളത്തിലും ജീവിക്കുന്നവ  

  • Cow
  • പശു

 

  • Fish
  • മത്സ്യം

  • Frog
  • തവള

  • Elephant
  • ആന

  • Dolphin
  • ഡോൾഫിൻ

 

  • Crocodile
  • മുതല

  • Goat
  • ആട്

 

  • Whale
  • തിമിംഗലം 

  • Turtle
  • ആമ

  • Dog
  • നായ


  • Octopus 
  • നീരാളി

  • Seal
  •  സീൽ


Animals live also in deserts and polar regions. What are 

there adaptations ? 

മരുഭൂമിയിലും ധ്രുവപ്രദേശങ്ങളിലും ജീവികൾ വസിക്കുന്നുണ്ടല്ലോ! എന്തെല്ലാം  അനുകൂലനങ്ങളാണ്  അവയ്ക്കുള്ളത് ?

  • Deserts - Camel, Kangaroo Rat
  • മരുഭൂമി - ഒട്ടകം , കംഗാരൂ എലി

     Camel have humps to store water.

     Kangaroo rats can live without drinking water.

ഒട്ടകത്തിന് വെള്ളം സംഭരിക്കാൻ സഹായിക്കുന്നത് അവയുടെ മുതുകിലുള്ള പൂഞ്ഞ ( Humps) യാണ് കംഗാരൂഎലിക്ക് വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയും. പെൻഗ്വിനുകൾക്ക് 

  • Polar regions - Penguin
  • ധ്രുവപ്രദേശം - പെൻഗ്വിൻ 

     Penguins have thick fat under their skin, To protect them 

from the cold . 

 പെൻഗ്വിനുകൾക്ക്  തണുപ്പിൽ നിന്നും രക്ഷ നേടാൻ ത്വക്കിനടിയിൽ കട്ടിയുള്ള കൊഴുപ്പുണ്ട്.

Find other adaptations of camel and penguin. Discuss 

with your friends and write them in the table. 

ഒട്ടകത്തിനും പെൻഗ്വിനുമുള്ള മറ്റ് അനുകൂലനങ്ങൾ കണ്ടെത്തി ചര്‍ച്ച ചെയ്തു പട്ടികയിലെഴുതുക.


Camel ഒട്ടകം 

Penguin പെൻഗ്വിൻ 

  • Find Has a hump to store 

     fat. 

  • കൊഴുപ്പ് സംഭരിക്കാൻ പറ്റിയ പൂഞ്ഞയുണ്ട്. 
  • Long legs protect the body 

     from heat  

  • നീളത്തിലുള്ള കാലുകൾ മരുഭൂമിയിലെ ചൂടിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
  • Wide hooves facilitate 

     movement through soil.

  • വിസ്തൃതമായ കുളമ്പുകൾ മണ്ണിലൂടെയുള്ള യാത്ര സുഗമമാക്കുന്നു.  
  •  Has  thick fat under skin in 

      its body to stay warm 

  • തണുപ്പിൽ നിന്നും രക്ഷനേടാൻ ശരീരത്തിൽ ത്വക്കിനടിയിൽ കട്ടിയുള്ള കൊഴുപ്പുണ്ട്.
  • Wings used as ores.
  • ചിറകുകൾ തുഴകളായി ഉപയോഗിക്കുന്നു.
  • Thick covering of feathers to

      prevent heat loss

  • താപനഷ്ടം തടയാൻ തൂവലുകളുടെ കട്ടിയുള്ള ആവരണം

 












No comments: