1
വൈദ്യുതിലഭ്യത
AVAILABILITY OF ELECTRICITY
? What do we usually do to get light when there is a power failure ?
- Candle
- Kerosene lamp
- Torch light
- Emergency lamp
? രാത്രി വൈദ്യുതി ഇല്ലാതാകുമ്പോൾ വെളിച്ചം ലഭിക്കാൻ നാം ഉപയോഗിക്കുന്ന വസ്തുകൾ ഏതെല്ലാം?
- മെഴുകുതിരി
- മണ്ണണവിളക്ക്
- ടോർച്ച് ലൈറ്റ്
- എമർജൻസി ലാമ്പ്
? What are the things needed make an emergency lamp?
- Battery for power
- LED bulbs to get light
- Wires required to connect parts
- Plastic jar to make the stand
? ഒരു എമർജൻസി ലാമ്പ് ഉണ്ടാക്കാൻ എന്തെല്ലാം സാമഗ്രികൾ ആവശ്യമാണ് ?
- വൈദ്യുതിക്കായി ബാറ്ററി
- വെളിച്ചം ലഭിക്കാനായി എൽ. ഇ. ഡി ബൾബുകൾ
- ഭാഗങ്ങൾ ബന്ധിപ്പിക്കാനാവശ്യമായ വയറുകൾ
- സ്റ്റാൻറ് നിർമ്മിക്കാനായി പ്ലാസ്റ്റിക് ജാർ
? Where does each of these devices get its electricity from?
? താഴെ പറയുന്ന ഉപകരണങ്ങൾ പ്രവർത്തിക്കാനാവശ്യമായ
വൈദ്യുതി എവിടെ നിന്നാണ് ലഭിക്കുന്നത്
- TV Remote - Battery
- Clock - Battery
- Mobile phone - Battery
- Emergency lamp - Battery
- Iron box - Power plug
- ടി.വി റിമോർട്ട് - ബാറ്ററി
- ക്ലോക്ക് - ബാറ്ററി
- മൊബൈൽ ഫോൺ - ബാറ്ററി
- എമർജൻസി ലാമ്പ് - ബാറ്ററി
- ഇസ്തിരിപ്പെട്ടി - പവർ പ്ലഗ്
? Sources of Electricity
? വൈദ്യുതസ്രോതസ്സുകൾ ( Sources of Electricity )
Device that provide electricity are termed as sources of electricity Eg:- Electric cell, generators, solar cells.
വൈദ്യുതസെല്ലുകൾ, ജനറേറ്ററുകൾ, സോളാർസെല്ലുകൾ തുടങ്ങി വൈദ്യുതി നൽകുന്ന സംവിധാനങ്ങളാണ് വൈദ്യുതസ്രോതസ്സുകൾ.
ELECTRIC CELL Electric cell are devices that can convert chemical energy into electrical energy. Electrical energy is stored as chemical energy in them. This chemical energy is converted into electrical energy when we use them. വൈദ്യുതസെല്ലുകൾ രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റാൻ കഴിയുന്ന സംവിധാനമാണ് വൈദ്യുതസെല്ലുകൾ . ഇവയിൽ വൈദ്യുതോർജം രാസോർജമായി സംഭരിച്ചിരിക്കുന്നു. നാം ഉപയോഗിക്കുമ്പോൾ രാസോർജം വൈദ്യുതോർജമായി മാറുന്നു |
? Cell and battery
? സെല്ലും ബാറ്ററിയും
A battery is an arrangement made by connecting more than one cell into a single unit.
We use battery to operate devices which need more power.
ഒന്നിലധികം സെല്ലുകൾ ഗ്രൂപ്പായി ഘടിപ്പിച്ച് നിർമ്മിക്കുന്ന സംവിധാനമാണ് ബാറ്ററി.
കൂടുതൽ വൈദ്യുതിവേണ്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ നാം ബാറ്ററി ഉപയോഗിക്കുന്നു.
? Observe the pictures. Which method is wrong? Which one gets more electricity?
? ചിത്രം നിരീക്ഷിക്കൂ ഇവ മൂന്നും ബാറ്ററി ഉണ്ടാക്കുന്നതിനുള്ള ശരിയായ രീതിയാണോ ?
ഏതാണ് തെറ്റായ രീതി? ഏതിൽ നിന്നണ് കൂടുതൽ വൈദ്യുതി ലഭിക്കുന്നത് ?
A and C are correct methods. More power will be obtained from C
A യും C യും ശരിയായ രീതികളാണ്. C യിൽനിന്നാണ് കൂടുതൽ വൈദ്യുതി ലഭിക്കുക.
? Observe the pictures given below. From which source do these devices get electricity?
? താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ. ഈ ഉപകരണങ്ങളിൽ വൈദ്യുതി ലഭിക്കുന്നത് ഏത് സ്രോതസ്സിൽ നിന്നാണ് ?
From the battery
ബാറ്ററിയിൽ നിന്ന്
? What is the difference between the sources of electricity used in these devices?
? ഈ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുത സ്രോതസ്സുകൾ തമ്മിൽ എന്താണ് വ്യത്യാസം ?
The battery used in the clock is non -rechargeable and the mobile battery is rechargeable.
ക്ലോക്കിൽ ഉപയോഗിക്കുന്ന ബാറ്ററി റീചാർജ് ചെയ്യാൻ കഴിയാത്തതും മൊബൈൽ ബാറ്ററി റീചാർജ് ചെയ്യാൻ കഴിയുന്നതുമാണ്.
? You may be using rechargeable and non-rechargeable cells in different devices at home. Classify them and write in your science Diary.
? റീചാർജ് ചെയ്യാൻ കഴിയുന്നവയും കഴിയാത്തവയുമായ സെല്ലുകൾ നിങ്ങളുടെ വീട്ടിലെ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നുണ്ടല്ലോ . അവ തരം തിരിച്ച് എഴുതൂ.
Non- rechargeable batteries റീചാർജ് ചെയ്യാൻ കഴിയാത്ത ബാറ്ററികൾ |
Rechargeable batteries റീചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികൾ |
|
|
|
|
|
|
|
|
No comments:
Post a Comment