❔കേരളത്തിലെ വിളവെടുപ്പ് ഉത്സവമാണ് -----
ഓണം
❔കേരളത്തിൻെറ ദേശീയോത്സവം ഏത്
ഓണം
❔ പുലികളി ഏത് ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഓണം
❔മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട ആഘോഷം
ഓണം
❔തുമ്പിതുള്ളൽ ഏത് ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഓണം
❔ ഏതു മലയാളമാസത്തിലാണ് ഒണം ആഘോഷിക്കുന്നത്
ചിങ്ങം
❔ഏഴ് ചില്ലുകളും ഒരു പന്തും ഉപയോഗിച്ച് കളിക്കുന്ന കളിയാണ് -------
ലഹോറി
❔നിലവിളക്ക് കൊളുത്തിവച്ച് അതിനുചുറ്റും കേരളീയ വസ് ത്രം ധരിച്ച സ്തീകൾ പാട്ടുപാടി ചുവട് വയ്ക്കുന്ന കലാരൂപമാണ്------
തിരുവാതിര
❔ഇരയിമ്മൻ തമ്പി ഒരു പ്രമുഖ -------- സംഗീതജ്ഞൻ ആയിരുന്നു.
സംഗീതജ്ഞൻ
❔ലോക പ്രശസ്തനായ കേരളീയ ചിത്രകലാകാരനാണ്------
രാജാ രവിവർമ്മ
❔ഹംസവും ദമയന്തിയും എന്ന ചിത്രത്തിൻെറ കർത്താവ്
രാജാ രവിവർമ്മ
❔മുല്ലപ്പൂ ചൂടിയ മലയാളി പെൺകൊടി എന്ന ചിത്രം വരച്ചതാര്
രാജാ രവിവർമ്മ
❔വള്ളംകളിയുമായി ബന്ധപ്പെട്ട പാട്ടുകളാണ് ------
വഞ്ചിപ്പാട്ടുകൾ
❔സംഗീതജ്ഞൻമാരിലെ രാജാവും രാജാക്കൻമാരിലെ സംഗീതജ്ഞനുമായിരുന്നു.----------
സ്വാതി തിരുനാൾ
❔അങ്കച്ചേകവന്മാരെ വർണ്ണിച്ചുകൊണ്ടുള്ള പാട്ടുകളാണ്------
വടക്കൻ പാട്ടുകൾ
❔സാമൂഹത്തിലെ തിന്മകളെ പരിഹസിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്ന കലാരൂപമാണ്---------
തുള്ളൽ
❔ഓട്ടൻ , പറയൻ, ശീതങ്കൻ , ഇവഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു
തുള്ളൽ
❔വീരന്മാരായ യോദ്ധാകൾ ------- എന്നറിയപ്പെടുന്നു.
അങ്കച്ചേകവന്മാർ
❔ചിത്രകലയിലെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് രാജാവ് രാജാരവിവർമ്മക്ക് നൽകിയ പുരസ്കാരമാണ് -------
കൈസർ - ഐ - ഹിന്ദ്
❔കർഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകളാണ്.---------
ഞാറ്റുപാട്ട്
❔മലബാറിലെ മുസ്ലീം സമൂദായക്കാർ പരമാപരാഗതമായി പാടി വരുന്ന പാട്ടുകളാണ്----------
മാപ്പിളപ്പാട്ടുകൾ
❔മാപ്പിളപാട്ട് രചനയിൽ അറിയപ്പെടുന്നത്
മോയിൻകുട്ടി വൈദ്യർ
❔മാപ്പിളപ്പാട്ടുകളിൽ പൊതുവെ ഉപയോഗിക്കുന്ന ഭാഷ ഏത്
അറബിമലയാളം
❔രാജാരവിവർമ്മ ഏത് മേഖലയിലാണ് പ്രസിദ്ധനായത്
ചിത്രകല
❔ആധുനിക ചിത്രകലയെ മലയാളത്തിനു പരിചയപ്പെടുത്തിയ ചിത്രകാരൻ ആര്
രാജാരവിവർമ്മ
❔ഭാരതീയ ചിത്രകലയുടെ നവോത്ഥാന നായകൻ ആര് ?
രാജാരവിവർമ്മ
❔ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം
മിഴാവ്
❔ലോക പൈതൃക കലയിൽ യുനസ്ക്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം.
കൂടിയാട്ടം
❔കൂടിയാട്ടത്തിൽ സ് ത്രീവേഷം കെട്ടുന്നതാര്.
നങ്ങ്യാർ
❔കൂടിയാട്ടത്തിലെ പുരുഷവേഷം കെട്ടുന്നതാര്. ?
