A Blog to help students and Teachers of Basic Science in Lower primary and Upper primary Classes.

Pages

Wednesday, April 29, 2020

BAMBOO DAY

ലോക മുള ദിനം 
സെപ്റ്റംബർ 18


വീഡിയോ
PREPARED BY JITHIN RS 
  
വീഡിയോ കാണാനായി ചിത്രം ക്ലിക്ക് ചെയ്യുക




മുളവിശേഷം


* പുല്ലു വർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യമാണ് മുള .
* പുല്ലു വർഗങ്ങൾ ഉൾപ്പെടുന്ന പോയോസി (കുടുംബത്തിലെ ഒരംഗമാണ് മുള.
* Green Gold അഥവ ഹരിത സ്വർണം എന്നാണ് മുളയെ വിശേഷിപ്പിക്കുന്നത്.
* നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മുളയിനമാണ് ബാബൂസാ ബാംബോസ് അഥവ ഏണിമുള
* മിക്ക മുളയിനങ്ങളും ജീവിതകാലത്ത് ഒരിക്കൽ മാത്രമെ പുഷ്പിക്കാറുള്ളൂ. പൂവിടുന്നതോടെ ആ മുളങ്കൂട്ടം ഉണങ്ങി നശിക്കും.
* മുളയുടെ കൂമ്പും മുളയരിയും ഭക്ഷണമായി ഉപയോഗിക്കുന്നു.
* മുളയരി കൊണ്ട് കഞ്ഞി, പുട്ട്, ദോശ പായസം എന്നിവയെല്ലാം ഉണ്ടാക്കാം

* പാവപ്പെട്ടവൻ്റെ തടി എന്നും മുളയെ വിശേഷിപ്പിക്കാറുണ്ട്.
* ഭീമൻ പാണ്ട എന്നയിനം കരടികളുടെ പ്രധാന ഭക്ഷണമാണ് മുളന്തണ്ടും കൂമ്പും ഇലകളും.
* ഇടതൂർന്നു വളരുന്ന വേരുകൾ ഉള്ളതിനാൽ മുള വച്ചുപിടിപ്പിച്ചു മണ്ണൊലിപ്പു തടയാം.
* ഏകദേശം 1500 വർഷം മുൻപു തന്നെ മുള ഉപയോഗിച്ചു കടലാസ് നിർമ്മിച്ചവരാണ് ചൈനക്കാർ.
* ലോകത്തിലെ ഏറ്റവും വലിയ മുള വർഗമാണ് ഡെൻഡ്രോ കലാമസ്  ജൈജാൻ്റസ് അഥവ ഡ്രാഗൺ ബാംബു
 ( പാറമുള )  35 മീറ്ററോളം ഉയരം വയ്ക്കും

.
1927 ലെ ഫോറസ്റ്റ് ആക്ട് പ്രകാരം മുളയെ മരമായാണ് കണക്കാക്കിയിരുന്നത്. 2017 ലെ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ആ നിയമം തിരുത്തി.
* ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത് കേരളത്തിൽ നിന്നുള്ള ഒരു മുളയാണ് . കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുള്ള പട്ടാഴിയിലാണ് ഈ മുള പിറന്നത്. ഏറ്റവും നീളം കൂടി മുള എന്നരീതിയിലാണ് ഇത് 1989 ൽ ഗിന്നസിൽ സ്ഥാനം പിടിച്ചത്.














No comments:

Post a Comment