ചാക്യാർ
❔സ ്ത്രീകൾ അവതരിപ്പിക്കുന്ന കൂത്ത് ഏത്
നങ്ങ്യാർകൂത്ത്
❔നൃത്തത്തിനും അഭിനയത്തിനും സംഗീതത്തിനും മുദ്രയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള കലാരൂപം
കഥകളി
❔ഇരയിമ്മൻതമ്പി------- രാജാവിൻെറ സദസ്യനായിരുന്നു.
സ്വാതിതിരുനാൾ
❔ മുസ്ലീംങ്ങൾ റംസാൻ വ്രതാനുഷ്ഠാനത്തിനു ശേഷം ആഘോഷിക്കുന്ന ഉത്സവം ഏത്
ചെറിയപെറുന്നാൾ
❔തലമുറകളായി പാടിപ്പാടി കൈമാറിവരുന്ന ഗ്രാമീണ തനിമയുള്ള ഗാനങ്ങളാണ്----------
നാടൻ പാട്ടുകൾ
❔പക്ഷിപ്പാട്ട്, കച്ചവടപ്പാട്ട്,കത്തുപാട്ട് എന്നിവ ------- വിഭാഗത്തിൽ പെടുന്നു.
മാപ്പിളപ്പാട്ട്
❔കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം
കഥകളി
❔രാജാരവിവർമ്മയുടെ ജന്മസ്ഥലം
കിളിമാനൂർ
❔പ്രസിദ്ധ താരാട്ട് പാട്ടായ 'ഓമനത്തിങ്കൾ കിടാവോ' രചിച്ചത് ആര്
ഇരയിമ്മൻ തമ്പി
❔കേരള സംഗീതത്തിൻെറ വസന്തകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത് രാജാവിൻെറ ഭരണകാലത്താണ്
സ്വാതിതിരുനാൾ
❔കീചകവധം , ഉത്തരാസ്വയംവരം , ദക്ഷയാഗം എന്നീ ആട്ടക്കഥകൾ രചിച്ചത് ആരാണ്
ഇരയിമ്മൻ തമ്പി
❔അങ്കച്ചേകവന്മാരുടെ വീരകഥകൾ പരാമർശിക്കുന്ന ഗാനശാഖ ഏത്
വടക്കൻ പാട്ട്
❔കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്
തൃശ്ശൂർ
❔തുള്ളൽ എന്ന കലാരൂപത്തെക്കുറിച്ച് രണ്ടുകാര്യങ്ങൾ എഴുതുക.
a.കുഞ്ചൻനമ്പ്യരാണ് തുള്ളലിന് തുടക്കംകുറിച്ചത്.
b. ഹാസ്യപ്രധാനമായ കലാരൂപമാണ് തുള്ളൽ.
❔ ശീതങ്കൻ, പറയൻ, ഓട്ടൻ, ഇവ ഏതുകലാരൂപവുമായി ബന്ധപ്പെട്ടതാണ്
തുള്ളൽ
❔ സാമൂഹ്യതിന്മകളെ ചൂണ്ടിക്കാട്ടി നർമം കലർത്തി ചിട്ടപ്പെടുത്തിയ കലാരൂപം ഏത്
ഓട്ടൻതുള്ളൽ
❔'തപ്പ്' ഏത് കലാരൂപവുമായി ബന്ധപ്പെട്ട വാദ്യോപകരണമാണ്.
പടയണി
❔ കേരളകലാമണ്ഡലം എവിടെ സ്ഥിതി ചെയ്യുന്നു
ചെറുതുരുത്തി ( തൃശൂർ )
❔ കേരളകലാമണ്ഡലത്തിൻെറ സ്ഥാപകൻ
വള്ളത്തോൾ നാരായണമേനോൻ
❔ വടക്കൻ കേരളത്തിലെ കാവുകളിൽ ദേവപ്രീതിക്കായി നടത്തുന്ന അനുഷ്ഠാന കല ഏത്
തെയ്യം
❔ തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്
കണ്ണൂർ
❔കേരളത്തിൽ രൂപംകൊണ്ട കലാരൂപങ്ങൾ ഏവ
കഥകളി, ഓട്ടൻതുള്ളൽ, തെയ്യം, തിരുവാതിരകളി, കൂടിയാട്ടം, ചാക്യാർകൂത്ത്, പടയണി, മാർഗംകളി, കൃഷ്ണനാട്ടം, വടക്കൻപാട്ട്, നാടൻപാടാട്ട്, കൊയ്ത്തുപാട്ട് , ഞാറ്റുപാട്ട്
No comments:
Post a Comment